പുസ്തകം എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും വിരമിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മതി; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രം

അധികാര സ്ഥാനങ്ങളില്‍ ഉള്ളവര്‍ പുസ്തകം എഴുതുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍. പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനും കഴിയുക വിരമിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം. മുന്‍ കരസേന മേധാവി ജനറല്‍ എം എം നര്‍വണേയുടെ പുസ്തകം വിവാദമായതിന് പിന്നാലെയാണ് നടപടി.അധികാര സ്ഥാനങ്ങളിലുള്ളവര്‍ പുസ്തകം എഴുതുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. വിരമിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാകും ഇനി മുതല്‍ ഇനി പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനും സാധിക്കു . ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ വിഷയം ചെയ്തു. ഇതുമായി…

Read More

ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന ടൊവിനോ ആശുപത്രി വിട്ടു

സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ടൊവിനോ ആശുപത്രി വിട്ടത്. ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചവർക്ക് ടൊവിനോ നന്ദി അറിയിച്ചു   വി എസ് രോഹിത് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോഴാണ് ടൊവിനോക്ക് വയറിന് പരുക്കേറ്റത്. ആദ്യ രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ടൊവിനോ

Read More

കെ എസ് യു സംസ്ഥാന പ്രസിഡന്റിന് കൊവിഡ്; പരിശോധനക്കായി നൽകിയത് വ്യാജ പേര്

കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നടന്ന വിവിധ സമരങ്ങളിൽ പങ്കെടുത്തതിന് ശേഷം നടത്തിയ പരിശോധനയിലാണ് അഭിജിത്തിനും സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണക്കും കൊവിഡ് സ്ഥിരീകരിച്ചത്.   കെ എസ് യു സംസ്ഥാന പ്രസിഡന്റ് പരിശോധനക്കായി വ്യാജ പേരാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ പരാതി നൽകി. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി എൽ പി സ്‌കൂളിൽ നടന്ന പരിശോധനയിൽ ബാഹുൽകൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ്…

Read More

മുംബൈ കുർളയിലെ ബലാത്സംഗ കൊല: രണ്ട് പേർ അറസ്റ്റിൽ

  മുംബൈ കുർളയിൽ 20കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഗോവണ്ടി സ്വദേശികളാണ് അറസ്റ്റിലായത്. രേഹാൻ, അഫ്‌സൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഗോവണ്ടി സ്വദേശിയായ യുവതിയെയാണ് ഇവർ ബലാത്സംഗം ചെയ്ത് കൊന്നത് യുവതിയെ കുർളയിൽ എത്തിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ടെറസിൽ വെച്ചാണ് കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. പോലീസ് കണ്ടെത്തുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു.  

Read More

സംസ്ഥാനത്ത് ഇന്ന് 6757 പേർക്ക് കൊവിഡ്, 16 മരണം; 17,086 പേർക്ക് രോഗമുക്തി

കേരളത്തിൽ 6757 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂർ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട് 316, പത്തനംതിട്ട 311, ഇടുക്കി 298, വയനാട് 285, കണ്ണൂർ 270, കാസർഗോഡ് 125 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,301 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,392 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,76,266 പേർ…

Read More

തിരുവനന്തപുരത്ത് മ്യൂസിയം തുടങ്ങാൻ പദ്ധതിയിട്ടു; സംസ്കാര ചാനൽ സ്വന്തമാക്കാൻ ആ​ഗ്രഹിച്ചിരുന്നു; മോൺസൻ്റെ മൊഴി

  പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൺസൻ മാവുങ്കൽ തിരുവനന്തപുരത്തും മ്യൂസിയം തുടങ്ങാൻ പദ്ധതിയിട്ടതായി മൊഴി. ടി.വി സംസ്കാര ചാനല്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നും മോൺസൻ മൊഴിയിൽ പറയുന്നു. സംസ്കാര ചാനൽ കേസിൽ ഒന്നാം പ്രതി ഹരിപ്രസാദിന് അയച്ച മൊബൈൽ സന്ദേശവും ക്രൈംബ്രാഞ്ച് കണ്ടെത്തി. ചാനലിനായി പത്തു ലക്ഷം രൂപ കൈമാറിയെന്നും മോന്‍സന്‍ നിയമപ്രകാരം ചാനലിന്റെ ചെയര്‍മാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. ചാനൽ ചെയർമാനെന്ന് വ്യാജമായി പ്രചരിപ്പിച്ച് പണം തട്ടിയ കേസിലാണ് ചോദ്യം ചെയ്യൽ രണ്ടാം…

Read More

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് ഒന്നര കിലോ സ്വര്‍ണം

വിവാദമായ ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുമ്പോള്‍ തന്നെ തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്. ഇന്നലെ തിരുവനന്തപുരത്ത് ഇറങ്ങിയ യാത്രക്കാരില്‍ നിന്നും 1.45 കിലോ സ്വര്‍ണം പിടികൂടി ദുബൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. വെയ്സ്റ്റ് ബാന്‍ഡിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പിടിയിലായ മൂന്ന് പേരും തമിഴ്‌നാട് സ്വദേശികളാണ്. ഇവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിലും ഇന്നലെ വന്‍ സ്വര്‍ണവേട്ട നടന്നിരുന്നു. ഏഴ് യാത്രക്കാരില്‍ നിന്നായി 1.25 കോടി…

Read More

സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടം; രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു

ഇന്നലെ അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി.അസമിലെ ജോര്‍ഹട്ട് വ്യോമ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കുന്നിന്‍ പ്രദേശത്ത് തകര്‍ന്നുവീണുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 7.42നാണ് റഡാറില്‍നിന്ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഇരട്ട സീറ്റ് യുദ്ധവിമാനമാണ് സുഖോയ് 30 എംകെഐ. പതിവ് പരിശീലന പറക്കലിനിടയാണ് യുദ്ധവിമാനം കാണാതായത്.

Read More

നരവനെയുടെ ആത്മകഥ: പിഡിഎഫ് പ്രചരിക്കുന്നതിൽ കേസെടുത്ത് ഡൽഹി പൊലീസ്

കരസേന മുൻ മേധാവി ജനറൽ എം എം നരവനെയുടെ ആത്മകഥയുടെ പിഡിഎഫ് പ്രചരിക്കുന്നതിൽ കേസെടുത്ത് ഡൽഹി പൊലീസ്. ആവശ്യമായ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനാണ് കേസെടുത്തത്. ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പേരിലുള്ള ഒരു ടൈപ്പ്സെറ്റ് പുസ്തകത്തിന്റെ പിഡിഎഫ് പകർപ്പ് പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസ്. എം/എസ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് പുസ്തകം തയ്യാറാക്കിയത്. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്.പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ പിഡിഎഫ് പകർപ്പ് ചില വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്ന്…

Read More

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഉന്നതരിലേക്ക് അന്വേഷണം നീങ്ങണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് എസ് ഐ ടിയുടെ നീക്കം. ദേവസ്വം വകുപ്പിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി അപേക്ഷ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം നടത്തും. ഇതിനായി ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.തന്ത്രിമാരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുമുണ്ട്. ഇതിനിടെ ഒരാഴ്ചയ്ക്കുള്ളിൽ വരുന്ന സന്നിധാനത്തെ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധനാ ഫലവും നിർണായകമാണ്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ…

Read More