ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്ന് അഞ്ഞൂറിലധികം ഫയലുകൾ കാണാതായി

  ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായി. ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കുമാരാണ് വിവരം ഉന്നതാധികാരികളെ അറിയിച്ചത്. ദിവസങ്ങളോളം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് തെരച്ചിൽ നടത്തിയെങ്കിലും ഫയലുകൾ കണ്ടെത്താനായില്ല മരുന്ന് വാങ്ങൽ ഇടപാടുകളുടേത് അടക്കം ഫയലുകളാണ് കാണാതായത്. ആരോഗ്യവകുപ്പ് ഡയറക്ടർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഷ്ടമായ ഫയലുകളുടെ കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പോലീസിനെ അറിയിച്ചത്. ജീവനക്കാർ അറിയാതെ ഫയലുകൾ കൂട്ടത്തോടെ എടുത്തുമാറ്റാനാകില്ലെന്നാണ് പോലീസിന്റെ നിഗമനം. ആരോഗ്യവകുപ്പ് വിജിലൻസ്…

Read More

ആറ്റുകാല്‍ പൊങ്കാല ദിവസം ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിടണം: ക്ഷേത്രം ട്രസ്റ്റ്

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല ദിവസം ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിടണമെന്ന് അഭ്യര്‍ഥിച്ച് ക്ഷേത്രം ട്രസ്റ്റ്. മറ്റു സ്ഥലങ്ങളിലുള്ളവര്‍ തിരുവനന്തപുരത്തെ ബന്ധു വീടുകളില്‍ പൊങ്കാലയിടാന്‍ എത്തുന്നതും ഒഴിവാക്കണം. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ നിയോഗിച്ചിട്ടില്ല. നിയന്ത്രണങ്ങളോടെ താലപ്പൊലി നേര്‍ച്ച ഉണ്ടാകുമെങ്കിലും പുറത്തെഴുന്നള്ളിപ്പ് സമയത്ത് നിറപറയെടുക്കലും തട്ട നിവേദ്യവും ഉണ്ടാകില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. ആറ്റുകാല്‍ പൊങ്കാല ദിവസമായ ശനിയാഴ്ച ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ അഗ്‌നി പകരുന്ന സമയത്ത് വീടുകളില്‍ പൊങ്കാല തുടങ്ങാം….

Read More

രജിസ്‌ട്രേഷനില്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കേണ്ടതില്ല: സുപ്രിംകോടതി

  ന്യൂഡൽഹി: രജിസ്‌ട്രേഷനില്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കേണ്ടതില്ലെന്ന് സുപ്രിംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ഉദയ് ഉമേഷ് ലളിത്, എസ്. രവിന്ദ്ര ഭട്ട്, ബേല എം ത്രിവേദി അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. രാജസ്ഥാന്‍ സ്വദേശിയായ സുശീല്‍ കുമാര്‍ ഗോദരയുടെ പുതിയ ബൊലോറോ വാഹനത്തിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ 2011 ജൂലൈ 19 ന് അവസാനിച്ചിരുന്നു. 2011 ജൂലൈ 28 ന് വാഹനം മോഷണം പോയി. വാഹത്തിന് ഇന്‍ഷുറന്‍സ ക്ലെയിം നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തവിട്ടു. ഇതിനെ…

Read More

പാണക്കാട്ടേക്ക് ഇനിയും പോകും; വിജയരാഘവന് പോകാൻ കഴിയാത്തതിന്റെ പരിഭവമെന്ന് ഉമ്മൻ ചാണ്ടി

യുഡിഎഫിനെതിരെ സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെയാണ് സിപിഎം വിമർശനം ഉന്നയിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എ വിജയരാഘവന്റെ പ്രസ്താവനകളെല്ലാം ഇതിന്റെ ഭാഗമായാണ്. യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെ പോലും വർഗീയമായാണ് വിജയരാഘവൻ കാണുന്നത് പാണക്കാട്ടേക്ക് ഇനിയും പോകും. പോകാൻ കഴിയാത്തതിന്റെ പരിഭവമാണ് വിജയരാഘവൻ പറഞ്ഞു തീർക്കുന്നത്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി യുഡിഎഫ് നേരിടും അവസരത്തിനൊത്ത് രാഷ്ട്രീയ നിലപാട് മാറ്റുന്ന പാർട്ടിയാണ് സിപിഎം. കെ എം മാണിയുടെ പാർട്ടിയുമായി വരെ…

Read More

24 മണിക്കൂറിനിടെ 28,591 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 338 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,591 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഇരുപതിനായിരത്തിലേറെ കേസുകളും കേരളത്തിൽ നിന്നുള്ളതാണ്. സംസ്ഥാനത്ത് ഇന്നലെ 20,487 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് 338 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,32,36,921 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,24,13,345 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 4,42,655 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Read More

കാസർകോട് ബിജെപി പ്രവർത്തകർ തമ്മിൽ തല്ലി; ഒരാൾക്ക് കുത്തേറ്റു, പ്രതിയും കുത്തേറ്റവനും കൊലക്കേസ് പ്രതികൾ

കാസർകോട് കുഡ്‌ലുവിൽ ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ബിജെപി പ്രവർത്തകർ ചേർന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും പരസ്പരം ചേരിതിരിഞ്ഞ് അടികൂടുകയുമായിരുന്നു. പ്രശാന്ത് എന്ന ബിജെപി പ്രവർത്തകനാണ് കുത്തേറ്റത്. ബിജെപി പ്രവർത്തകനായ മഹേഷാണ് ഇയാളെ കുത്തിയത്. പ്രശാന്തും മഹേഷും എസ് ഡി പി ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Read More

കെഎസ്ആർടിസിയും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചു; 11 പേർക്ക് പരുക്ക്

  ഇടുക്കി മുറിഞ്ഞ പുഴ ഭാഗത്ത് കെ എസ് ആർ ടി സി ബസും ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്ക്. ദേശീയപാതയിൽ വളഞ്ഞങ്ങാനത്തിന് സമീപത്താണ് അപകടം. തമിഴ്‌നാട് സ്വദേശികളായ തീർഥാടകർക്കാണ് പരുക്കേറ്റത്. ബസ് യാത്രക്കാരിക്കും പരുക്കേറ്റിട്ടുണ് ഇടുക്കി പെരുവന്താനം അമലഗിരിയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ ആന്ധ്ര സ്വദേശികളായ രണ്ട് തീർഥാടകർ മരിച്ചിരുന്നു. തീർഥാടകർ സഞ്ചരിച്ചിരുന്ന രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Read More

കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

  കോഴിക്കോട് ചെങ്ങോട്ടുകാവിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. വെല്ലൂർ സ്വദേശിയായ ഇളവഴുതിരാജ(50)യാണ് മരിച്ചത്. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിൽ യാത്ര ചെയ്യവെ രാവിലെ ഏഴ് മണിയോടെയാണ് ട്രെയിനിൽ നിന്നും വീണത്. പത്തംഗ സംഘത്തിനൊപ്പം മംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാൾ.

Read More

പൊന്നാനിയും തിരുവനന്തപുരം നഗരത്തിലെ മൂന്ന് വാർഡുകളും ; കേരളത്തിൽ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ രണ്ടെണ്ണം

സംസ്ഥാനത്ത് നിലവിലുള്ളത് രണ്ട് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രത്യേക പ്രദേശത്ത് 50 ൽ കൂടുതൽ കേസുകളുണ്ടാകുന്ന സാഹചര്യത്തിലാണ് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ ഉണ്ടായതായി കണക്കാക്കുന്നത്. കേരളത്തിൽ ഇതുവരെ രണ്ട് ഉണ്ടായിട്ടുള്ളത് രണ്ട് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ്. പൊന്നാനിയും തിരുവനന്തപുരം നഗരത്തിലെ മൂന്ന് വാർഡുകളും. ഈ രണ്ടിടങ്ങളിലും ശാസ്ത്രീയമായ ക്ലസ്റ്റർ മാനേജ്മെന്റ് സ്ട്രാറ്റർജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെയാണെന്ന് മനസിലാക്കി കണ്ടെയ്ൻമെന്റ് സോണുകൾ…

Read More