Headlines

ശസ്ത്രക്രിയകള്‍ക്ക് ശേഷം വരുന്ന ക്യാൻസര്‍ കോശങ്ങളെ നശിപ്പിക്കാൻ വാക്‌സിന്‍

പാൻക്രിയാറ്റിക്, കൊളോറെക്ടൽ ക്യാൻസറുകളുടെ തിരിച്ചുവരവ് തടയുന്നതിൽ പരമ്പരാഗത വാക്സിൻ പ്രതീക്ഷ നൽകുന്നതായി ഗവേഷകർ. ഇംഗ്ലണ്ടിലെ NHS ക്യാൻസർ വാക്‌സിനാണ് ലോഞ്ച് പാഡ് (CVLP) വഴി രോഗികളില്‍ പരീക്ഷിച്ച് വരുന്നത്. ദി ഗാർഡിയൻ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ക്യാന്‍സര്‍ ഉള്ള രോഗികളില്‍ ശസ്ത്രക്രിയ പോലുള്ള ചികിത്സകള്‍ക്ക് ശേഷം തിരിച്ചുവരുന്ന ക്യാൻസർ കോശങ്ങളെ നശിപ്പിക്കാവുന്ന തരത്തില്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാന്‍ ഇത്തരം വാക്‌സിന്‍ സഹായിക്കുന്നു. അതുവഴി രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു.

പാന്‍ക്രിയാറ്റിക്, വന്‍കുടല്‍ കാന്‍സറുകളുടെ തിരിച്ചുവരവ് തടയാന്‍ വാക്‌സിന്‍ സഹായിക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. എംആര്‍എന്‍എ കുത്തിവയ്പ്പുകളേക്കാള്‍ വിലകുറഞ്ഞതും വേഗത്തില്‍ ലഭ്യമാകുന്നതും മറ്റ് ചികിത്സകളെക്കാള്‍ വിഷാംശം കുറഞ്ഞതും ആയിരിക്കും ഇത്.

കൂടുതല്‍ ഗവേഷണങ്ങള്‍ ഈ വാക്‌സിനെക്കുറിച്ച് നടന്നുകൊണ്ടിരിക്കുകയാണ്. വാക്‌സിന്‍ വളരെ പ്രയോജനം ചെയ്യുമെന്ന് ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാല ഓങ്കോളജിസ്റ്റും പഠനത്തിന്റെ സഹരചയിതാവുമായ പ്രൊഫ. സെവ് വെയ്ന്‍ബര്‍ഗ് പറയുന്നു.

വാക്സിനിൽ പെപ്റ്റൈഡുകളും അമിനോ ആസിഡുകളുടെയും നീണ്ട ശൃംഖലകളും ഉണ്ട്, ഇവയാണ് പ്രോട്ടീനുകളുടെ നിർമ്മാണ ബ്ലോക്കുകൾ. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിലെ ടി-കോശങ്ങളെ മ്യൂട്ടേഷനുകൾ ഉള്ള ക്യാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് കൊല്ലാൻ പരിശീലിപ്പിച്ചാണ് വാക്സിൻ പ്രവർത്തിക്കുന്നത്.

ഏകദേശം 20 മാസത്തെ ശരാശരി ഫോളോ-അപ്പിൽ, രോഗികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചതായി സംഘം കണ്ടെത്തി: കുത്തിവയ്പ്പിന് ശക്തമായ രോഗപ്രതിരോധ പ്രതികരണമുള്ള 17 പേരും ദുർബലമായ പ്രതികരണമുള്ള എട്ട് പേരെയും കണ്ടെത്തി.

‘നേച്ചര്‍ മെഡിസിന്‍ ജേണലില്‍’ പ്രസിദ്ധീകരിച്ച പഠനത്തില്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സറിന് ശസ്ത്രക്രിയ നടത്തിയ 20 രോഗികള്‍ക്കും വന്‍കുടല്‍ ക്യാന്‍സറിന് ശസ്ത്രക്രിയ നടത്തിയ 5 രോഗികള്‍ക്കും ELI-002 2p എന്ന വാക്‌സിന്‍ പരീക്ഷിച്ചുവെന്ന് വെയ്ന്‍ബര്‍ഗും സംഘവും പറയുന്നു.