ശബരിമല സ്വര്‍ണ്ണക്കൊള്ള: 474.9 ഗ്രാം സ്വര്‍ണം കൈമാറിയത് ഉണ്ണികൃഷ്ണന്‍ പോറ്റി ഏര്‍പ്പെടുത്തിയ കല്‍പേഷ് എന്നയാള്‍ക്ക്
ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയത് കല്‍പേഷിനെന്ന് ഹൈക്കോടതി ഉത്തരവില്‍ പരാമര്‍ശം. 2019 ഒക്ടോബര്‍ 10ന് കല്‍പേഷിന്റെ പക്കലെത്തിയത് 474.9 ഗ്രാം സ്വര്‍ണമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഏറ്റവും ദുരൂഹമായി നില്‍ക്കുന്ന പേരുകളിലൊന്നാണ് കല്‍പേഷിന്റേത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ശേഷം ബാക്കി വന്ന 474.9 ഗ്രാം സ്വര്‍ണമാണ് കല്‍പേഷിന്റെ പക്കലെത്തിച്ചത്. സ്മാര്‍ട്ട് ക്രിയേഷന്‍സ് കല്‍പേഷിനാണ് ഈ സ്വര്‍ണം കൈമാറിയതെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകളിലുള്ളത്. 2019 മാര്‍ച്ച് മാസവും 2019…
