Headlines

വയനാട് ജില്ലയില്‍ 802 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.56

  വയനാട് ജില്ലയില്‍ ഇന്ന് (10.09.21) 802 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 393 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.56 ആണ്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 106475 ആയി. 95498 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9765 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 8102 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

എറണാകുളത്ത് കഴിഞ്ഞ ദിവസം കാണാതായ എഎസ്‌ഐ മടങ്ങിയെത്തി

എറണാകുളത്ത് കഴിഞ്ഞ ദിവസം കാണാതായ എഎസ്‌ഐ മടങ്ങിയെത്തി. എറണാകുളം ഹാർബർ സ്‌റ്റേഷനിലെ എഎസ്‌ഐ ഉത്തംകുമാറാണ് ഞായറാഴ്ച രാവിലെ ഇടക്കൊച്ചിയിലെ വീട്ടിൽ മടങ്ങിയെത്തിയത്. വെള്ളിയാഴ്ച രാവിലെ മുതലാണ് ഉത്തംകുമാറിനെ കാണാതായത്. ഡ്യൂട്ടിക്ക് വൈകിയെത്തിയതിന്റെ പേരിൽ സിഐ ഉത്തംകുമാറിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ വിശദീകരണം നൽകാൻ സ്‌റ്റേഷനിലേക്ക് ഇറങ്ങിയ ഉത്തംകുമാറിനെ കാണാനില്ലെന്ന് ഭാര്യ പരാതി നൽകുകയായിരുന്നു.

Read More

നാളത്തെ ഓട്ടോ-ടാക്‌സി പണിമുടക്ക് മാറ്റി; ചാർജ് വർധന പരിഗണനയിലെന്ന് ഗതാഗത മന്ത്രി

ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ- ടാക്സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യം സർക്കാർ അനുഭാവ പൂർവം പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും സംയുക്ത ഓട്ടോ ടാക്സി യൂണിയൻ അറിയിച്ചു. ഓട്ടോ തൊഴിലാളികളുടെ ചാർജ് വർധന സർക്കാറിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.ചാർജ് വർധനവിനെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ചിരുന്നു. ഇതിനെകുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തി. ഓട്ടോ സ്റ്റാൻഡിലെ തർക്കം പരിഹരിക്കും. കള്ള ടാക്‌സികളുടെ കാര്യത്തിൽ കർശന നടപടി…

Read More

ഇന്ധന വില വീണ്ടും ഉയര്‍ന്നു; പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ഇന്ധനവില എത്തിനില്‍ക്കുന്നത്.   തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ് വില.സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപയിലെത്തി. കൊച്ചിയില്‍ പെട്രോളിന് 83.66 രൂപയും ഡീസല്‍ 77.74 രൂപയുമാണ് ഒരുലിറ്ററിന്റെ ഇന്നത്തെ വില. നവംബര്‍ 20ന് ശേഷം പെട്രോള്‍ ലിറ്ററിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്.

Read More

സ്ഥിതി ഗുരുതരം; രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കും, സാധ്യമായ ഏത് മാര്‍ഗവും സ്വീകരിക്കും: മുഖ്യമന്ത്രി

  തിരുവനന്തപുരം: ഗൗരവമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. സര്‍ക്കാറിന്റെ എല്ലാ സംവിധാനങ്ങളും രംഗത്തിറങ്ങും. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുക്കണം. കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും. രക്ഷാ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍…

Read More

സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സി കെ ജാനു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സി കെ ജാനു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം വരണാധികാരി സി മുഹമ്മദ് റഫീഖ് മുമ്പാകെയാണ് പത്രിക നൽകിയത്. ബിജെപി മേഖല ജനറൽ സെക്രട്ടറി കെ സദാനന്ദൻ, ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, ജെആർപി സംസ്ഥാന സെക്രട്ടറി പ്രദീപ് കുന്നുകര, ജെ ആർ പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് എന്നിവർക്കൊപ്പമാണ് സ്ഥാനാർത്ഥി പത്രിക സമർപ്പിക്കാൻ എത്തിയത്.

Read More

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ഇളക്കിയ വിവാദം; വാർത്ത നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ഇളക്കിയ വിവാദത്തിൽ വാർത്ത നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സ്വർണ ദ്വാരപാലക ശില്പി അനുമതിയില്ലാതെ കൊണ്ടുപോയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. സ്വർണ്ണം പൂശിയ ചെമ്പ് പാളികളാണ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതെന്ന് ദേവസ്വം ബോർഡ് വിശദീകരിച്ചു. തന്ത്രിയുടെ അനുമതിയോടെയാണ് പാളികൾ കൊണ്ടുപോയത‍െന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നായിരുന്നു കണ്ടെത്തൽ. അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത് ഗുരുതര…

Read More

ബിനീഷ് കോടിയേരിക്കെതിരായ ഏത് അന്വേഷണവും നടക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനീഷ് കോടിയേരിക്കെതിരായ ഏത് അന്വേഷണവും നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണംസദുദ്ദേശപരമായല്ല. സംസ്ഥാന സര്‍ക്കാരിനെ മറികടന്നുള്ള ഇടപെടലാണ് നടത്തിയിട്ടുള്ളത്. അതിനെയാണ് എതിര്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് സിബിഐയുടെ ഇടപെടലെന്ന് അദ്ദേഹം ആരോപിച്ചു.   വേണമെങ്കില്‍ വിജിലന്‍സ് തന്നെ സിബിഐ അന്വഷണം ആവശ്യപ്പെട്ടേനെ. ഈ ഘട്ടത്തില്‍ സിബിഐ അന്വഷണം ആവശ്യമില്ല. സിബിഐയെക്കാണിച്ച് വിരട്ടേണ്ടെന്നും കോടിയേരി പറഞ്ഞു.  

Read More

ഡെങ്കിപ്പനി; ഹരിയാന വിദ്യാഭ്യാസമന്ത്രി ആശുപത്രിയില്‍

  ഡെങ്കിപ്പനിയെ തുടര്‍ന്ന് ഹരിയാന വിദ്യാഭ്യാസമന്ത്രി കന്‍വര്‍ പാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കി സ്ഥിരീകരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ഇപ്പോള്‍ വര്‍ധനവുണ്ടായതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, ആരോഗ്യമന്ത്രി അനില്‍ വിജും ആശുപത്രിയില്‍ ചികിത്സയിലാണ്. കോവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More

‘മുഖ്യമന്ത്രിയുടെ അവസാനത്തിൻ്റെ ആരംഭം കുറിച്ചു; വോട്ടർ പട്ടിക പരിഷ്കരണത്തെ എതിർക്കും’; വിഡി സതീശൻ

മുഖ്യമന്ത്രിയുടെ അവസാനത്തിൻ്റെ ആരംഭം കുറിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ മണ്ണിൽ മുഖം താഴ്ത്തി ഇരിക്കുന്നു. കെ എസ് യു നേതാക്കളെ തിവ്രവാദികളെ പോലെ മുഖം മൂടി അണിയിച്ചതിൽ ഉൾപ്പെടെ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്ന് വിഡി സതീശൻ പറഞ്ഞു. കേരള പൊലീസിനെ തകർത്ത് തരിപ്പണമാക്കിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ഇതിന് ഉത്തരം പറയിക്കുക തന്നെ ചെയ്യുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാവപ്പെട്ട പിള്ളേരെ കള്ളക്കേസിൽ കുടുക്കി തലയിൽ തുണിയിട്ട് കൊണ്ടുവന്നു. ഇതിനെല്ലാം…

Read More