ഓട്ടിസം ബാധിതനായ 10 വയസുകാരനെ പീഡിപ്പിച്ച കേസ്; അധ്യാപകന് 161 വർഷം കഠിന തടവ്

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 161 വർഷം കഠിന തടവ് വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. 87,000 രൂപ പിഴയും വിധിച്ചു. പൗഡിക്കോണം സ്വദേശി സന്തോഷ്‌ കുമാറിനെയാണ് ശിക്ഷിച്ചത്. 2019 ലാണ് കേസ് ആസ്പദമായ സംഭവം നടന്നത്.അതേസമയം പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്സായ യുവതിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പത്തനംതിട്ട ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടിപ്പണിക്കാരനായ…

Read More

നിപ വൈറസ്; അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്: വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനം

ചെന്നൈ: കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി . വടക്കന്‍ ജില്ലകളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്നവര്‍ വാളയാര്‍ ഉള്‍പ്പടെയുള്ള ചെക്‌പോസ്റ്റുകളില്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയരാകണം. രണ്ട് വാക്സിനെടുത്തതിന്റെ സാക്ഷ്യപത്രം ഉള്‍പ്പടെയുള്ള രേഖകള്‍ കൈവശമില്ലെങ്കില്‍ യാത്രക്കാരെ മടക്കി അയയ്ക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് കോയമ്പത്തൂര്‍ കലക്ടര്‍ ഡോ ജി എസ് സമീരന്‍ പറഞ്ഞു. നിപയുടെ തീവ്രത കണക്കിലെടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് തമിഴ്‌നാടിന്റെ തീരുമാനം. കേരളത്തില്‍ നിന്ന് എത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളുള്‍പ്പടെ വാളയാറില്‍…

Read More

ബാലൺ ഡി ഓറിൽ മുത്തമിട്ട് ഉസ്മാൻ ഡെംബലെ; ഐതാന ബോന്‍മാറ്റി വനിതാ താരം

മികച്ച ഫുട്ബോൾ താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്‌കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്. പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നേടിക്കൊടുത്ത പ്രകടനത്തിനാണ് പുരസ്‌കാരം.ഡെംബലെയുടെ ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരനേട്ടമാണിത്. വനിതാ ബലോൻ ദ് ഓർ തുടർച്ചയായ മൂന്നാം വർഷവും ബാഴ്സലോണയുടെ ഐതാന ബോന്‍മാറ്റി സ്വന്തമാക്കി. ഏറ്റവും കൂടുതൽ തവണ ബലോൻ ദ് ഓർ നേടുന്ന വനിതാ താരമെന്ന ചരിത്ര നേട്ടവും ബോൺമാത്തി ഇതോടെ കുറിച്ചു. ബലോൻ ദ് ഓർ നേടാൻ ആയില്ലെങ്കിലും മികച്ച യുവ…

Read More

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പിനു മുന്നോടിയായി കലക്ടറേറ്റില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഹരിത പ്രോട്ടോക്കോളും കോവിഡ് മാനദണ്ഡങ്ങളും പൂര്‍ണമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടത്തേണ്ടത്. മദ്യം, പണം, ഭീഷണി എന്നിവ ഉപയോഗിച്ച് വോട്ടര്‍മാരെ, പ്രത്യേകിച്ച് ആദിവാസി മേഖലയിലുള്ളവരെ സ്വാധീനം ചെലുത്തുന്ന സാഹചര്യമുണ്ടായാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ്…

Read More

വയനാട് പനമരത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു

  പനമരം ആര്യന്നൂര്‍നട റോഡില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അഞ്ചുകുന്ന് സ്വദേശി മുക്രി യൂസഫിന്റെ മകന്‍ ഉവൈസ് (19) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ 13 വയസ്സുകാരന്‍ അമീര്‍ റഹ്മാനെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.    

Read More

മുനമ്പം സമരം അവസാനിപ്പിച്ച് ഭൂസംരക്ഷണ സമിതി; പുതിയ സമരം തുടങ്ങി ഒരു വിഭാഗം; ഭിന്നത തുടരുന്നു

മുനമ്പത്തെ സമരം അവസാനിപ്പിച്ച് ഭൂസംരക്ഷണ സമിതി. കരമടയ്ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് സമരസമിതി പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ പ്രതിഷേധക്കാര്‍ക്കിടയിലെ അഭിപ്രായ ഭിന്നത തുടരുന്നതിനിടെ മറുവിഭാഗം പുതിയ പ്രതിഷേധം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. മമന്ത്രിമാരായ കെ രാജനും പി രാജീവുമെത്തി സമരക്കാര്‍ക്ക് നാരങ്ങാനീര് നല്‍കിയതോടെയാണ് പ്രതിഷേധത്തിന് താത്ക്കാലിക വിരാമമായത്. ഭൂമിയിലെ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായി ലഭിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മറുവിഭാഗം പറയുന്നത്. മതിയായ കൂടിയാലോചനകള്‍ നടത്താതെയാണ് സമരസമിതി സമരം അനസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നും മറുവിഭാഗം ആരോപിച്ചു. മുനമ്പം നിവാസികള്‍ക്ക്…

Read More

കർണാടകയിൽ അധികാര വടംവലി രൂക്ഷം; ഉടൻ തീരുമാനം വേണമെന്ന് ഡി കെ ശിവകുമാർ വിഭാഗം, ഡൽഹിയിൽ ചർച്ച

കോൺഗ്രസ് ഭരണമുള്ള ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. തെലങ്കാനയിലും കർണാടകയിലും മാത്രമാണ് കോൺഗ്രസിന് ഏക ആശ്വാസം. എന്നാലിതാ കർണാടകയിൽ ഗ്രൂപ്പ് വടംവലി ശക്തമായിരിക്കുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ വിമത നീക്കം ശക്തമായതോടെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ആടിയുലയുകയാണ്. ബി ജെ പിയുടെ കുത്തക തകർത്ത് രണ്ടര വർഷം മുൻപാണ് കർണാടക ഭരണം കോൺഗ്രസ് പിടിച്ചെടുത്തത്. ഇത് ദേശീയതലത്തിൽ കോൺഗ്രസിന് ഏറെ ആശ്വാസമുണ്ടാക്കിയ വിജയവുമായിരുന്നു. കേരളത്തിലടക്കം തിരിച്ചടിയുണ്ടായതോടെ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് വലിയ പരീക്ഷണം നേരിട്ടുകൊണ്ടിരിക്കെയാണ്…

Read More

‘പേടിച്ച് 11 വർഷം ഒളിവിൽ കഴിഞ്ഞു, കുഴിച്ചുമൂടിയവരിൽ സ്കൂൾ യൂണിഫോമിലുളള പെൺകുട്ടികളും’; ധർമസ്ഥല കേസിൽ നടുക്കുന്ന വെളിപ്പെടുത്തൽ

ബെം​ഗളൂരു: ധർമസ്ഥല കേസിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണത്തൊഴിലാളി. സുപ്രധാന സാക്ഷിയുടെ മൊഴിപ്പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളി പോലീസിൽ നൽകിയ മൊഴിയാണ് പുറത്തുവന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒപ്പം നിരവധി പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പടുത്തൽ. ക്രൂരമായി ആക്രമിക്കപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ തനിക്ക് മറവ് ചെയ്യേണ്ടിവന്നു, കുഴിച്ചുമൂടിയതിൽ സ്കൂൾ യൂണിഫോമിൽ ഉള്ള പെൺകുട്ടികൾ ഉണ്ടായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളിയുടെ നടക്കുന്ന വെളിപ്പെടുത്തൽ. ചില മൃതദേഹങ്ങളിൽ ആസിഡ് പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ചിലത് താൻ തന്നെ ഡീസൽ…

Read More

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; നാല് പേർ എറണാകുളത്ത് വിമാനമിറങ്ങിയവർ

  സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ നാല് പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എറണാകുളത്ത്, യുകെയിൽ നിന്നെത്തിയ 28, 24 വയസ്സുകാർക്കും അൽബാനിയയിൽ നിന്നെത്തിയ 35കാരനും നൈജീരിയയിൽ നിന്നെത്തിയ 40 വയസ്സുകാരനായ പത്തനംതിട്ട സ്വദേശിക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നെത്തിയ 28കാരൻ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോൺ സ്ഥിരീകരിച്ചത് ബംഗളൂർ വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് എത്തിയ 21കാരനാണ്. ഇതോടെ സംസ്ഥാനത്ത് 29 പേർക്കാണ്…

Read More

ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക്

മലപ്പുറം: ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. പോത്തുകല്ല് വാണിയംപുഴയില്‍വച്ച് തണ്ടന്‍കല്ല് ആദിവാസി കോളനിയില്‍ താമസിക്കുന്ന യുവാവ് ബാബു (35)വിനാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വാരിയെല്ലിന് പരിക്കുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.  

Read More