Headlines

തിരുവനന്തപുരത്ത് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

തിരുവനന്തപുരം കല്ലമ്പലത്ത് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ പരവൂര്‍ സ്വദേശി ശ്യാം ശശിധരനും ഭാര്യ ഷീനയുമാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് ആലുവയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മകളെ കാണാന്‍ പോവുകയായിരുന്നു ദമ്പതികള്‍. ശ്യാം ശശിധരന്‍ സംഭവസ്ഥലത്തും ഷീന ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.