രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറി; ഡോക്ടർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. മെഡിക്കൽ കോളജിലെ റസിഡന്റ് ഡോക്ടറായ അനന്തകൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്. ഡോക്ടർ മോശമായി പെരുമാറുന്ന വീഡിയോ രോഗിയുടെ ബന്ധു കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.