Headlines

വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം: കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാംനാരായണിന്റെ ബന്ധുക്കള്‍ ഇന്ന് തൃശൂരില്‍ എത്തും

പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാംനാരായണന്‍ ഭയ്യയുടെ ബന്ധുക്കള്‍ ഇന്ന് തൃശൂരില്‍ എത്തും. ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമാണ് ഉച്ചയോടെ തൃശൂരില്‍ എത്തുക. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തില്‍ പിന്നീട് നിലപാട് വ്യക്തമാക്കും. കുടുംബത്തിലെ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ശരിയായ അന്വേഷണവും നടപടിയും കേസില്‍ ഉണ്ടാകണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും…

Read More

പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് യുവാക്കളുടെ തലമുണ്ഡനം ചെയ്ത സംഭവം; ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്, അംഗീകരിക്കാനാകില്ല; രമേശ് ചെന്നിത്തല

  ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് പെരുമ്പാവൂരിൽ യുവാക്കളെ തലമുണ്ഡനം ചെയ്ത സംഭവം അംഗീകരിക്കാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ രീതി അംഗീകരിക്കാൻ ആവില്ല. ജനങ്ങൾ നിയമം കയ്യിലെടുക്കരുത്. വിവരങ്ങൾ ഉണ്ടെങ്കിൽ പൊലീസിനെ അറിയിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.     മഞ്ഞപ്പെട്ടി നീറിയാണിക്കൽ ഗോകുൽ ദീപക് (18), കണ്ടന്തറ പുത്തൻപുര ആൽബിൻ ഷാജി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് മുഹമ്മദ് അൽഫാസ് (20) എന്നിവരെയാണ് ക്രൂരമർദനത്തിനിരയാക്കി തല മുണ്ഡനം ചെയ്യ്തത്. കോൺഗ്രസ് നേതാവും വെങ്ങോല പഞ്ചായത്ത്…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്

  സംസ്ഥാനത്ത് മൂന്ന് ദിവസത്തെ വാക്‌സിനേഷൻ ഡ്രൈവിന് ഇന്ന് തുടക്കം. ഇന്ന് മുതൽ 16 വരെയാണ് പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിനെത്തിക്കാനാണ് തീരുമാനം. തിരുവനന്തപുരം ജില്ലയിൽ 60 വയസ്സിന് മുകളിലുള്ളവരിൽ ആദ്യ ഡോസ് വാക്‌സിൻ ലഭിക്കാത്തവർ രണ്ടായിരത്തിൽ താഴെയാണെന്നാണ് വിവരം. ഗ്രാമീണ മേഖലകളിലും പിന്നാക്ക ജില്ലകളിലും എല്ലാവരെയും വാക്‌സിനേഷന് എത്തിക്കാൻ കർശന നിർദേശമുണ്ട്. ആഗസ്റ്റ് 31നുള്ളിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സമ്പൂർണ ആദ്യ ഡോസ്…

Read More

ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില പാലം തുറന്ന് കൊടുത്ത സംഭവം; നാല് പേർ കൂടി അറസ്റ്റിൽ

ഉദ്ഘാടനം കഴിയുന്നതിന് മുമ്പേ കൊച്ചി-വൈറ്റില മേൽപ്പാലത്തിലൂടെ വാഹനം കടത്തിവിട്ട് നഗരത്തിൽ ഗതാഗത കുരുക്കുണ്ടാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ കൂടുതൽ അറസ്റ്റ്. തമ്മനം സ്വദേശി ആന്റണി ആൽവിൻ, കളമശ്ശേരി സ്വദേശി സാജൻ, മട്ടാഞ്ചേരി സ്വദേശി ഷക്കീർ അലി എന്നിവരാണ് അറസ്റ്റിലായത്. വി ഫോർ കേരള എന്ന സംഘടനയുടെ പ്രവർത്തകരാണ് സാമൂഹ്യവിരുദ്ധ പ്രവർത്തിക്ക് പിന്നിൽ. ഇതിന്റെ നേതാവ് നിപുൺ ചെറിയാൻ, സൂരജ്, ആഞ്ചലോസ്, റാഫേൽ എന്നിവരെ കോടതി റിമാൻഡ് ചെയ്തിരുന്നു. നാല് പേരുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും…

Read More

‘കേരളത്തിൽ എയിംസ് വരും, ആലപ്പുഴ അല്ലെങ്കിൽ തൃശൂരിന് നൽകുന്നതാണ് നീതി’; സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഞ്ച് ജില്ലകൾ നിർദ്ദേശിക്കാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇപ്പോഴും രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ആവശ്യം. ആലപ്പുഴയ്ക്ക് അർഹത ഉണ്ട്.ആലപ്പുഴയിൽ സാധ്യമല്ലെങ്കിൽ പിന്നെ വരേണ്ടത് തൃശ്ശൂർ ആണ്.ആലപ്പുഴയിൽ അല്ലെങ്കിൽ എയിംസ് തൃശ്ശൂരിന് നൽകുന്നതാണ് നീതി. എന്തായാലും സംസ്ഥാനത്തിന് എയിംസ് ലഭിക്കും. പക്ഷേ എയിംസ് വരുന്നത് ചിലരെയെങ്കിലും ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ, വികസന കാര്യങ്ങളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയിൽ…

Read More

24 മണിക്കൂറിനിടെ 30,757 പേർക്ക് കൂടി കൊവിഡ്; 541 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,757 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4.27 കോടി കവിഞ്ഞു. 24 മണിക്കൂറിനിടെ 541 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു രാജ്യത്ത് ഇതുവരെ 5,10,413 പേരാണ് കൊവിഡിനെ തുടർന്ന് മരണമടഞ്ഞത്. നിലവിൽ 3.32,918 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 67,538 പേർ രോഗമുക്തി നേടുകയും ചെയ്തു ഇതിനോടകം 4.19 കോടി പേർ രോഗമുക്തി നേടിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

Read More

എയ്ഡഡ് മേഖലയിലെ ഭിന്നശേഷി സംവരണം; മുഖ്യമന്ത്രിയെ സന്ദർശിച്ച് മാർ ക്ലീമിസ് ബാവ

എയ്ഡഡ് മേഖലയിലെ ഭിന്നശേഷി സംവരണ വിഷയത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് കെസിബിസി അധ്യക്ഷൻ മാർ ക്ലീമിസ് ബാവ. വിഷയത്തിൽ നിയമപദേശം തേടി ഉടൻ പരിഹാരമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ചർച്ച പോസിറ്റീവ് ആയിരുന്നുവെന്നും മാർ ക്ലീമിസ് ബാവ പ്രതികരിച്ചു. വിദ്യാഭ്യസ മന്ത്രിയു വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തും. ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്നത് സുപ്രിംകോടതിയുടെ വിധിയാണ്. ഇത് നടപ്പാക്കുക മാത്രമേ സർക്കാരിന് കഴിയൂ. അതേസമയം ക്രിസ്ത്യൻ മാനേജ്മെൻറുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും സർക്കാരിനോട് ഭീഷണി വേണ്ടെന്നുമുള്ള മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ…

Read More

ആലപ്പുഴ കൊലപാതകങ്ങളിൽ സർക്കാരിനെതിരെ വി ഡി സതീശൻ

  ആലപ്പുഴയിലെ കൊലപാതകങ്ങളിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ എൻജിനീയറിംഗ് എന്ന ഓമനപ്പേര് നൽകി കേരളത്തിന്റെ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനങ്ങളുടെ ബാക്കിപത്രമാണ് ഈ കൊലപാതകങ്ങളെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തെ ഞെട്ടിക്കുന്ന ദൗർഭാഗ്യകരമായ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. വർഗീയമായ ചേരിതിരിവുണ്ടാക്കാനായി ശത്രുക്കളാണെങ്കിലും പരസ്പരം പാലൂട്ടി വളർത്തുന്ന രണ്ട് ശത്രുക്കൾ തമ്മിളുള്ള കൊലപാതകമാണ് നടന്നതെന്നും സതീശൻ പറഞ്ഞു രമ്യ ഹരിദാസ് എംപിക്ക് ഭീഷണികളുണ്ടായിട്ട് പോലും പോലീസ് പ്രൊട്ടക്ഷൻ…

Read More

സത്യപ്രതിജ്ഞ നീളുന്നത് ജോത്സ്യന്റെ നിർദ്ദേശപ്രകാരമോ; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: സർക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരമാണോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തെ ചിരിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സത്യപ്രതിജ്ഞാ ചടങ്ങ് വൈകുന്നത് ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരമാണെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. വാർത്താസമ്മേളനത്തിനിടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടി നൽകിയത്. ‘ അതുശരി, അപ്പോൾ ജ്യോത്സ്യനിൽ വിശ്വാസമുള്ള ആളായി ഞാൻ മാറി അല്ലേ. രണ്ടും നിങ്ങളുടെ (മാദ്ധ്യമങ്ങളുടെ) ആൾക്കാർ തന്നെ പറയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോവിഡ്…

Read More

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ജീവനക്കാര്‍ക്കെതിരെ നടപടി

  അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാതട്ടിപ്പില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. 40 ജീവനക്കാരെ വഴിപാടുകള്‍ എണ്ണുന്ന ചുമതലയില്‍ നിന്ന് മാറ്റി. സംഭാവനകള്‍ തിട്ടപ്പെടുത്തുന്ന വിഭാഗത്തില്‍ സുരക്ഷ ശക്തമാക്കി. ഇതിനോടകം നൂറിലധികം പേരെ എസ്‌ഐടി ചോദ്യം ചെയ്തു. പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. അതേസമയം, ട്രസ്റ്റ് പിരിച്ചുവിടണമെന്ന ആവശ്യവുമായി കര്‍സേവകരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു.     ഇതിനിടെ, തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പൊതു താത്പര്യം…

Read More