അഫ്ഗാനിൽ കുടുങ്ങിയ 20 പേരെ കൂടി തിരികെ എത്തിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടി

  അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാൻ അമേരിക്കയുടെ സഹായം ഇന്ത്യ വീണ്ടും തേടി. ഇരുപതിലധികം പേരെ തിരികെ എത്തിക്കാനാണ് യു എസ് സഹായം തേടിയത്. താലിബാൻ വഴിയിൽ തടഞ്ഞതിനെ തുടർന്ന് 20 ഇന്ത്യക്കാർക്ക് വിമാനത്താവളത്തിൽ എത്താൻ സാധിച്ചിരുന്നില്ല ഇവരെ തിരികെ എത്തിക്കാനാണ് സർക്കാർ ശ്രമം. ഇതുവരെ 550 പേരെയാണ് കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനായത്.

Read More

24 മണിക്കൂറിനിടെ 30,948 പേർക്ക് കൂടി കൊവിഡ്; 403 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,948 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 403 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 38,487 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 3,24,24,234 ആയി ഉയർന്നു രാജ്യത്ത് ഇതിനോടകം 4,34,367 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 3,53,398 പേരാണ് ചികിത്സയിൽ കഴിയുന്നത്. 152 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.57 ശതമാനമായി ഉയർന്നു ഇതിനോടകം 3,16,36,469…

Read More

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യത്തിനായി ഇടപെടുമെന്ന് അമിത് ഷായുടെ ഉറപ്പ്

മതപരിവർത്തന ആരോപണത്തിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുഡിഎഫ് എംപിമാർക്ക് ഉറപ്പ് നൽകി. കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് അമിത് ഷായ്ക്ക് ബോധ്യമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രതികരിച്ചു. കേന്ദ്രസർക്കാർ നേരിട്ട് ഈ വിഷയത്തിൽ ഇടപെടുന്നത് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് കൂടുതൽ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് സർക്കാരോ സർക്കാരുമായി ബന്ധപ്പെട്ട ആളുകളോ ഒരു വിവരങ്ങളും നൽകിയിട്ടില്ല. അതേസമയം…

Read More

ഷെയ്ന്‍ വോണിന്‍റെ സംസ്കാര ചടങ്ങുകള്‍ മാര്‍ച്ച് 30ന് മെല്‍ബണ്‍ ഗ്രൗണ്ടില്‍

  മെല്‍ബണ്‍: കഴിഞ്ഞ ആഴ്ച തായ്‌ലന്‍ഡില്‍ അന്തരിച്ച ഓസ്ട്രേലിയന്‍ ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ(Shane Warne) സംസ്കാര ചടങ്ങുകള്‍ ഈ മാസം 30ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും വോണിന്‍റെ സംസ്കാരമെന്ന് എന്ന് വിക്ടോറിയ സ്റ്റേറ്റ് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് വ്യക്തമാക്കി. വോണിന്‍റെ അന്ത്യയാത്രക്ക് മെല്‍ബണെക്കാള്‍ നല്ലൊരു ഇടമില്ലെന്ന് ആന്‍ഡ്ര്യൂസ് ട്വീറ്റില്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തായ്‌ലന്‍ഡിലെ വില്ലയില്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ്…

Read More

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് മുതൽ; കിറ്റിലുള്ളത് എട്ടിനങ്ങൾ

സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്ന് മുതൽ വീണ്ടും ആരംഭിക്കും. 350 രൂപയോളം വിലവരുന്ന എട്ടിനങ്ങളാണ് ഭക്ഷ്യക്കിറ്റിലുള്ളത്. സംസ്ഥാനത്തെ കമ്പനികളിലാണ് നിന്നാണ് ഇത്തവണ ഉത്പന്നങ്ങൾ സംഭരിച്ചത്.   ഭക്ഷ്യക്കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും. ഒരു കിലോ പഞ്ചസാര, മുക്കാൽ കിലോ കടല, ഒരു കിലോ ആട്ട, വെളിച്ചെണ്ണ അര ലിറ്റർ, മുളക്, ഉപ്പ് ഒരു കിലോ, മുക്കാൽ കിലോ ചെറുപയർ, കാൽ കിലോ സാമ്പാർ പരിപ്പ്, വിതരണത്തിനെത്തിക്കുന്ന തുണി സഞ്ചി ഉൾപ്പെടെയാണ് 350…

Read More

2016 ൽ ആരോഗ്യരംഗം തകർന്നടിഞ്ഞ നിലയിൽ ആയിരുന്നു; ഡോക്ടർമാർ പോലും ഉണ്ടായിരുന്നില്ല, പ്രതിപക്ഷം എല്ലാം മറച്ചുവെച്ച് സംസാരിക്കുന്നു, മുഖ്യമന്ത്രി

സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളിലെ നിലപാടിൽ യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി. നാടിൻ്റെ പ്രശ്നങ്ങളിൽ എത്ര കണ്ട് യുഡിഎഫ് നിന്നിട്ടുണ്ട്. നാടിനെതിരായ നീക്കം കേന്ദ്രത്തിൽനിന്ന് വരുമ്പോൾ നടത്തുന്ന സമരത്തിൽ നിങ്ങൾ എപ്പോഴാണ് പങ്കാളികളായത്.1600 രൂപയിലേക്ക് ക്ഷേമ പെൻഷൻ എത്തിച്ചത് കഴിഞ്ഞ സർക്കാർ ആണ്. 2016 ന് മുൻപുള്ള ഘട്ടം 500 രൂപയുള്ളത് 600 ആക്കി. പക്ഷേ അത് ജനങ്ങൾക്ക് കൊടുത്തിരുന്നില്ല അത് കടലാസിൽ ആയിരുന്നു 2006 ൽ വി എസ് സർക്കാർ അധികാരത്തിൽ എത്തുമ്പോൾ 28 മാസമായിരുന്നു കുടിശ്ശിക,…

Read More

‘ഗണേഷ് കുമാർ സുകുമാരൻ നായരുടെ മൂട് താങ്ങുന്നത് അടുത്ത ജനറൽ സെക്രട്ടറിയാകാൻ’; വിമർശനവുമായി പത്തനംതിട്ടയിലെ എൻഎസ്എസ് കരയോഗം

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരസ്യ വിമർശനവുമായി പത്തനംതിട്ട മയിലാടുപ്പാറയിലെ എൻഎസ്എസ് കരയോഗം. ഗണേഷ് കുമാർ സുകുമാരൻ നായരുടെ മൂട് താങ്ങി നിൽക്കുന്നത് അടുത്ത ജനറൽ സെക്രട്ടറി ആകാനാണെന്നാണ് കരയോഗം വൈസ് പ്രസിഡന്റ് ഹരീഷന്റെ വിമർശനം. സുകുമാരൻ നായർ എൻഎസ്എസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും ആവശ്യം. കഴിഞ്ഞ ദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ പിന്തുണച്ചു മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ കരയോഗം ഭാരവാഹിയുടെ പരസ്യ…

Read More

വിപ‌ഞ്ചികയുടെ മരണം; കുടുംബം നൽകിയ ഹർജി തീർപ്പാക്കി, നടപടികൾ വേഗത്തിലാക്കാൻ എംബസിക്ക് നിർദേശം

കൊച്ചി: ഷാർജയിൽ മരിച്ച വിപ‌ഞ്ചികയുടെ മരണത്തിൽ കുടുംബം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരാനും മകള്‍ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കുമെന്നും ധാരണയായെന്ന് കുടുംബം കോടതിയെ അറിയിച്ചു. വിപഞ്ചികയുടെ മൃതദേഹം രാജ്യത്തെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ എംബസിക്ക് കോടതി നിർദേശം നൽകി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്നലെ ദുബായ് ഇന്ത്യൻ കോൺസുലറ്റിൽ നടന്ന ചർച്ചയിലാണ് കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കണമെന്ന ഭർത്താവിന്‍റെ…

Read More

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും: വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് പൊതുവില്‍ മഴയുടെ തീവ്രത കുറയുമെങ്കിലും വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരാന്‍ സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.സംസ്ഥാനത്ത് മറ്റു ജില്ലകളില്‍ ഇടത്തരം…

Read More

‘വലിയ വില കൊടുക്കേണ്ടി വരും’; റഷ്യയുമായുള്ള എണ്ണ ഇടപാടില്‍ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും ഭീഷണിയുമായി നാറ്റോ

റഷ്യയുമായുള്ള എണ്ണ ഇടപാടില്‍ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും ഭീഷണിയുമായി നാറ്റോ സഖ്യം. റഷ്യയുമായി വ്യാപാര ബന്ധങ്ങള്‍ തുടര്‍ന്നാല്‍ നാറ്റോയുടെ കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഭീഷണി. നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റൂട്ട് ആണ് ഭീഷണി മുഴക്കിയിരിക്കുന്നത്. റഷ്യയുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ പുടിനെ ഉടന്‍ ഫോണില്‍ ബന്ധപ്പെടണമെന്നും യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടണമെന്നും മാര്‍ക്ക് റൂട്ട് പറഞ്ഞു. ഇല്ലെങ്കില്‍ അത് ഇന്ത്യയേയും ചൈനയേയും ബ്രസീലിനേയും ദോഷകരമായി ബാധിക്കുമെന്നും മാര്‍ക്ക് വാഷിങ്ടണില്‍…

Read More