Headlines

കോവിഡ് വ്യാപനം; പ്രവാസികള്‍ക്കും അന്യസംസ്ഥാന യാത്രികര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച്‌ വിശദമായ വിവരങ്ങള്‍ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. റവന്യു വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in സന്ദര്‍ശിച്ച്‌ രജിസ്‌റ്റര്‍ ചെയ്യണം. വിമാന, റെയില്‍ മാര്‍ഗമല്ലാതെ റോഡ് മാര്‍ഗം വരുന്നവരും പുതുതായി രജിസ്‌റ്റര്‍ ചെയ്യേണ്ടതുണ്ട്. മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വഴി വെരിഫൈ…

Read More

മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കി ട്രംപ്

മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച 92 ശതമാനം എക്‌സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വായിച്ചുനോക്കാതെ, ഓട്ടോപെൻ സംവിധാനം ഉപയോഗിച്ചാണ് ബൈഡൻ ഉത്തരവുകൾ ഒപ്പിട്ടതെന്നും റാഡിക്കൽ ഇടതുപക്ഷക്കാരാണ് ബൈഡനെ നിയന്ത്രിച്ചിരുന്നതെന്നും ട്രംപ് വ്യക്തമാക്കി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. പ്രസിഡന്റിന്റെ അനുമതിയോടെയല്ലാതെ ഓട്ടോപെൻ സംവിധാനം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഓട്ടോപെൻ പ്രക്രിയയിൽ ബൈഡന് അറിവുണ്ടായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ അറിവോടെയായിരുന്നു ഒപ്പിട്ടതെന്ന് ബൈഡൻ അവകാശപ്പെട്ടാൽ അദ്ദേഹത്തിനെതിരെ കള്ളസാക്ഷ്യത്തിന് കേസെടുക്കും. അമേരിക്കൻ ദേശീയ…

Read More

ജോസ് കെ മാണി എംപി സ്ഥാനം ഇന്ന് രാജിവെച്ചേക്കും; സീറ്റ് കേരളാ കോൺഗ്രസിന് തന്നെ ലഭിക്കും

ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം ഇന്ന് രാജിവെച്ചേക്കും. ചൊവ്വാഴ്ച രാത്രിയോടെ ജോസ് കെ മാണി ഡൽഹിയിലെത്തിയിട്ടുണ്ട്. ഇന്ന് രാജി കത്ത് കൈമാറിയേക്കുമെന്നാണ് അറിയുന്നത്. കേരളാ കോൺഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിച്ചേക്കുമെന്നാണ് അറിയുന്നത്. ഈ സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്ന് പിന്നീട് തീരുമാനിക്കും. മുതിർന്ന നേതാക്കളായ പി കെ സജീവ്, സ്റ്റീഫൻ ജോർജ്, പി ടി ജോസ് എന്നിവരുടെ പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ട് ഗുജറാത്തിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നേക്കും….

Read More

അഫ്ഗാനെ ഒഴിവാക്കി, മോദിയുടെ വിമാനം പറന്നത് പാകിസ്താൻ വഴി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേക്ക് പോയത് പാക് വ്യോമപാത വഴി. യാത്രയ്ക്കായി പാകിസ്താൻ അനുമതി നൽകിയതോടെയാണ് മോദിക്ക് അയൽരാഷ്ട്രം വഴിയുള്ള വിമാനയാത്ര സാധ്യമായത്. 2019ൽ കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തു കളഞ്ഞ ശേഷമാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ വിലക്കേർപ്പെടുത്തിയിരുന്നത്. നേരത്തെ മോദിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ മൂന്നു തവണ പാകിസ്താൻ അനുമതി നിഷേധിച്ചിരുന്നു. അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയ ശേഷം വാണിജ്യ വിമാനങ്ങൾക്ക് പറക്കാൻ അനുമതിയില്ല. ആഗസ്ത് 16 മുതലാണ് അഫ്ഗാൻ തങ്ങളുടെ വ്യോമപാത അടച്ചത്….

Read More

രൂപ സര്‍വകാല തകര്‍ച്ചയില്‍; ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു

ഡോളറിനെതിരെ രൂപയുടെ തകര്‍ച്ച തുടരുന്നു. ഒരു ഡോളറിന് 91 രൂപ 82 പൈസ എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ഒരു ഘട്ടത്തില്‍ മൂല്യം 92 രൂപയ്ക്ക് തൊട്ടടുത്തു വരെ എത്തി. ഡോളര്‍ വിറ്റഴിച്ച് ആര്‍ബിഐ നടത്തിയ ഇടപെടലാണ് കൂടുതല്‍ പതനം ഒഴിവാക്കിയത്. (Rupee Falls To Record Low Of 92 Against US Dollar). ഗ്രീന്‍ലാന്‍ഡ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളെ ആക്രമിക്കാനുള്ള ട്രംപിന്റെ നീക്കം ഉണ്ടാക്കിയ അരക്ഷിതാവസ്ഥയും മറ്റ് അന്താരാഷ്ട്ര സാഹചര്യങ്ങളുമാണ് മൂല്യം ചെയ്യാനുള്ള…

Read More

യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി 28 പേര്‍ക്കെതിരെ കേസ്, മഹിളാ കോണ്‍ഗ്രസ് നേതാക്കളടക്കം പ്രതികള്‍

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ഇന്നലെ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. 28 പേർക്കെതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. പൊലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്. മഹിളാ കൊണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല അടക്കം പ്രതികളാണ്. കേസിൽ അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവത്തിൽ…

Read More

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മീഷണറാകും

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമമന്ത്രി എ കെ ബാലനും ചേർന്ന സമിതിയുടേതാണ് തീരുമാനം. ഈ മാസം 28ന് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് പുതിയ ചുമതല. അപേക്ഷിച്ച പതിനാലു പേരിൽ നിന്നാണ് വിശ്വാസ് മേത്തയെ തെരഞ്ഞെടുത്തത്. സമിതി നിർദേശിച്ച വിശ്വാസ് മേത്തയുടെ പേര് ഗവർണർക്ക് കൈമാറും. വിൻസൺ എം പോൾ വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

Read More

യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം എറിക്‌സണിന്റെ നില മെച്ചപ്പെട്ടതായി റിപ്പോർട്ട്

യൂറോ കപ്പിൽ ഡെൻമാർക്ക്-ഫിൻലാൻഡ് മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സണിന്റെ നില മെച്ചപ്പെട്ടതായി മെഡിക്കൽ റിപ്പോർട്ട്. താരത്തിന്റെ നില മെച്ചപ്പെടുന്നതായി യുവേഫയും അറിയിച്ചു. കോപൻഹേഗനിൽ നടന്ന മത്സരത്തിന്റെ 42ാം മിനിറ്റിലാണ് താരം കുഴഞ്ഞുവീണത്. ഇതോടെ മത്സരം നിർത്തിവെക്കുകയും മെഡിക്കൽ സംഘം ഗ്രൗണ്ടിൽ വെച്ചു തന്നെ താരത്തെ പരിചരിക്കുകയുമായിരുന്നു. തുടർന്ന് എറിക്‌സണെ ആശുപത്രിയിലേക്ക് മാറ്റി. എറിക്‌സണെ പുറത്തേക്ക് കൊണ്ടുപോയതിന് പിന്നാലെ യുവേഫ മത്സരം റദ്ദാക്കുകയായിരുന്നു. എറിക്‌സൺ സുഖം പ്രാപിക്കട്ടെയെന്ന് ഫുട്‌ബോൾ ലോകം ഒന്നാകെ ആശംസിക്കുകയാണ്.

Read More

കേരളത്തിലെ അതി ദയനീയ പരാജയം: കോൺഗ്രസ് ഹൈക്കമാൻഡ് റിപ്പോർട്ട് തേടി

കേരളത്തിലെ ദയനീയ പരാജയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് റിപ്പോർട്ട് തേടി. ഒരാഴ്ചക്കുള്ളിൽ കാരണം വ്യക്തമാക്കണമെന്ന് കാണിച്ചാണ് നിർദേശം നൽകിയിരിക്കുന്നത്. കെപിസിസിയുടെ റിപ്പോർട്ട് കിട്ടിയ ശേഷമാകും തുടർ നടപടികളുണ്ടാകുക ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ്പ് വ്യത്യാസമില്ലാതെ തന്നെ ഉയർന്നിട്ടുണ്ട്. എതിർപ്പ് ശക്തമായ സാഹചര്യത്തിൽ രാമചന്ദ്രൻ എത്രകാലം കെപിസിസി പ്രസിഡന്റ് കസേരയിൽ അള്ളിപ്പിടിച്ചിരിക്കുമെന്നതാണ് കണ്ടറിയേണ്ടത് ഹൈക്കമാൻഡിനേറ്റ തിരിച്ചടി കൂടിയാണ് കേരളത്തിലെ പരാജയം. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ദിവസങ്ങളോളം വന്ന് ക്യാമ്പ്…

Read More

കൊവിഡ് വാക്‌സിൻ നിർമാണം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഇന്ന് നിർമാണ സ്ഥാപനങ്ങളിൽ

കൊവിഡ് വാക്‌സിൻ നിർമാണം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെ വാക്‌സിൻ നിർമാണ സ്ഥാപനങ്ങൾ സന്ദർശിക്കും. വാക്‌സിൻ വിതരണ ഒരുക്കങ്ങളും പ്രധാനമന്ത്രി വിലയിരുത്തും പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക്, അഹമ്മദാബാദിലെ സിഡഡ് ബയോടെക് പാർക്ക് എന്നിവിടങ്ങളിലാണ് മോദി സന്ദർശനം നടത്തുക. വാക്‌സിൻ എപ്പോൾ ലഭ്യമാക്കാം എന്നതടക്കം ഗവേഷകരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇതാദ്യമായാണ് പ്രധാനമന്ത്രി വാക്‌സിൻ പുരോഗതി നേരിട്ടെത്തി വിലയിരുത്തുന്നത്.

Read More