വൈറ്റ് ഹൗസിനടുത്ത് വെടിവയ്പ്; രണ്ട് ഗാർഡുകൾക്ക് പരിക്ക്, അഫ്ഗാൻ പൗരൻ അറസ്റ്റിൽ

വാഷിങ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിനടുത്ത് നടന്ന വെടിവയ്പിൽ രണ്ട് ദേശീയ ഗാർഡുകൾക്ക് പരിക്ക്. ഇരുവരും അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. അക്രമിയെ കസ്റ്റഡിയിലെടുത്തു. അക്രമിക്കും വെടിയേറ്റിട്ടുണ്ട്. അക്രമി അഫ്ഗാൻകാരനെന്നും ഹാൻഡ് ഗൺ ഉപയോഗിച്ചാണ് വെടിവച്ചതെന്നും റിപ്പോർട്ടുകൾ. വെടിവയ്പിന്റെ കാരണം വെളിവായിട്ടില്ല. വൈറ്റ് ഹൗസിന് സുരക്ഷാഭീഷണിയില്ലെന്ന് എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു. പട്രോളിങ്ങിനിടെയാണ് വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡുകൾക്കു നേരെ അക്രമി വെടിയുതിർത്തത്. വാഷിങ്ടൺ ഡിസിയിൽ അടിയന്തരമായി 500 ദേശീയ ഗാർഡുകളെക്കൂടി വിന്യസിപ്പിക്കാൻ ട്രംപ് ഉത്തരവിട്ടെന്ന്…

Read More

ഡയറക്റ്റ് സെല്ലിംഗിൽ പിരമിഡ് പണിയണ്ട; മൾട്ടിലെയർ നെറ്റ്‌വർക്ക് മാർക്കറ്റിങ്, മണി ചെയ്ൻ എന്നിവ നിരോധിച്ച് കേന്ദ്രം

ഡയറക്റ്റ് സെല്ലിംഗിലെ പിരമിഡ് സ്‌കീമിനും മണി സര്‍ക്കുലേഷനും നിരോധനം. മൾട്ടി ലെയർ നെറ്റ് വർക്ക് വിൽപ്പന വിലക്കി കേന്ദ്രസർക്കാർ ഉത്തരവിട്ടു. നേരിട്ടുള്ള വിൽപനയുടെ (ഡയറക്ട് സെല്ലിങ്) മറവിൽ ആളുകളെ കണ്ണി ചേർത്ത് മണി ചെയ്ൻ രൂപത്തിൽ വിവിധ തട്ടുകളാക്കി പ്രവർത്തിക്കുന്ന മാർക്കറ്റിങ് രീതിയാണ് കേന്ദ്രം വിലക്കിയത്. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഡയറക്ട് സെല്ലിംഗ് ബിസിനസുകള്‍ക്ക് രാജ്യത്ത് അവരുടെ രജിസ്റ്റര്‍ ചെയ്ത ഒരു ഓഫീസെങ്കിലും പ്രവർത്തിച്ചിരിക്കണം. ആന്റ് മണി സർക്കുലേഷൻ സ്‌കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പിൽ വരുന്ന…

Read More

24 മണിക്കൂറിനിടെ 54,366 പേർക്ക് കൊവിഡ്, 690 മരണം; പ്രതിദിന വർധനവ് കുറയുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,366 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,61,312 ആയി ഉയർന്നു. 690 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിതരായി മരിച്ചത്.   1,17,306 പേരാണ് ഇതിനോടകം മരിച്ചത്. നിലവിൽ 6,95,509 പേർ ചികിത്സയിൽ കഴിയുന്നു. 69,48,497 പേർ രോഗമുക്തി നേടി. പ്രതിദിന വർധനവ് കുറയുന്നത് ആശ്വാസകരമാണ്. 24 മണിക്കൂറിനിടെ 20,303 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.   24 മണിക്കൂറിനിടെ 14,42,722 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി. പത്ത്…

Read More

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരെ ബാവലി ചെക് പോസ്റ്റില്‍ തടഞ്ഞത് പ്രതിഷേധങ്ങള്‍ക്കിടയാക്കി

ബാവലി: വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കു പോകുന്ന കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരെ ബാവലി ചെക് പോസ്റ്റില്‍ തടഞ്ഞത് പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നു. ഇന്ന് രാവിലെ മുതലാണ് യാത്രക്കാരെ തടഞ്ഞത്. ആന്റിജന്‍ ടെസ്റ്റ് റിസല്‍ട്ട് കാണിച്ചവരെ പോലും തടഞ്ഞതായാണ് പറയുന്നത്. കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധന റിപ്പോര്‍ട്ട് നല്‍കുന്നവരെ മാത്രമാണ് കടത്തിവിടുന്നത്. കേരളത്തിലെ യാത്രക്കാര്‍ വാഹനങ്ങള്‍ നിരത്തിലിട്ടതോടെ കര്‍ണ്ണാടകയില്‍ നിന്നും ബാവലി മാര്‍ഗം കേരളത്തിലേക്കുള്ള യാത്രയും പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചര്‍ച്ച നടത്തി വരുന്നുണ്ട്.72…

Read More

വ്യാഴാഴ്ച കടകൾ തുറക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

  പോലീസ് അനുമതിയില്ലെങ്കിലും വ്യാഴാഴ്ച കടകൾ തുറക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ. ഇതിലും വലിയ ഭീഷണി മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ശ്രമിക്കുമെന്നും നസറുദ്ദീൻ പറഞ്ഞു വ്യാപാരികളുടെ ആവശ്യം ന്യായമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എങ്കിൽ അതിനെ അംഗീകരിക്കാൻ മടിയെന്തിനാണെന്നും നസറുദ്ദീൻ ചോദിച്ചു. ജീവിക്കാനാണ് കടകൾ തുറക്കാൻ വ്യാപാരികൾ ആവശ്യപ്പെടുന്നത്. അല്ലാതെ സർക്കാരുമായി യുദ്ധപ്രഖ്യാപനം നടത്താനല്ല. എന്തിനായിരുന്നു സമരം ചെയ്തതെന്ന് എല്ലാവർക്കുമറിയാം. കമ്മ്യൂണിസ്റ്റുകൾക്ക് സമരത്തെ അംഗീകരിക്കാതിരിക്കാൻ കഴിയുമോയെന്നും നസറുദ്ദീൻ…

Read More

‘ഫോർ സ്റ്റോറി’ ചിത്രീകരണം ആരംഭിച്ചു

രജത്ത് മേനോൻ, ഡോക്ടർ രജിത് കുമാർ, പി പി കുഞ്ഞികൃഷ്ണൻ,അബിൻ റാം, പുതുമുഖ നായികമാരായ സെൽബി സ്കറിയ. ആർദ്ര ഗോപകുമാർ. ദിവ്യ തോമസ്.മീതു. കോമളം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഫോർ സ്റ്റോറി’ എന്ന ചിത്രത്തിൻ്റെ പൂജാ സ്വിച്ചോൺ കർമ്മം എറണാകുളം വൈ എം സി എ ഹാളിൽ നടന്നു.പ്രശസ്തസംവിധായകരായ എം പത്മകുമാർ,സലാം ബാപ്പു,വിനോദ് ഗുരുവായൂർ എന്നിവർ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ഇതിൻസ് ആന്റ് ഹാപ്പി പീപ്പിൾ അവതരിപ്പിക്കുന്ന…

Read More

‘സജി ചെറിയാന്റെ പരാമർശം ഒറ്റപ്പെട്ട സംഭവമല്ല; വർഗീയതയെ തടഞ്ഞു നിർത്തുന്നത് ലീഗ് ആണ്’; പിഎംഎ സലാം

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ മുസ്ലിം ലീഗ്. പരാമർശം ഒറ്റപ്പെട്ടതല്ലെന്നും തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായപ്പോൾ ലെവൽ തെറ്റിയെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പേര് നോക്കി കാര്യങ്ങൾ നിശ്ചിക്കാൻ ആണ് സജി ചെറിയൻ പറയുന്നത്. മുസ്ലിം ലീഗിന് തീവ്രത പോര എന്ന് പറഞ്ഞ് രൂപീകരിച്ച തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും പിഎംഎ സലാം വിമർശിച്ചു.സജി ചെറിയാന്റെ പരാമർശം ഒറ്റപ്പെട്ട സംഭവം അല്ല. എ കെ ബാലനിലേക്കും സജി ചെറിയാനിലേക്കും…

Read More

‘എംഎൽഎ സ്ഥാനം ഒഴിയില്ല, രാജിക്കാര്യം ആലോചനയിൽ പോലുമില്ല’; രാഹുൽ മാങ്കൂട്ടത്തിൽ

എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാട് പാർട്ടിയിൽ ഒരുവിഭാഗത്തിനുണ്ട്. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് അഭിപ്രായം. പരാതിയും കേസുമില്ലാതെ നീക്കേണ്ടതില്ലെന്നും വാദം ഉയരുന്നുണ്ട്. എന്നാൽ രാജി വെക്കേണ്ട ആവശ്യം ഇല്ലെന്നാണ് ഐഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി രാവിലെ പറഞ്ഞത്. സിപിഐഎമ്മിലെ ആരോപണ വിധേയർ രാജിവെച്ചില്ലല്ലോ എന്ന ചോദ്യം…

Read More

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘങ്ങൾക്കായി 15 സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ; ഞെട്ടിക്കുന്ന വിവരങ്ങൾ

  കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തുന്ന സംഘം പിടിയിലയാതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. നിരവധി പേരാണ് ലൈംഗിക ചൂഷണത്തിനും പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചക്കും ഇരയായിട്ടുള്ളത്. ഇത്തരത്തിലുള്ള സംഘങ്ങൾ ഉൾപ്പെടുന്ന 15 സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ പോലീസ് നിരീക്ഷണത്തിലാണ്. ഓരോ ഗ്രൂപ്പുകളിലും അയ്യായിരത്തിന് മുകളിൽ അംഗങ്ങളുണ്ട്. വീഡിയോ ചാറ്റ് വഴിയും ലൈംഗിക വൈകൃതങ്ങൾ നടക്കുന്നുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലും സമാനമായ അന്വേഷണം നടക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷം പോലുമാകാത്തവരും 20 വർഷം…

Read More

അഫ്ഗാനുമായി സമനില സമ്മതിച്ച് ഇന്ത്യ; ഏഷ്യാ കപ്പ് ക്വാളിഫയറിനു യോഗ്യത

  ദോഹ: 2022 ലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ അവസാന മല്‍സരത്തില്‍ ഇന്ത്യക്കു സമനില. ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അഫ്ഗാനിസ്താനുമായി ഇന്ത്യ 1-1ന്റെ സമനില സമ്മതിക്കുകയായിരുന്നു. ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമായിരുന്നു സമനില വഴങ്ങി ഇന്ത്യക്കു പോയിന്റ് പങ്കുവയ്‌ക്കേണ്ടി വന്നത്. 75ാം മിനിറ്റില്‍ അഫ്ഗാന്‍ ഗോളി ഒവെയ്‌സ് അസീസി വഴങ്ങിയ സെല്‍ഫ് ഗോളാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ഒവെയ്‌സിന്റെ ശ്രമം…

Read More