Headlines

രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം രണ്ട് വനിതാ ശാസ്ത്രജ്ഞർക്ക്

2020ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം രണ്ട് വനിതാ ശാസ്ത്രജ്ഞർക്ക്. ഫ്രഞ്ച് ഗവേഷക ഇമ്മാനുവല്ലെ ചാർപെന്റിയർ, അമേരിക്കൻ ബയോ കെമിസ്റ്റ് ജെന്നിഫർ എ ഡൗഡ്‌ന എന്നിവർക്കാണ് പുരസ്‌കാരം. ജീനോ എഡിറ്റിംഗിന് നൂതന മാർഗം കണ്ടെത്തിയതിനാണ് നൊബേൽ സമ്മാനത്തിന് അർഹമായത്.   ജർമനിയിലെ മാക്‌സ് പ്ലാങ്ക് യൂനിറ്റ് ഫോർ സയൻസ് ഓഫ് പാത്തോജൻസ് ഡയറക്ടറാണ് ഇമ്മാനുവല്ലെ. ബെർക്കിലി സർവകലാശാല പ്രൊഫസറാണ് ജെന്നിഫർ

Read More

ആരോഗ്യമന്ത്രി ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ യുഡിഎഫ് പരാതി നൽകി

ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പരാതി. കുടുംബശ്രീ വഴി ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫാണ് പരാതി നൽകിയത്. എൽഡിഎഫിന്റെ ആലുവയിലെ സ്ഥാനാർഥി ഷെൽന നിഷാദിന് വേണ്ടി കെ.കെ ശൈലജ ചട്ടവിരുദ്ധമായി പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. ഷെൽനയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പത്ത് മണിയോടെ ശൈലജ ആലുവയിൽ എത്തുന്നുണ്ട്. ഈ യോഗത്തിന് ആളെ കൂട്ടുന്നതിന് വേണ്ടി കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് യുഡിഎഫിന്റെ പരാതിയിൽ പറയുന്നത്. കുടുംബശ്രീ അംഗങ്ങൾക്കുള്ള പെൻഷനെ കുറിച്ച്…

Read More

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനമാണ് വിജയ ശരാശരി

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശരാശരി. കഴിഞ്ഞ വർഷം 98.82 ആയിരുന്നു വിജയ ശതമാനം. ഇതാദ്യമായാണ് എസ്എസ്എൽസി വിജയ ശതമാനം 99 കടക്കുന്നത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികവാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. 1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുൻ വർഷം 41906 പേർക്കാണ് ഫുൾ എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 99.85…

Read More

പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

  ഇടുക്കി പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മാഹിയിൽ നിന്ന് ഉപ്പുതറയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മിഥുൻ എന്നയാളുടെ കാറാണ് തീപിടിച്ചത് വാഹനത്തിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് മിഥുൻ നിർത്തി പുറത്തിറങ്ങി. വാഹനത്തിൽ നിന്ന് രേഖകളും ബാഗും പുറത്തെടുത്തു. ഹൈവേ പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിക്കുകയും ചെയ്തു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.

Read More

പാലോട് രവിയുടെ പരാമർശം; ‘ഗൗരവമുള്ള വിഷയം, എഐസിസി നേതൃത്വവുമായി ചർച്ച നടത്തും’; സണ്ണി ജോസഫ്

കോൺഗ്രസ് ‘എടുക്കാ ചരക്കാ’കുമെന്ന പാലോട് രവിയുടെ പരാമർശം ഗൗരവമുള്ള വിഷയമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എഐസിസി നേതൃത്വവുമായും കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പരാമർശത്തിൽ പാലോട് രവിയോട് വിശദീകരണം തേടാൻ കെപിസിസി തീരുമാനിച്ചിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും ഫോൺ സംഭാഷണത്തിൽ പാലോട് രവി പറയുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ…

Read More

മന്ത്രി കെടി ജലീൽ രാജിവെച്ചു

മന്ത്രി കെടി ജലീൽ രാജിവെച്ചു. അൽപസമയം മുമ്പാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നുള്ള ലോകായുക്ത വിധിക്കെതിരായ ഹർജിയിൽ ഹൈക്കോടതി തീർപ്പ് കൽപ്പിക്കും മുമ്പായിരുന്നു രാജി.    

Read More

സുൽത്താൻ ബത്തേരി നഗരസഭ നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും

സുൽത്താൻ ബത്തേരി നഗരസഭ നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും കോവിഡ് വ്യാപനം കണക്കെടുത്ത് സുൽത്താൻ ബത്തേരി നഗരസഭാ വെള്ളിയാഴ്ച മുതൽ പൂർണമായി അടച്ചിടും. നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ ബുധനാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.10 ദിവസത്തേക്കാണ് അടച്ചിടുന്നത്. ഏതാനും ദിവസങ്ങളിലായി നഗരസഭാ പരിധിയിൽ മാത്രം 600 ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പലചരക്ക് പച്ചക്കറി കടകൾ തുറക്കുന്ന കടകളിൽ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും. മാളുകൾ സൂപ്പർമാർക്കറ്റുകൾ എന്നിവ തുറക്കില്ല. ഹോട്ടൽ ബേക്കറി എന്നിവയിൽ പാർസൽ മാത്രമേ ഉണ്ടാവുകയുള്ളൂ….

Read More

സുൽത്താൻ ബത്തേരി-ചീരാൽ പ്രദേശങ്ങളിൽ ഇന്ന് നടന്ന ആൻ്റിജൻ ടെസ്റ്റിൽ 12 പേർക്ക് കൂടി കോവിഡ്

സുൽത്താൻ ബത്തേരി-ചീരാൽ പ്രദേശങ്ങളിൽ നടന്ന ആൻ്റിജൻ ടെസ്റ്റിൽ 12 പേർക്ക് കൂടി കോവിഡ്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ 150 പേർക്ക് നടന്ന ആൻ്റി ജൻ ടെസറ്റിൽ എട്ട് പേർക്കും, ആർ റ്റി പി സി ആർ ടെസ്റ്റിൽ രണ്ട് പേർക്കുമാണ് കോവിഡ്സ്ഥിരികരിച്ചത്. ചീരാൽ പി എച്ച് സി യിൽ 73 പേർക്ക് നടന്ന ആൻ്റി ജൻ ടെസ്റ്റിൽ ഒരാൾക്കും,ആർ റ്റി പി സി ആർ ടെസ്റ്റിൽ മറ്റൊരാൾക്കുമാണ് കോവിഡ് സ്ഥിരികരിച്ചത്

Read More

‘ഹിജാബ് വിഷയം അവസാനിപ്പിച്ചു; രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമം നടക്കുന്നു’; മന്ത്രി വി ശിവൻകുട്ടി

പളളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഇന്നലെ തന്നെ അവസാനിപ്പിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയം രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമം നടക്കുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ സ്കൂൾ മാനേജ്മെൻ്റും പിടിഎയും പ്രതികരിച്ചത്. സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും ആക്ഷേപിക്കാനാണ് ശ്രമിച്ചതെന്ന് മന്ത്രി വി ശിവൻ‌കുട്ടി കുറ്റപ്പെടുത്തി. കോൺഗ്രസിന് വേണ്ടി രാഷ്ട്രീയ ലക്ഷ്യത്തോടെ വർഗീയവൽക്കരിക്കാൻ അനുവദിക്കില്ലെന്നും വെല്ലുവിളി ഇങ്ങോട്ട് വേണ്ടെന്ന് മന്ത്രി പറഞ്ഞു. നിയമം നിയമത്തിൻ്റെ വഴിക്ക് പോകും. ഇന്ത്യൻ ഭരണഘടനയും, കോടതി വിധിയും മാനിച്ച് മുന്നോട്ട് പോകും….

Read More

ആരാധകരെ നിരാശരാക്കി ഇന്ത്യ വിടാന്‍ ഒരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

ലോകമെങ്ങും ആരാധകരുള്ള പ്രശസ്ത അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഹാര്‍ലി ഡേവിഡ്സണ് വിപണിയില്‍ ഇപ്പോള്‍ കാര്യമായി വില്‍പ്പനയില്ല. ഭാവിയിലും ഇന്ത്യന്‍ ആഡംബര ഇരുചക്ര വാഹന വിപണിയില്‍ ആവശ്യക്കാരുണ്ടായേക്കില്ല എന്ന വിലയിരുത്തലാണ് ഹാര്‍ലി ഇന്ത്യന്‍ വിപണിയോട് വിട പറയാനൊരുങ്ങുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അമേരിക്കയില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്ന യന്ത്രഭാഗങ്ങള്‍ ഹരിയാനയില്‍ നിന്നും അസംബ്ള്‍ ചെയ്താണ് ഹാര്‍ലി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ കേവലം 2500 യൂണിറ്റുകള്‍ മാത്രമാണ്…

Read More