Headlines

വടക്കന്‍ കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

ഒരു പകലിന് അപ്പുറം വടക്കന്‍ കേരളം നാളെ പോളിങ് ബൂത്തിലെത്തും. നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. പരമാവധി വോട്ടേഴ്‌സിനെ നേരില്‍ കണ്ട് ഒരിക്കല്‍ക്കൂടി വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാകും മുന്നണികളും സ്ഥാനാര്‍ഥികളും. ഇന്നലെ കൊട്ടിക്കലാശത്തിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഏഴ് ജില്ലകളിലെ വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ഇന്ന് നടക്കും.ച രാവിലെ എട്ട് മുതല്‍ വിവിധ കേന്ദ്രങ്ങളിലായിരിക്കും വോട്ടിങ് യന്ത്രങ്ങളുടെ വിതരണം നടക്കും….

Read More

കൊവിഡ് വ്യാപനം ; സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിൽ

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ടിപിആർ കുറയാത്ത സാഹചര്യം കൂടിക്കാഴ്ചയിൽ ചർച്ച ആയേക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 15 ശതമാനത്തിന് മുകളിലെത്തിയതും ആശങ്ക ഇരട്ടിയാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുമ്പോഴാണ് കേരളത്തിൽ രണ്ടാംഘട്ടത്തിൽ രോഗവ്യാപനം അതിരൂക്ഷമാകുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബ…

Read More

‘എഡിജിപിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, പൂരം കലക്കിയത് ഗൂഢാലോചനയുടെ ഭാഗമെന്ന് സംശയം’; മന്ത്രി കെ.രാജന്റെ മൊഴി

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ നീക്കമെന്ന മുന്നറിയിപ്പ് എഡിജിപി എം ആർ അജിത് കുമാർ അവഗണിച്ചെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകി റവന്യൂമന്ത്രി കെ രാജൻ. പലതവണ ഫോൺ വിളിച്ചിട്ടും എം ആർ അജിത്കുമാർ എടുത്തില്ലെന്നും മൊഴിയുണ്ട്. പൊലീസ് നടപടി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കുന്നുവെന്നും മന്ത്രി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ഇതിൽ അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഡി ഐ ജി തോംസൺ ജോസിൻ്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. കഴിഞ്ഞദിവസം തൃശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത്കുമാറിന് എതിരെ…

Read More

സ്റ്റേ വയര്‍ പൊട്ടിയതല്ല, ആരോ ഊരിമാറ്റിയത്; ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ചതില്‍ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് കെഎസ്ഇബി റിപ്പോര്‍ട്ട്

ആലപ്പുഴ ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേ വയര്‍ പൊട്ടിയതല്ലെന്നും ആരോ ഊരിയതാണെന്നുമാണ് കെഎസ്ഇബിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിഷേധവും ശക്തമാണ്. പള്ളിപ്പാട് സ്വദേശി 64 കാരി സരള ഷോക്കേറ്റ് മരിച്ചതില്‍ കെഎസ്ഇബി വീഴ്ചയില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേ വയര്‍ പൊട്ടി വീണിട്ടും ഇടപ്പെട്ടില്ലെന്ന നാട്ടുകാരുടെ ആരോപണം കെഎസ്ഇബി തള്ളി. സ്റ്റേ വയര്‍ ആരോ മനഃപൂര്‍വം ഊരി വിട്ടെന്നാണ് വിശദീകരണം. സമഗ്ര അന്വേഷണത്തിന് ചീഫ് സേഫ്റ്റി കമ്മീഷണറെ നിയോഗിച്ചെന്ന്…

Read More

തിരുവനന്തപുരം ആറ്റൂരിൽ മദ്യലഹരിയിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പിടിയിൽ

തിരുവനന്തപുരം ആറ്റൂരിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അമ്പതുകാരിയായ ഷീജയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാനവാസിനെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. മദ്യപിച്ചെത്തിയ ഷാനവാസും ഷീജയും തമ്മിൽ ഇന്നലെ രാത്രി വഴക്ക് നടന്നിരുന്നു. പുലർച്ചെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് ഷീജ കുത്തേറ്റ് കിടക്കുന്നതാണ്. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍ഗോഡ്? ഹോസ്ദുര്‍ഗ് കോടതിയില്‍ വന്‍ പൊലീസ് സന്നാഹം

ബലാത്സംഗക്കേസില്‍ പ്രതിയായ ശേഷം എട്ട് ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കാസര്‍ഗോഡെത്തിയെന്ന് സൂചന. കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടെ ഹോസ്ദുര്‍ദ് കോടതിയില്‍ വന്‍ പൊലീസ് സന്നാഹമാണ് ഇപ്പോഴുള്ളത്. രാഹുല്‍ ഇതിനോടകം പൊലീസ് കസ്റ്റഡിയിലായോ എന്നത് സംബന്ധിച്ച് പൊലീസില്‍ നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. കോടതി പരിസരത്ത് അസാധാരണ തരത്തിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ സമയം കഴിഞ്ഞും കോടതി പ്രവര്‍ത്തിക്കുന്നതും സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്. രാഹുല്‍ കാസര്‍ഗോഡെത്തി കീഴടങ്ങുകയാകുമോ അതോ കോടതിയിലേക്ക് വരുംവഴി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയാകുമോ എന്നതാണ് സസ്‌പെന്‍സായി…

Read More

ഐ.പി.എല്‍ 2020; ഷാര്‍ജയില്‍ ചെന്നൈയ്ക്ക് ജയിച്ചേ പറ്റൂ, എതിരാളികള്‍ ഡല്‍ഹി

ഐ.പി.എല്ലില്‍ ഇന്നു നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് ഷാര്‍ജയിലാണ് മത്സരം. എട്ട് മത്സരത്തില്‍ നിന്ന് മൂന്ന് ജയം ഉള്‍പ്പെടെ 6 പോയിന്റുള്ള ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. സീസണിന്റെ തുടക്കത്തില്‍ മോശം ബാറ്റിംഗുകൊണ്ട് നിരാശപ്പെടുത്തിയ ചെന്നൈ രണ്ടാം ഘട്ടത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഷെയ്ന്‍ വാട്‌സണും മറ്റും ഫോമിലായത് ചെന്നൈയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഡുപ്ലെസിക്കൊപ്പം സാം കറന്‍ ഓപ്പണറായി എത്തിയേക്കും….

Read More

എസ്ഐആറിനെതിരെ സംസ്ഥാനം സുപ്രിം കോടതിയിലേക്ക്; സിപിഐഎമ്മും കോൺഗ്രസും കേസിൽ കക്ഷി ചേരും

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാനം വൈകാതെ സുപ്രിം കോടതിയെ സമീപിക്കും. ഇന്നലെ ചേർന്ന സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് സർക്കാർ നീക്കം. സിപിഐഎമ്മും കോൺഗ്രസും ഉൾപ്പെടെ കേസിൽ കക്ഷി ചേരും. എസ്ഐആർ നടപടികളുമായി കമ്മീഷൻ മുന്നോട്ടുപോകുമ്പോൾ തമിഴ്നാടിന്റെയും പശ്ചിമ ബംഗാളിന്റെയും മാതൃകയിൽ നിയമ പോരാട്ടം വേണമെന്നായിരുന്നു ബിജെപി ഒഴികയുള്ള രാഷ്ട്രീയപാർട്ടികളുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാനുള്ള നടപടികളും സർക്കാർ തുടങ്ങി. സംസ്ഥാന സർക്കാർ കോടതിയിലേക്ക് പോകുന്നതിനു പുറമേ സിപിഐഎമ്മും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും കേസിൽ കക്ഷി…

Read More

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൊല്ലത്ത് 75കാരൻ അറസ്റ്റിൽ

  എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൊല്ലം ചാത്തന്നൂരിൽ 75കാരനെ അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ നടയ്ക്കൽ ഉദയഭവനിൽ ഗോപിനാഥ കുറുപ്പാണ് പിടിയിലായത്. എട്ട് വയസ്സുകാരിയെ പരിചയം നടിച്ച് ഇയാൾ കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു കുട്ടി വിവരം അമ്മയോട് പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. വൈദ്യപരിശോധനയിൽ കുട്ടി അതിക്രമത്തിന് ഇരയായതായി കണ്ടെത്തിയതോടെയാണ് പ്രതിയെ പിടികൂടിയത്.  

Read More