സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില; കച്ചവടക്കാരും ഉപഭോക്താക്കളും പ്രതിസന്ധിയില്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില ക്രമാതീതമായി ഉയരുന്നു. ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും പ്രതിസന്ധിയിലാക്കി. സവാള, കാരറ്റ് തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് വില ഇരട്ടിയോളം വര്‍ധിച്ചു. സവാള കിലോയ്ക്ക് 50 രൂപയായി ഉയര്‍ന്നു. മുരിങ്ങയ്ക്ക-80, കാരറ്റ്-60, തക്കാളി-60, പയര്‍-50, ബീന്‍സ്-70, ചെറിയ ഉള്ളി-60 എന്നിങ്ങനെയാണ്. പച്ചക്കറി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം കച്ചവടക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.  

Read More

കുതിരയേയും ഭയക്കണം? കോയമ്പത്തൂരില്‍ കുതിരകള്‍ കോര്‍പറേഷന്‍ ജീവനക്കാരനെ ഇടിച്ചിട്ടു, കടിച്ച് മുറിവേല്‍പ്പിച്ചു; വിഡിയോ പുറത്ത്

കോയമ്പത്തൂരില്‍ കുതിരയുടെ കടിയേറ്റ് കോര്‍പറേഷന്‍ കരാര്‍ ജീവനക്കാരന് പരിക്ക്. ജലവിതരണ ചുമതലയുള്ള ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റത്. കസ്തൂരി നായ്ക്കന്‍ പാളയം നെഹ്‌റു നഗര്‍ ജനവാസ മേഖലയിലാണ് സംഭവം റോഡിലൂടെപാഞ്ഞു വന്ന കുതിരകള്‍ സൈക്കിളില്‍ വന്ന ജയപാലിനെ ഇടിച്ചിട്ട ശേഷം കയ്യില്‍ കടിക്കുകയായിരുന്നു. ഇടതു കൈയിന് പരിക്കേറ്റ ജയപാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുത്തിവയ്പ്പിന് വലിയ തുക വരുമെന്നതാണ് പ്രതിസന്ധി. കോര്‍പറേഷന്‍ കുത്തിവയ്പിന്റെ തുക ഏറ്റെടുക്കണമെന്നാണ് ജീവനക്കാരന്റെ കുടുംബം ആവശ്യപ്പെടുന്നത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി വരുന്ന വിധത്തില്‍ കുതിരകളെ…

Read More

ഓപ്പേറന്‍ നംഖോര്‍; കസ്റ്റംസ് പിടിച്ചെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം വിട്ടുനില്‍ക്കും

ഓപ്പേറന്‍ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം വിട്ടുനില്‍ക്കും. വാഹനം കേരളത്തിന് പുറത്ത് കൊണ്ടുപോകരുതെന്നാണ് നിര്‍ദേശം. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ബാങ്ക് ഗ്യാരണ്ടിയോടെയാണ് വാഹനം വിട്ടു നല്‍കുക. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം കൂടാതെ തൃശൂരില്‍ നിന്ന് പിടിച്ചെടുത്ത മറ്റൊരു വാഹനം വിട്ടു നല്‍കാനും തീരുമാനമായി. ദുല്‍ഖറിന്റെ കൈവശമുണ്ടായിരുന്നത് ഭൂട്ടാനില്‍ നിന്ന് കടത്തികൊണ്ടുവന്ന വാഹനമാണെന്ന ബോധ്യത്തിന്റെയും അത്തരം ചില ഇന്റലിജന്‍സ് വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് പിടിച്ചെടുത്തതെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്….

Read More

ശബരിമല യുവതി പ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബഞ്ചിന്റെ രൂപീകരണം പരിഗണനയില്ലെന്ന് ചീഫ് ജസ്റ്റിസ്

ശബരിമല യുവതി പ്രവേശന വിഷയം അടക്കം പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബഞ്ചിന്റെ രൂപീകരണം പരിഗണനയിലുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മതസ്വാതന്ത്ര്യവും സ്ത്രീ അവകാശങ്ങളും സംബന്ധിച്ച ചോദ്യങ്ങളാകും ഭരണഘടനാ ബഞ്ചിന്റെ പരിഗണനാ വിഷയം അതേസമയം എന്നുമുതലാകും ബഞ്ച് വാദം കേട്ട് തുടങ്ങുകയെന്ന കാര്യം ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. വേനലവധിക്ക് മുമ്പ് വാദം കേൾക്കൽ ആരംഭിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സർക്കാരിന് മറ്റൊരു വെല്ലുവിളിയായി…

Read More

ഇന്ത്യുടെ വാക്‌സിൻ ഉത്പാദന ശേഷി ലോകത്തിന്റെ സ്വത്ത്: യുഎൻ സെക്രട്ടറി ജനറൽ

ആഗോള വാക്‌സിൻ ക്യാമ്പയിൻ യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിൻ ഉത്പാദന ശേഷി ലോകത്തിന് ഇന്നുള്ള മികച്ച സ്വത്താണെന്നും അദ്ദേഹം പറഞ്ഞു ഇന്ത്യ വികസിപ്പിച്ച വാക്‌സിനുകളുടെ വലിയ തോതിലുള്ള ഉത്പാദനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഇന്ത്യൻ സ്ഥാപനങ്ങളുമായി അതിനുവേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഉത്പാദന ശേഷി പൂർണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നുവെന്നും ഗുട്ടാറസ് പറഞ്ഞു അയൽ രാഷ്ട്രങ്ങൾക്ക് ഇന്ത്യ 55 ലക്ഷം…

Read More

1000 ടൺ ഓക്സിജനും 75 ലക്ഷം ഡോസ് വാക്സിനും അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ…

Read More

കുരുന്നുകൾ അക്ഷരം എഴുതി തുടങ്ങി; വിദ്യാരംഭ ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്

വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടക്കുന്നത്. പൊതുവിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നും പരമാവധി വീടുകളിൽ തന്നെ ചടങ്ങുകൾ നടത്താനുമാണ് ആരോഗ്യവകുപ്പിന്റെ നിർദേശം നാവിൽ എഴുതാനുപയോഗിക്കുന്ന സ്വർണം അണുവിമുക്തമാക്കണം. ഒരു കുട്ടിയുടെ നാവിൽ ഉപയോഗിച്ചത് അടുത്ത കുട്ടിക്ക് ഉപയോഗിക്കരുത്. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉറപ്പാക്കണം   തുഞ്ചൻപറമ്പിൽ ഇത്തവണ വിദ്യാരംഭ ചടങ്ങുകൾ ഇല്ല. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ നിയന്ത്രണങ്ങളോടെ ചടങ്ങുകൾ നടക്കുന്നുണ്ട്. ഓൺലൈനായി അപേക്ഷിച്ചവർക്ക് മാത്രമാണ് അവസരമുള്ളത്. രക്ഷിതാക്കൾ…

Read More

ഇറ്റലിയിൽ രണ്ടാംഘട്ട കൊവിഡ് വ്യാപനം; കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് പതിനായിരത്തിലേറെ പേർക്ക്

ഇറ്റലിയിൽ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ശക്തിപ്രാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 10,010 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആദ്യ ഘട്ടത്തിൽ 8,804 ആയിരുന്നു ഏറ്റവുമുയർന്ന പ്രതിദിന വർധനവ്.   55 പേർ കൊവിഡ് ബാധിച്ച് മരിച്ചു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇറ്റലിയിൽ പ്രതിദിന മരണസംഖ്യ 900 വരെ എത്തിയിരുന്നു. ആദ്യ ഘട്ടത്തെ അപേക്ഷിച്ച് രോഗവ്യാപനം കൂടുതലാണെങ്കിലും മരണനിരക്ക് പിടിച്ചു നിർത്താൻ സാധിച്ചത് ആശ്വാസകരമാണ്. രോഗവ്യാപനം ശക്തമായ സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. സാമൂഹിക ഒത്തുചേരലുകൾക്ക് നിയന്ത്രണങ്ങളുണ്ട്. റസ്റ്റോറന്റുകൾ,…

Read More

പൊതുജന സഞ്ചാരം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം;ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള

സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ 24, 25 തീയ്യതികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് രണ്ടാം ഘട്ടവ്യാപനം തടയുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ ആയ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പുറപ്പെടുവിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ ഈ രണ്ട് ദിവസങ്ങളില്‍ അനുവദിക്കു. ഈ സ്ഥാപനങ്ങള്‍ രാത്രി 7.30 വരെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സഞ്ചാരം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. പോലിസ് അധികാരികള്‍ ആവശ്യമായ നിരീക്ഷണവും,…

Read More

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും ജഗ്ദീപ് ധന്‍കര്‍ രാജിവച്ച പശ്ചാത്തലത്തിലാണ് നടപടി. പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തിരഞ്ഞെടുപ്പിന്റ ഷെഡ്യുള്‍ പ്രഖ്യാപിക്കും. അതേസമയം, അടുത്ത ഉപരാഷ്ട്രപതിയെ തീരുമാനിക്കുന്നതിനായി ബിജെപി നേതൃതലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.ശനിയാഴ്ച ചേരുന്ന എന്‍ഡിഎ യോഗത്തില്‍, ഉപരാഷ്ട്രപതിയെ പേര് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും എന്നാണ് വിവരം. ബിഹാര്‍ മുഖ്യമന്ത്രിയും നിതീഷ് കുമാറിന്റെ പേര് സജീവ പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 2020ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇനി മത്സരത്തിനില്ലെന്ന് നിതീഷ് പ്രഖ്യാപിച്ചിരുന്നു….

Read More