ഗോവ തീപിടുത്തം; ക്ലബ് ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

ഗോവയിലെ റെസ്റ്ററന്റിലുണ്ടായ തീപിടുത്തത്തിൽ ബിർച്ച് ബൈ റോമിയോ ലെയ്ൻ നൈറ്റ്ക്ലബിന്റെ ഉടമകള്‍, മാനേജര്‍, പരിപാടിയുടെ സംഘാടകര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയ സര്‍പഞ്ച് റോഷന് റെഡ്ഗറെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ അർധരാത്രിയോടെ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ 25 പേരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. നോര്‍ത്ത് ഗോവയിലെ അര്‍പോറയിലാണ് സംഭവം. മരിച്ചവരില്‍ 14 ജീവനക്കാരും നാല് വിനോദസഞ്ചാരികളും ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു….

Read More

ലോർഡ്‌സിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364ന് പുറത്ത്; ആൻഡേഴ്‌സണ് 5 വിക്കറ്റ്

ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364 റൺസിന് പുറത്ത്. 3ന് 276 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് 84 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു. സെഞ്ച്വറിയുമായി ക്രീസിൽ തുടർന്ന കെ എൽ രാഹുലാണ് ആദ്യം പുറത്തായത്. 250 പന്തിൽ 12 ഫോറും ഒരു സിക്‌സും സഹിതമാണ് രാഹുൽ 129 റൺസ് എടുത്തത് പിന്നാലെ ഒരു റൺസെടുത്ത അജിങ്ക്യ രഹാനെയും വീണതോടെ ഇന്ത്യ 5ന് 282 റൺസ് എന്ന നിലയിലാണ്. തുടർന്ന് ക്രീസിലൊന്നിച്ച…

Read More

ഒപിഎസ് ഡിഎംകെയിലേക്ക്? സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഒ പനീര്‍സെല്‍വം; തമിഴ്‌നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍

മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുതിര്‍ന്ന നേതാവുമായിരുന്ന ഒ പനീര്‍ശെല്‍വം ഡിഎംകെയിലേക്കെയെന്ന് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഒ പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തിയതാണ് സംശയം ബലപ്പെടുത്തിയിരിക്കുന്നത്. എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ഒപിഎസ് പറഞ്ഞു. എം കെ സ്റ്റാലിനെ പുകഴ്ത്തി ഒപിഎസ് പക്ഷത്തെ എംഎല്‍എ പി അയ്യപ്പനും രംഗത്തെത്തി. (O Panneerselvam meets MK stalin| Tamil nadu)നിര്‍ണായക രാഷ്ട്രീയ മാറ്റങ്ങളാണ് തമിഴ് നാട്ടില്‍ നടക്കുന്നത്. ബജറ്റ് ചര്‍ച്ചകള്‍ക്ക് നിയമസഭ പിരിയുന്ന ദിവസമായിരുന്നു…

Read More

ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ ഒമ്പത് സിംഹങ്ങൾക്ക് കൊവിഡ്; ഒരു സിംഹം ചത്തു

  ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ ഒമ്പത് സിംഹങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചെന്ന് സംശയിച്ച ഒരു സിംഹം ചത്തു. ഇതിന് പിന്നാലെയാണ് മറ്റ് സിംഹങ്ങളിലും പരിശോധന നടത്തിയത്. ഒമ്പത് വയസ്സുള്ള പെൺ സിംഹമാണ് മരിച്ചത് ചത്ത സിംഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കൊവിഡ് ബാധിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും തമിഴ്‌നാട് വന്യജീവി വകുപ്പ് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിട്ടിരിക്കുകയായിരുന്നു. സിംഹങ്ങൾക്ക് എങ്ങനെയാണ് കൊവിഡ് ബാധിച്ചതെന്ന കാര്യം വ്യക്തമല

Read More

ഷിംജിതക്ക് ജയിലോ ജാമ്യമോ?; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ജീവനൊടുക്കിയതില്‍ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കുന്നമംഗലം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.ബസില്‍ വെച്ച് ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തില്‍ ഷിംജിത ഉറച്ചുനില്‍ക്കുകയാണ്. ഇതേ നിലപാട് കോടതിയിലും സ്വീകരിക്കും. സംഭവം നടന്ന ബസിലെ സിസിടിവിയില്‍ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷന്റെ വാദം.ഷിംജിത മുസ്തഫയുടെ പേരില്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷിംജിതയുടെ സഹോദരനാണ് പരാതി…

Read More

7252 പേർക്ക് കൂടി രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 78,420 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7252 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 704, കൊല്ലം 779, പത്തനംതിട്ട 174, ആലപ്പുഴ 716, കോട്ടയം 353, ഇടുക്കി 91, എറണാകുളം 758, തൃശൂർ 943, പാലക്കാട് 506, മലപ്പുറം 661, കോഴിക്കോട് 836, വയനാട് 83, കണ്ണൂർ 501, കാസർഗോഡ് 147 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 78,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,22,410 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

വയനാട് ജില്ലയിലെ വരള്‍ച്ചാ മുന്നൊരുക്കം: താത്ക്കാലിക തടയണകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം; മെയ് വരെ കുഴല്‍ കിണര്‍ നിര്‍മ്മാണം അനുവദിക്കില്ല

വേനലില്‍ വരള്‍ച്ച നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ തോടുകളിലും അരുവികളിലും മറ്റ് ജലാശയങ്ങളിലും പരമാവധി താത്ക്കാലിക തടയണകള്‍ നിര്‍മ്മിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയും കര്‍ഷകരുടെയും പാടശേഖര സമിതികളുടെയും സഹായത്തോടെയും ഇവയുടെ നിര്‍വ്വഹണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചെക്ഡാമുകളിലും താത്ക്കാലിക തടയണകളിലും പരമാവധി വെള്ളം സംഭരിക്കുന്നത് സമീപത്തെ കിണറുകളില്‍ ജലവിതാനം നിലനിര്‍ത്താന്‍ സഹായിക്കും….

Read More