Headlines

ഇന്ധനവില ഇന്നും വർധിച്ചു, പെട്രോൾ വില മുംബൈയിൽ 94 രൂപ കടന്നു

തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് വർധിച്ചത്. മുംബൈയിൽ പെട്രോൾ വില 94.50 രൂപയിലെത്തി. ഡൽഹിയിൽ പെട്രോൾ വില 87.50 രൂപയും ബംഗളൂരുവിൽ 90.85 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.73 രൂപയിലെത്തി. ഡീസലിന് 83.91 രൂപയായി. കൊച്ചിയിൽ പെട്രോളിന് 88.10 രൂപയും ഡീസൽ 82.40 രൂപയുമായി.

Read More

സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കൊവിഡ്, 146 മരണം; 10,243 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂർ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂർ 719, കാസർഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

കാസർകോട് പെർളയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. പെർളയിലാണ് സംഭവം. വാടക ക്വാർട്ടേഴ്‌സിൽ വെച്ചാണ് ഉഷയെന്ന 40കാരിയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെങ്കിലും രാവിലെയോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അശോകനെ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. ഇയാൾക്ക് നേരത്തെ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.  

Read More

കാസർകോട് ദേശീയപാത 66ൽ പോത്തിൻകൂട്ടം, ഗതാഗതം തടസപ്പെട്ടു

കാസർകോട് ദേശീയപാത 66-ൽ അപ്രതീക്ഷിതമായി പോത്തിൻകൂട്ടമെത്തിയതോടെ ഗതാഗതം തടസപ്പെട്ടു. മൊഗ്രാത്തിലെ സർവീസ് റോഡിൽ നിന്നുമാണ് പോത്തുകൾ ദേശീയപാതയിലേക്ക് കയറിയത്. പോത്തിൻകൂട്ടത്തെ റോഡിൽ നിന്ന് മാറ്റാനും ഗതാഗതം പുനഃസ്ഥാപിക്കാനുമായി ദേശീയപാത സുരക്ഷാ വിഭാഗവും അഗ്നിരക്ഷാസേനയും ചേർന്ന് പ്രവർത്തനം ആരംഭിച്ചു. പോത്തുകളെ റോഡിൽ നിന്ന് മാറ്റി സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഉടനെ പോത്തുകളെ ദേശീയപാതയിൽ നിന്ന് മാറ്റുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, പോത്തിൻകൂട്ടത്തിന്റെ ഉടമസ്ഥനെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഉടമസ്ഥനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

പകർച്ചവ്യാധി തടയാൻ പുതിയ ഓർഡിൻസ് പുറത്തിറക്കും; പഞ്ചായത്ത് തലത്തിൽ കമ്മ്യൂണിറ്റി കിച്ചൺ രൂപീകരിക്കും

കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പകർച്ച വ്യാധി തടയാൻ പുതിയ ഓർഡിൻസ് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളും ഗ്രൂപ്പുകളുടെയും പരിപാടികൾ തടയാൻ സർക്കാരിന് അധികാരം നൽകുന്ന ഓർഡിനൻസാണ് പുറത്തിറക്കുക. കൊവിഡ് മരുന്ന് വാങ്ങാൻ ടെൻഡർ ഒഴിവാക്കാനും ഇന്ന് ചേർന്ന് അവലോകന യോഗത്തിൽ തീരുമാനമായി. അതേസമയം സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനും തീരുമാനിച്ചു. വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുന്നവർ ഐ ഡി കാർഡ് അല്ലെങ്കിൽ പാസ് കയ്യിൽ വെക്കണം. ഒഴിച്ചു കൂടാൻ പറ്റാത്ത സ്ഥിതിയിൽ മാത്രമേ…

Read More

ഇന്ദ്രന്‍സിന്‍റെ ‘ഹോം’ ബോളിവുഡിലേക്ക്

അഭിനയവ് മികവ് കൊണ്ട് ഇന്ദ്രന്‍സ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രമായിരുന്നു ഹോം. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ ആയിരുന്നു ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. മികച്ച കുടുംബ ചിത്രം എന്ന അഭിപ്രായം നേടിയ സിനിമ ഇപ്പോള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. നിര്‍മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്സും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുക ഫ്രൈഡേ ഫിലിംസിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരിക്കും…

Read More

സ്വപ്‌നയും സന്ദീപുമായി എൻഐഎ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു

തിരുവനന്തം സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും എൻഐഎ ഇന്ന് കൊച്ചിയിലെത്തിക്കും. സംഘം ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. റോഡ് മാർഗമാണ് കുറ്റാരോപിതരുമൊത്ത് അന്വേഷണ സംഘം കൊച്ചിയിലെത്തുന്നത്. പ്രതികളെ ചോദ്യം ചെയ്യാൻ ദേശീയ ഏജൻസികൾ കൊച്ചിയിലെ എൻഐഎയുടെ ഓഫിസിൽ എത്തിയിട്ടുണ്ട്. കസ്റ്റംസ്, റോ, ഇൻറലിജൻസ് തുടങ്ങിയ ദേശീയ ഏജൻസികളുടെ ഉദ്യോഗസ്ഥരാണ് എത്തിച്ചേർന്നിരിക്കുന്നത്. ഇന്നലെയാണ് സ്വപ്‌ന സുരേഷും സന്ദീപ് നായരും അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. ബംഗളൂരുവിൽ വച്ചാണ് ഇരുവരും പിടിയിലാകുന്നത്. കസ്റ്റംസും എൻഐഎയും സംയുക്തമായി…

Read More

‘വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഐഎം നേതൃത്വത്തിന്റെ ഇച്ഛാശക്തിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു’; വിഡി സതീശന്‍

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാക്കിയ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷം. അബദ്ധ പഞ്ചാംഗം പോലുളള വോട്ടര്‍ പട്ടികയുമായി എങ്ങനെ നീതിപൂര്‍വമായി തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചോദ്യം. പട്ടികയിലെ തെറ്റ് തിരുത്താനുളള സമയം 30 ദിവസമായി ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക് നീങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാക്കിയ കരട് വോട്ടര്‍ പട്ടികയെകുറിച്ച് വലിയ ആക്ഷേപങ്ങളാണ് പുറത്തുവരുന്നത്. ഒരേ വീട്ടിലെ താമസക്കാര്‍ മൂന്ന് വാര്‍ഡുകളിലെ വോട്ടര്‍മാരായി മാറി,…

Read More

ഫെബ്രുവരി 22 മുതൽ സ്കൂളുകൾ തുറക്കും

സ്ക്കോട്ട്ലൻഡിൽ ഫെബ്രുവരി 22 മുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി നിക്കോളാസ് സ്റ്റർജിയൻ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത കൈവരുമെന്നാണ് ഏവരും കരുതുന്നത്. നിലവിൽ ഇഗ്ലണ്ടിൽ സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചിരിക്കുന്ന മാർച്ച്‌ 8 നും രണ്ടാഴ്ച്ച മുമ്പാണ് സ്ക്കോട്ട്ലൻഡിൽ സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: അഞ്ച് ജില്ലകളിലെ വോട്ടെടുപ്പ് ആരംഭിച്ചു; വിധിയെഴുതുന്നത് 88 ലക്ഷം വോട്ടർമാർ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ച് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നായി 88 ലക്ഷത്തോളം വോട്ടർമാർ ഇന്ന് വിധിയെഴുതും കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പോളിംഗിന്റെ അവസാന മണിക്കൂർ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും. പിപിഇ കിറ്റ് ധരിച്ച് എത്തണം 395…

Read More