മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥി മണിക്കുട്ടന്‍ പിന്‍മാറി

മാനന്തവാടി: മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥി മണിക്കുട്ടന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറി. പണിയ വിഭാഗത്തെ പരിഗണിച്ചതിൽ സന്തോഷമെന്ന് മണിക്കുട്ടന്‍ അറിയിച്ചു. സ്ഥാനാർത്ഥി എന്ന നിലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് മണിക്കുട്ടന്‍ അറിയിച്ചു. അതേസമയം സ്ഥാനാർത്ഥി ആക്കുന്നതിന് മുമ്പുള്ള പ്രാഥമിക ചർച്ച പോലും മണിക്കുട്ടനുമായി നടത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ടീച്ചിങ് അസിസ്റ്റൻറ് എന്ന ജോലിയിൽ തുടരാൻ മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് മണിക്കുട്ടന്‍ വ്യക്തമാക്കി. ബിജെപിയുടെ പ്രഖ്യാപനം താന്‍ അറിയാതെയാണ്. ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള…

Read More

‘മെസി വരുന്നില്ലെങ്കിൽ ആ കാശ് ഉപയോഗിച്ച് 100 സ്റ്റേഡിയം പണിയാം, നമ്മുടെ കുട്ടികൾക്ക് കളിക്കാൻ സൗകര്യപ്പെടും’; മന്ത്രി വി ശിവൻകുട്ടി

കേരളത്തിൽ മെസി വരുന്നത് നല്ല കാര്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മെസി വരുന്നില്ലെങ്കിൽ ആ കാശ് ഉപയോഗിച്ച് 100 സ്റ്റേഡിയം പണിയാം. നമ്മുടെ കുട്ടികൾക്ക് കളിക്കാൻ സൗകര്യപ്പെടും. സ്റ്റേഡിയങ്ങൾക്ക് മെസിയുടെ പേരും നൽകാം. നമ്മുടെ സ്കൂളുകളിലെ സ്റ്റേഡിയവും വികസിക്കട്ടെ. മെസിയെ കൊണ്ടുവരുവാനുള്ള പരിശ്രമം തുടരട്ടെയെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ നേരിടുന്ന അതിക്രമം തടയാന്‍ ഒരു സമഗ്ര കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുന്നതായി മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്കെതിരായ അതിക്രമം വെച്ച് പൊറുപ്പിക്കില്ലെന്നും കുട്ടിക്കുള്ള സംരക്ഷണം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു….

Read More

വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍; നാൽപ്പതിലേറെ മുറിവുകള്‍

വയനാട്ടിൽ വെടിയേറ്റ് മരിച്ച മാവോ വാദി കേഡര്‍ വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍. നാൽപ്പതിലേറെ മുറിവുകളും. ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. ശരീരത്തിൽ നാൽപത് മുറിവുകളും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എക്സറേ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. നെഞ്ചിലും വയറിലും നാൽപതിലധികം മുറിവുകൾ ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ശരീരത്തിൽ ബുള്ളറ്റ് തുളച്ചുകയറിയ പാടുകളുണ്ടായിരുന്നു. തുടർന്നായിരുന്നു എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയത്.  

Read More

ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട്; കേന്ദ്ര ബജറ്റിൽ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുകയാണ്. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണ്ണമായും തഴയപ്പെട്ടു. ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം നിരാകരിക്കുകയും 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാൻ…

Read More

സുൽത്താൻ ബത്തേരി പൂതിക്കാടിൽ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ കാട്ടുപന്നിയെ കടുവ കൊലപ്പെടുത്തി. സ്ഥലത്ത് നാട്ടുകാരും വനപാലകരും തമ്മിൽ വാക്കേറ്റം.ഡി.എഫ് ഒ വന്ന് കൂടു വെക്കാൻ തീരുമാനമാകാതെ വല പാലകരെ വിടില്ലെന്ന് നാട്ടുകാർ ,സ്ഥലത്ത് സഘർഷാവസ്ഥ

ബീനാച്ചി ജനവാസ കേന്ദ്രത്തിൽ രണ്ടാഴ്ച മുൻപാണ് മൂന്ന് കടുവകൾ ഇറങ്ങിയത്.ഇതിൽ രണ്ട് കടുവകളെ മാത്രമാണ് ബീനാച്ചി എസ് സ്റ്റേറ്റിലേക്ക് കയറ്റി വിട്ടത്. അവിടെ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തുള്ള പുതിക്കാട്സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിലാണ് ഇന്ന് കാട്ടുപന്നിയെ കടുവ ആക്രമിച്ച് കൊന്നത്. അന്ന് കടുവയെ പിടികൂടാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കടുവയെ നിരീക്ഷിക്കാൻ ക്യാമറ വെക്കാമെന്നാണ് വനപാലകർ പറഞ്ഞത്. എന്നാൽ വീണ്ടും സമീപ പ്രദേശത്ത് കടുവ പന്നിയെ പിടികൂടിയതാണ്നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയത്. കൂടു വെക്കാൻ തീരുമാനമാകാതെ പിൻമാറില്ലെന്ന് നാട്ടുകാർ പറയുന്നത്….

Read More

ശസ്ത്രക്രിയകള്‍ക്ക് ശേഷം വരുന്ന ക്യാൻസര്‍ കോശങ്ങളെ നശിപ്പിക്കാൻ വാക്‌സിന്‍

പാൻക്രിയാറ്റിക്, കൊളോറെക്ടൽ ക്യാൻസറുകളുടെ തിരിച്ചുവരവ് തടയുന്നതിൽ പരമ്പരാഗത വാക്സിൻ പ്രതീക്ഷ നൽകുന്നതായി ഗവേഷകർ. ഇംഗ്ലണ്ടിലെ NHS ക്യാൻസർ വാക്‌സിനാണ് ലോഞ്ച് പാഡ് (CVLP) വഴി രോഗികളില്‍ പരീക്ഷിച്ച് വരുന്നത്. ദി ഗാർഡിയൻ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ക്യാന്‍സര്‍ ഉള്ള രോഗികളില്‍ ശസ്ത്രക്രിയ പോലുള്ള ചികിത്സകള്‍ക്ക് ശേഷം തിരിച്ചുവരുന്ന ക്യാൻസർ കോശങ്ങളെ നശിപ്പിക്കാവുന്ന തരത്തില്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാന്‍ ഇത്തരം വാക്‌സിന്‍ സഹായിക്കുന്നു. അതുവഴി രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു. പാന്‍ക്രിയാറ്റിക്, വന്‍കുടല്‍…

Read More

കെപിസിസി സമൂഹമാധ്യമ ചുമതലയിൽ നിന്ന് വി ടി ബൽറാം രാജിവെച്ചു

കെപിസിസി സമൂഹ മാധ്യമ ചുമതല വി ടി ബൽറാം രാജിവെച്ചു. വിഷയത്തിൽ ബൽറാമിനോട് കെപിസിസി അധ്യക്ഷൻ വിശദീകരണം തേടിയിരുന്നു. ബീഡി-ബീഹാർ പോസ്റ്റ് വിവാദത്തിന് പിന്നാലെയാണ് വി ടി ബൽറാം കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് സ്ഥാനമൊഴിഞ്ഞത്. കൂടാതെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കാൻ കെപിസിസി തീരുമാനം. കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ വന്ന ബീഡി-ബിഹാർ പോസ്റ്റ് തെറ്റായിപ്പോയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. കോൺഗ്രസ് കേരളയുടെ എക്സിൽ വന്ന പോസ്റ്റ് പിൻവലിച്ച് ഖേദം…

Read More

സുൽത്താൻ ബത്തേരി മലബാർ ട്രേഡിംഗ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് 300 ലധികം പേർ സമ്പർക്കത്തിലൂടെ വരുമെന്ന് കണക്കുകൾ;ഇതുമായി ബന്ധപ്പെട്ട് നഗരത്തെ ലാര്‍ജ് കമ്യൂണിറ്റി ക്ലസറ്ററാക്കിയേക്കും

സുൽത്താൻ ബത്തേരി:വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ലാര്‍ജ് കമ്യൂണിറ്റി ക്ലസറ്ററാവാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. ഇവിടെ ഒരു വലിയ വ്യാപാര സ്ഥാപനത്തിലെ 15 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സ്ഥാപന ജീവനക്കാരുമായുള്ള സമ്പര്‍ക്കത്തില്‍ 300ലധികം പേര്‍ വരുമെന്നാണ് കണക്കു കൂട്ടുന്നത്. ഇവരെയെല്ലാം കണ്ടെത്തി അടിയന്തരമായി പരിശോധന നടത്തി വരികയാണിപ്പോള്‍. വാളാട് ഒരു കുടുംബത്തിലെ എട്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ സമ്പര്‍ക്കത്തിലുള്ള 110 പേരുടെ സാമ്പിള്‍ പരിശോധന നടത്തുന്നുണ്ട്.

Read More

രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രക്ക് ഇന്ന് ബിഹാറിൽ തുടക്കം; വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം

വോട്ടർ പട്ടികയിലെ ക്രമക്കേടുകളും വോട്ട് കൊള്ളയും ആരോപിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ഇന്ന് ബിഹാറിൽ തുടക്കം. ബിഹാറിലെ സസാറാമിൽ രാവിലെ 11.30-നാണ് യാത്രക്ക് തുടക്കമാകുന്നത്. 16 ദിവസത്തെ യാത്രയിൽ 30 മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്ററാണ് രാഹുൽ ഗാന്ധിയും സംഘവും സഞ്ചരിക്കുക. കാൽനടയായും വാഹനത്തിലുമായാണ് യാത്ര. ‘ഇന്ത്യയെ സംരക്ഷിക്കുക, ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക, ഒരാൾക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ ഉറപ്പാക്കുക’ എന്നിവയാണ് യാത്രയുടെ പ്രധാന മുദ്രാവാക്യങ്ങൾ. ബിഹാറിൽ മാത്രം വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ…

Read More

ചരിത്രമെഴുതി കേരളം: ഐ ലീഗ് ഫുട്‌ബോൾ കിരീടം ഗോകുലം കേരളക്ക്

ഫുട്‌ബോളിൽ ചരിത്രം രചിച്ച് കേരളം. ഐ ലീഗ് ഫുട്‌ബോൾ കിരീടം ഗോകുലം കേരളക്ക്. ലീഗിലെ അവസാന മത്സരത്തിൽ മണിപ്പൂരിന്റെ ട്രാവുവിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം തകർത്തത്. ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. നേരത്തെ ഡ്യൂറന്റ് കപ്പ് കിരീടവും ഗോകുലം സ്വന്തമാക്കിയിരുന്നു. ജയത്തോടെ എ എഫ് സി കപ്പിനും ടീം യോഗ്യത നേടി. പതിനഞ്ച് കളികളിൽ നിന്ന് 29 പോയിന്റുമായാണ് ഗോകുലം ചാമ്പ്യൻമാരായത്. ചർച്ചിൽ ബ്രദേഴ്‌സിനും 29 പോയിന്റുണ്ടെങ്കിലും മികച്ച ഗോൾ ശരാശരിയാണ് ഗോകുലത്തിനെ തുണച്ചത് ഇന്ന്…

Read More