Headlines

കാസർഗോഡ് വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കാസർഗോഡ് കരിന്തളത്ത് വയോധിക മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് ഒന്നര ദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോർട്ടിൽ കണ്ടെത്തി. ഇന്നലെയാണ് കരിന്തളത്ത് താമസിക്കുന്ന ലക്ഷ്മിയുടെ മൃതദേഹം വീടിനുള്ളിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അയൽവാസികളാണ് വീട്ടിനകത്ത് ലക്ഷ്മിയുടെ മൃതദേഹം കിടക്കുന്നത് ആദ്യം കണ്ടത്. ലക്ഷ്മി ഒറ്റയ്ക്കാണ് താമസിക്കുന്നത്. മരണം കൊലപാതകമാണോ എന്ന സംശയത്തിലായിരുന്നു പൊലീസ്. വീടിന്റെ പിൻവാതിൽ തുറന്നു കിടക്കുന്ന നിലയിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധർ അടക്കം എത്തി സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നു.

Read More

എസ് എം എ ബാധിച്ച് മരിച്ച ഇമ്രാന് വേണ്ടി പിരിച്ച 15 കോടി എന്ത് ചെയ്തു; ചോദ്യവുമായി ഹൈക്കോടതി

സ്‌പൈനൽ മസ്‌കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശിയായ ഇമ്രാൻ എന്ന ആറ് വയസ്സുകാരന് വേണ്ടി പിരിച്ച പണം എന്ത് ചെയ്തുവെന്ന് ഹൈക്കോടതി. പതിനഞ്ച് കോടി രൂപയാണ് ഇമ്രാന് വേണ്ടി പിരിച്ചത്. ഈ തുക എന്ത് ചെയ്തു എന്നറിയിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശം നൽകി   കഴിഞ്ഞ ദിവസമാണ് ഇമ്രാൻ മരിച്ചത്. ജനിച്ചതു മുതൽ കുട്ടി വെന്റിലേറ്ററിലായിരുന്നു. ഈ കുട്ടിക്ക് വേണ്ടി പിരിച്ച പണം മറ്റ് കുട്ടികൾക്കായുള്ള ചികിത്സക്ക് ഉപയോഗിക്കാൻ…

Read More

മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും

മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും. ഭക്തര്‍ക്ക് പ്രവേശനം മറ്റന്നാള്‍ മുതല്‍ കരിമല വഴി ഉണ്ടാകും. ജനുവരി 14 നാണ് മകവിളക്ക്. നട തുറക്കുന്ന നാളെ ഭക്തർക്ക് പ്രവേശനമുണ്ടാവില്ല.നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. എന്നാൽ, വെള്ളിയാഴ്ച് പുലർച്ചെ നാല് മണി മുതലാണ് തീർത്ഥാടകരെ കടത്തി വിടുക.മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട…

Read More

ട്രോളിങ് നിരോധനത്തിന്റെ പൂട്ടു തുറക്കുന്നു; നാളെ മുതല്‍ മത്സബന്ധനം നടത്താം; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍

കൊല്ലം: ജൂലൈ 31ന് ട്രോളിങ് നിരോധനം അവസാനിക്കുമ്പോള്‍ വറുതിയുടെ കാലഘട്ടം കഴിയുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. കൊവിഡ് നിയന്ത്രണങ്ങള്‍, കടലാക്രമണം തുടങ്ങി, വളരെ ദുരിത കാലഘട്ടമായിരുന്നു മത്സ്യത്തൊഴിലാളികള്‍ പിന്നിട്ടത്. ട്രോളിങ് നിരോധനം അവസാനിക്കുമ്പോള്‍ കടലും കാലാവസ്ഥയും ഒപ്പം സര്‍ക്കാരും കനിഞ്ഞില്ലെങ്കില്‍ ജീവിതം വഴിമുട്ടുമെന്ന ആശങ്കയിലാണ് കടലോരമാകെ. ഇന്ധന വിലവര്‍ധന, കൊവിഡ് മാനദണ്ഡങ്ങള്‍, ഐസ് വിലവര്‍ധന അങ്ങനെ ഒരുപാട് പ്രതിസന്ധികളും ഇവരുടെ മുന്നിലുണ്ട്. വലയിലായ മീനുമായി കരയ്‌ക്കെത്തിയാല്‍ വില്‍പ്പന നടത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ തിരിച്ചടിയാകുമോയെന്ന ഭയവും ഇവരെ…

Read More

മങ്കടയില്‍ 70കാരിയെ കൊലപ്പെടുത്തിയ കേസില്‍ പേരക്കുട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

  മലപ്പുറം മങ്കടയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആഷിയെന്ന 70കാരിയെ കൊലപ്പെടുത്തിയ കേസില്‍ പേരക്കുട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. രാമുപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ കൊല്ലപ്പെടുന്നത് ജൂലൈ 16നാണ്. ഇവരുടെ പേരക്കുട്ടിയുടെ ഭര്‍ത്താവും ഐടി അധ്യാപകനുമായ മമ്പാട് സ്വദേശി നിഷാദ് അലിയാണ് അറസ്റ്റിലായത് ആയിഷയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. സംഭവദിവസം പേരക്കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് ആയിഷയെ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഷാദ് അലി പിടിയിലാകുന്നത്. എം എസ്…

Read More

വികസനത്തിന്റെ കാര്യത്തിൽ പിണറായി വിജയനെ വിശ്വാസമാണ്; സർക്കാർ ഏറെ സഹായിച്ചു: അനിൽ അക്കര

വികസനവിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി വടക്കാഞ്ചേരി എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. വികസനത്തിന്റെ കാര്യത്തിൽ പിണറായി വിജയനെ വിശ്വാസമാണെന്ന് അനിൽ അക്കര പറഞ്ഞു പിണറായി സർക്കാർ ഏറ്റവുമധികം വികസനം നടത്തിയ മണ്ഡലമാണ് വടക്കാഞ്ചേരി. ഇടതുസർക്കാർ വികസന കാര്യത്തിൽ വളരെയധികം സഹായിച്ചു. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസകും വികസനത്തിൽ സഹായിച്ചിട്ടുണ്ടെന്നും അനിൽ അക്കര പറഞ്ഞു

Read More

ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനൊരുങ്ങുന്നു: എല്ലാം ടീം വർക്കാണെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനാണ് ശ്രമിക്കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിപ്രായപ്പെട്ടു. വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികൾ തുടരും. ജഡ്ജിമാരുടെ നിയമനത്തിനുള്ള തീരുമാനങ്ങൾ ഒരു ടീം വർക്കാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ‘സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ എല്ലാ മേഖലയിലും 50 ശതമാനം വനിത പ്രാതിനിധ്യത്തിനായി ആവശ്യങ്ങൾ ഉയരുന്നുണ്ട്. സുപ്രീംകോടതിയിൽ 11 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനേ സാധിച്ചുള്ളു’ – ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. അതിനിടെ…

Read More

ലോക്ക് ഡൗൺ: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

  തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചത്. ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ – എ വിഭാഗം അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ – ബി വിഭാഗം 10 മുതൽ 15 വരെയുള്ളവ – സി വിഭാഗം 15-ന് മുകളിൽ ടിപിആർ ഉള്ള പ്രദേശങ്ങൾ – ഡി വിഭാഗം ഇന്ന് മുതൽ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം….

Read More

അതിര്‍ത്തി കടക്കുന്ന മലയാളി യാത്രക്കാരുടെ ശരീരത്തില്‍ സീല്‍ പതിപ്പിച്ച് കര്‍ണാടക; ഇടപെട്ട് മുഖ്യമന്ത്രി

  മാനന്തവാടി: വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കു പോകുന്ന കര്‍ഷകരുടെ ശരീരത്തില്‍ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സീല്‍ പതിപ്പിക്കുന്നതായി പരാതി. മാനന്തവാടി-മൈസൂര്‍ റോഡിലെ ബാവലി ചെക്പോസ്റ്റിലാണ് യാത്രക്കാരുടെ കൈയില്‍ തിയ്യതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് കടക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിവാദ നടപടി. വയനാട് മാനന്തവാടി, പടിഞ്ഞാറത്തറ സ്വദേശികളായ കര്‍ഷകരാണ് പരാതിയുമായി രംഗത്തെത്തിയത്. വയനാട്ടില്‍ നിന്ന് മൈസൂര്‍ ജില്ലയിലേക്ക് കടക്കാന്‍ ഉപയോഗിക്കുന്ന ബാവലി ചെക്പോസ്റ്റിലാണ് ഇത്തരത്തില്‍ യാത്രക്കാരുടെ കയ്യില്‍ മുദ്ര…

Read More

കൊവിഡ്: ജനജാഗ്രത ശക്തമാക്കാന്‍ ബ്രേക്ക് ദി ചെയിന്‍ കാര്‍ട്ടൂണുകള്‍

കോവിഡ് മഹാമാരിയുടെ കടുത്ത ഭീഷണി ഉയരുമ്പോള്‍ പ്രതിരോധത്തിനായി അവബോധ കാര്‍ട്ടൂണുകള്‍. ‘മാസ്‌ക് ധരിച്ചാല്‍ കൊറോണ പോകും ഇല്ലെങ്കില്‍ നമ്മള്‍ പോകും’, ‘ബ്രേക്ക് ദ ലൈഫല്ല അങ്കിള്‍’, ‘മക്കളേ അച്ഛന്‍ എന്താണ് കൊണ്ടുവന്നെന്ന് നേക്കിക്കേ’ തുടങ്ങിയ രസകരമായ ആശയങ്ങളിലൂടെ സമൂഹത്തെ ബോധവത്ക്കരിക്കുകയാണ് ഇത്തരം കാര്‍ട്ടൂണുകളിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും ആരംഭിച്ച കാര്‍ട്ടൂണ്‍ മതില്‍ പ്രചാരണത്തിന്റെ തുടര്‍ച്ചയായിട്ടാണ് ‘കോവിഡ് ലൈന്‍സ്’ എന്ന പുതിയ പരിപാടി. കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായാണ് ജനജാഗ്രതയ്ക്കായി പുതിയ യത്‌നത്തിന്…

Read More