Headlines

കോഴിക്കോട് നീന്തൽ പരിശീലനത്തിനിടെ 17കാരൻ മുങ്ങി മരിച്ചു

കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ 17കാരൻ മുങ്ങി മരിച്ചു. ഫയർഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീന്തലിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ശക്തമാണ്. പ്ലസ് വൺ വിദ്യാർഥിയാണ് മരിച്ചത്. രാവിലെ 9.20നാണ് അപകടം സംഭവിച്ചത്. കുട്ടിയ്ക്ക് നീന്താൻ അറിയാമായിരുന്നുവെന്നും ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് നീന്തുന്നതിനിടെ മസിൽ കയറിയതാണെന്നാണ് നാട്ടുകാരൻ പറയുന്നത്. കുളം നിറ‍ഞ്ഞുനിൽക്കുന്ന സമയമായിട്ടും സുരക്ഷ മാനദണ്ഡങ്ങളില്ലെന്നും ആക്ഷേപം ഉയർന്നു. ഞായറാഴ്ച ആയിരുന്നതിനാൽ നിരവധി കുട്ടികൾ നീന്തൽ പരിശീലനത്തിനായി…

Read More

പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

  ഇടുക്കി പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മാഹിയിൽ നിന്ന് ഉപ്പുതറയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മിഥുൻ എന്നയാളുടെ കാറാണ് തീപിടിച്ചത് വാഹനത്തിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് മിഥുൻ നിർത്തി പുറത്തിറങ്ങി. വാഹനത്തിൽ നിന്ന് രേഖകളും ബാഗും പുറത്തെടുത്തു. ഹൈവേ പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിക്കുകയും ചെയ്തു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.

Read More

ആലങ്കോട് സ്കൂളിൽ റാഗിങ്; മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം ആലങ്കോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ റാഗിങ്. മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു. അക്രമം നടത്തിയ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു പ്ലസ് വൺ ക്ലാസ് തുടങ്ങി രണ്ടാം ദിവസമായ ഇന്നലെയാണ് വിദ്യാർത്ഥികൾ റാഗിങിന് ഇരയായത്. ഉച്ചയ്ക്ക് ഇൻറർവെൽ സമയം പ്ലസ് ടു വിദ്യാർഥികൾ കൂട്ടമായി എത്തി അകാരണമായി മർദ്ദിച്ചു എന്നാണ് പരാതി. രണ്ട് വിദ്യാർഥികൾക്ക് ഗുരുതര പരുക്കുണ്ട്. ഒരു വിദ്യാർത്ഥിയുടെ കണ്ണിനും മറ്റൊരു വിദ്യാർഥിയുടെ…

Read More

ഗുജറാത്തിലെ കെമിക്കൽസ് ഫാക്ടറിയിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

  ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്‌ളൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. രണ്ട് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം വരെ പ്രകമ്പനം കൊണ്ടു പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ജി എൽ എഫിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശീതീകരണ പ്ലാന്റിലാണ് സ്‌ഫോടനമുണ്ടായത്.

Read More

രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറി; ഡോക്ടർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. മെഡിക്കൽ കോളജിലെ റസിഡന്റ് ഡോക്ടറായ അനന്തകൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്. ഡോക്ടർ മോശമായി പെരുമാറുന്ന വീഡിയോ രോഗിയുടെ ബന്ധു കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Read More

കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടും കലാപം; ലക്ഷ്യം നേതൃമാറ്റം; ഡി കെ ശിവകുമാറിന്റെ നീക്കം ഫലം കാണുമോ?

ഒരു ഇടവേളയ്ക്കുശേഷം കര്‍ണാടക കോണ്‍ഗ്രസില്‍ അധികാര തര്‍ക്കം രൂക്ഷമാവുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി പി സി സി അധ്യക്ഷനായ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങിയതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനായി പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടയിലാണ് കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതെന്നും ശ്രദ്ധേയമാണ്. സിദ്ധരാമയ്യയെ മാറ്റി ഡി കെ ശിവകുമാറിനെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യത്തിന് രണ്ടര വര്‍ഷത്തെ പഴക്കമുണ്ട്….

Read More

സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്‌ടബോധമില്ല; തുറന്നു പറഞ്ഞ് ശാലിനി

തല അജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറുകയായിരുന്നു മലയാളി പ്രേക്ഷകരുടെ പ്രിയ നടി ശാലിനി.. നായികാ പദവിയില്‍ ഇരുന്ന സമയത്ത് തന്നെ ശാലിനി അഭിനയം ഉപേക്ഷിച്ചതില്‍ ആരാധകർ നിരാശിതരായി. അഭിനയം എന്തുകൊണ്ട് നിറുത്തി എന്ന ചോദ്യം എപ്പോഴും ആരാധകരില്‍ നിന്നുയര്‍ന്നിരുന്നു. ഇപ്പോഴിതാ ശാലിനിതന്നെ അതിന് ഉത്തരം പറയുന്നു. . ”അജിത്തുമായുള്ള ജീവിതം തീരുമാനിച്ചതോടെ സിനിമയേക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് അഭനയം നിറുത്താമെന്ന് തീരുമാനിച്ചത്. സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്‌ടബോധമില്ല. ഒരു കുടുംബിനിയായിട്ടുള്ള…

Read More

പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്റെ വികാരമാണ്; പിന്തുണയുമായി മുഖ്യമന്ത്രി

  ലക്ഷദ്വീപ് പ്രശ്‌നത്തിൽ ദ്വീപ് വാസികൾക്ക് പിന്തുണ അറിയിച്ച നടൻ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായം തുറന്നുപറഞ്ഞതിന് പൃഥ്വിരാജിനെതിരെ സംഘ്പരിവാർ സംഘടനകൾ നടത്തുന്ന അപകീർത്തികരമായ പ്രചാരണങ്ങളെ മുഖ്യമന്ത്രി വിമർശിച്ചു എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘ്പരിവാർ സാധാരണയായി സ്വീകരിച്ചുവരാറുള്ളത്. പൃഥ്വിരാജിനെതിരെയും അതേ അസഹിഷ്ണുത കാണിച്ചു. എന്നാൽ നമ്മുടെ സമൂഹത്തിന് അതിനോട് യോജിപ്പില്ല. അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാണ് നമ്മുടെ നാട് നിൽക്കുക പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ്. കേരളത്തിൽ ജീവിക്കുന്ന…

Read More

കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: നാളെ സംസ്ഥാന വ്യാപകമായി സ്‌കൂളുകളില്‍ കെഎസ്‌യു പഠിപ്പുമുടക്ക്

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്‌യു പ്രതിഷേധം ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി സ്‌കൂളുകളില്‍ കെഎസ്‌യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിന്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകള്‍ക്ക് ആവശ്യമായ പരിഗണന സര്‍ക്കാര്‍ നല്‍കുന്നില്ല എന്നതിന്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങള്‍ മാറുകയാണെന്നും, കൊച്ചു കുട്ടികളുടെ ജീവന്…

Read More

വയനാട് ജില്ലയില്‍ 310 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 13.90

  വയനാട് ജില്ലയില്‍ ഇന്ന് (30.10.21) 310 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 190 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.90 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125462 ആയി. 121902 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2706 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2561 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More