ദത്ത് വിവാദം; അനുപമയില്‍ നിന്നും അജിത്തില്‍ നിന്നും ഇന്ന് തെളിവെടുക്കും

  തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അനുപമിയില്‍ നിന്നും അജിത്തില്‍ നിന്നും അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കുട്ടിയെ കിട്ടാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി കിട്ടിയ രസീതുകളും മറ്റ് രേഖകളും ഹാജരാക്കാനും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് അനുപമയില്‍ നിന്ന് വകുപ്പ് വിവരങ്ങള്‍ തേടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍…

Read More

കൊവിൻ ആപ്പിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം

മാർച്ച് 1-ന് ആരംഭിക്കുന്ന രണ്ടാം ഘട്ട കൊവിഡ്-19 വാക്‌സിനേഷനിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർ കൊവിൻ ആപ്പിലൂടെയാണ് രജിസ്‌ട്രേഷൻ ചെയ്യേണ്ടത്. ഇത് കൂടാതെ ആരോഗ്യസേതു ആപ്പിലൂടെയും, കോവിൻ വെബ്സൈറ്റിലൂടെയും രജിസ്റ്റർ ചെയ്യാം ജനുവരി 16-ന് രാജ്യത്ത് ആരംഭിച്ച കൊവിഡ്-19 മഹാമാരിക്കെതിരായ വാക്‌സിനേഷൻ യജ്ഞം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകരും കൊവിഡ് മുന്നണിപോരാളികൾക്കും മാത്രമായി വാക്‌സിൻ പരിമിതപ്പെടുത്തിയിരുന്നെങ്കിൽ രണ്ടാം ഘട്ടത്തിൽ 60 വയസ്സ് കഴിഞ്ഞവർക്കും 45 വയസ്സിന് മുകളിൽ പ്രായമുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർക്കും ആണ് വാക്‌സിൻ നൽകുന്നത്. ഇതിനായി…

Read More

മാസങ്ങള്‍ക്കുശേഷം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നു

ന്യൂഡല്‍ഹി: ഏകദേശം പതിനെട്ട് മാസങ്ങള്‍ക്കുശേഷം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ തുറന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പഠനം നടത്തിയിരുന്ന കുട്ടികള്‍ ഇന്ന് ക്ലാസ്സുകളില്‍ നേരിട്ട് ഹാജരാവും. ഡല്‍ഹി, തമിഴ്‌നാട്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, അസം, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ന് ക്ലാസുകള്‍ ആരംഭിക്കും. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെര്‍മല്‍ സ്്ക്രീനിങ്, വ്യത്യസ്ത സമയങ്ങളിലായി ഉച്ചഭക്ഷണ ഇടവേളകള്‍ ക്രമീകരിക്കല്‍, ഒന്നിടവിട്ട ഇരിപ്പിടങ്ങളില്‍ മാത്രം കുട്ടികളെ ഇരുത്തല്‍, പരമാവധി ശേഷിയുടെ അമ്പത് ശതമാനം ഒഴിച്ചിടല്‍, ഐസൊലേഷന്‍…

Read More

സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം തുടങ്ങും: മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് ഈ മാസം 31മുതല്‍ വിതരണം ആരംഭിക്കും. ഓ​ഗസ്റ്റ് 16നകം കിറ്റുവിതരണം പൂര്‍ത്തിയാക്കും. ഈ മാസം 31 മുതല്‍ ഓ​ഗസ്റ്റ് 2വരെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് (എഎവൈ), ഓ​ഗസ്റ്റ് നാല് മുതല്‍ ഏഴ് വ‌രെ പിങ്ക് കാര്‍ഡുകാര്‍ക്ക് (പിഎച്ച്‌എച്ച്‌), ഒന്‍പത് മുതല്‍ 12 വരെ നീല കാര്‍ഡുകാര്‍ക്കും (എന്‍പിഎസ്) 13 – 16 വരെ വെള്ള കാര്‍ഡുകാര്‍ക്കുമാണ് കിറ്റുവിതരണം. ജൂണ്‍ മാസത്തെ കിറ്റുവിതരണം ഈ 28ന് അവസാനിപ്പിക്കാനാണ് ഭക്ഷ്യ സിവില്‍…

Read More

കോപയിൽ അർജന്റീനക്ക് ആദ്യ ജയം; കരുത്തരായ ഉറൂഗ്വെയെ തകർത്തത് ഏകപക്ഷീയമായ ഒരു ഗോളിന്

  കോപ അമേരിക്കയിൽ അർജന്റീനക്ക് ആദ്യ വിജയം. കരുത്തരായ ഉറൂഗ്വയെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. ഗൈഡോ റോഡ്രിഗസാണ് അർജന്റീനയുടെ വിജയഗോൾ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്ന അർജന്റീനക്ക് ഇന്ന് വിജയം അനിവാര്യമായിരുന്നു. നാല് മാറ്റങ്ങളുമായാണ് ഇന്ന് അവർ ഇറങ്ങിയത്. 4-3-3 എന്ന ശൈലിയായിരുന്നു മെസ്സി പട സ്വീകരിച്ചത്. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കുകയെന്ന നയമാണ് അർജന്റീന സ്വീകരിച്ചത്. കളിയുടെ പതിമൂന്നാം മിനിറ്റിൽ തന്നെ റോഡ്രഗസിലൂടെ അർജന്റീന ലീഡ് നേടി. മെസ്സിയുടെ ക്രോസിൽ…

Read More

ഐ.സി.ബാലകൃഷ്ണൻ ബത്തേരിയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി.

ഐ.സി.ബാലകൃഷ്ണൻ ബത്തേരിയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി.കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഐ സി ബാലകൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ നിരവധി സമരങ്ങള്‍ നടത്തി ശ്രദ്ധേയനായിരുന്നു. വാളാട് ഗവ. എച്ച് എസിലെ പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം 1994-95 കാലഘട്ടത്തിലാണ് ഐ സി ബാലകൃഷ്ണന്‍ രാഷ്ട്രീയത്തിലെത്തുന്നത്. 2002 മുതല്‍ 2004 വരെ യൂത്ത്‌കോണ്‍ഗ്രസ് തവിഞ്ഞാല്‍ മണ്ഡലം പ്രസിഡന്റായിരുന്ന അദ്ദേഹം 2004 മുതല്‍ 2007 വരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2001 മുതല്‍ 2005 വരെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കാരച്ചാല്‍ വാര്‍ഡില്‍…

Read More

പേര് മാറി; ഫേസ്‌ബുക്ക് ഇനി മെറ്റ

  ഓക്ക് ലാന്‍ഡ്: ഫേസ്‌ബുക്ക് കമ്പനി ഇനി മെറ്റ എന്ന പേരില്‍ അറിയപ്പെടും. ഫേസ്‌ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃ കമ്പനിയുടെ പേരാണ് മെറ്റ എന്ന പേരിലേക്ക് മാറുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ പേര് മാറില്ല. പേര് മാറ്റത്തെക്കുറിച്ച് ഫേസ്‌ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പ്രഖ്യാപനം നടത്തിയത്. ഭാവിയില്‍ വെര്‍ച്വല്‍ റിയാലിറ്റിയില്‍ അധിഷ്ഠിതമായ സാമൂഹ്യ മാധ്യമ അനുഭവങ്ങളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റമെന്ന് സക്കര്‍ബര്‍ അറിയിച്ചു. മെറ്റാവേഴ്‌സ് എന്നായിരിക്കും ഈ അനുഭവങ്ങളെ അറിയപ്പെടുകയെന്നും അദ്ദേഹം അറിയിച്ചു. അടുത്ത…

Read More

എംഎം മണി വിജയത്തിലേക്ക്; ലീഡ് 13,000 കടന്നു

  സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫ് മുന്നേറ്റം. 94 സീറ്റുകളിൽ എൽ ഡി എഫ് മുന്നിട്ട് നിൽക്കകുയാണ്. യുഡിഎഫ് 44 സീറ്റുകളിലും എൻഡിഎ രണ്ട് സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത് ഉടുമ്പൻചോല മണ്ഡലത്തിൽ മന്ത്രി എംഎം മണി 13,701 വോട്ടുകൾക്ക് മുന്നിലാണ്. എംഎം മണി മണ്ഡലത്തിൽ ഏകദേശം വിജയമുറപ്പിച്ച് കഴിഞ്ഞു. തലശ്ശേരിയിൽ എഎൻ ഷംസീറിന്റെ ലീഡ് പതിനൊന്നായിരം കടന്നു. ബേപ്പൂരിൽ മുഹമ്മദ് റിയാസിന്റെ ലീഡ് ഒമ്പതിനായിരം കടന്നു.

Read More

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; നാല് പേർ അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെയാണ് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ രാജേന്ദ്രൻ, ടിനു, ഫ്രാൻസിസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതിഷേധത്തിൽ പങ്കെടുത്ത 70 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡിവൈഎസ്പി ഓഫീസിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ മാർച്ച് വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

Read More

കൊവിഷീൽഡിന്റെ ബൂസ്റ്റർ ഡോസിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്

  കൊവിഡിന് എതിരെ കൊവിഷീൽഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതിന്, നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് റഗുലേറ്ററുടെ അനുമതി തേടി. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയിൽ ബൂസ്റ്റർ ഡോസിന് അനുമതി തേടുന്ന ആദ്യ കമ്പനിയാണ് സെറം ഇൻസറ്റിറ്റിയൂട്ട്. ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ ഇന്ത്യ നയപരമായ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിൽ ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സർക്കാർ പാർലമെന്റിനെ അറിയിച്ചത്. രോഗപ്രതിരോധത്തിനുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘവും കൊവിഡ് വിദഗ്ധ സമിതിയുമാണ് പരിശോധന…

Read More