അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ തമ്മിൽ അടിപിടി; കണ്ണൂരിൽ ഒരാൾ കൊല്ലപ്പെട്ടു

കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു . മധ്യവയസ്‌കൻ ആണ് മരിച്ചത്   ഇന്ന് രാവിലെയാണ് ജില്ലാ ആശുപത്രി പരിസരത്തെ പെട്ടിക്കടയുടെമുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

Read More

ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണം; റെക്കോർഡിട്ട് തോമസ് ഐസക്

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണത്തിനാണ് നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്. മൂന്ന് മണിക്കൂറും 18 മിനിറ്റുമെടുത്താണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗം നടത്തിയത്. 2013 മാർച്ച് 13ന് കെ എം മാണിയുടെ 2.58 മണിക്കൂർ നീണ്ട ബജറ്റ് അവതരണമാണ് ഐസക് മറികടന്നത്. തുടക്കം മുതലെ സാന്ദർഭികമായി കവിതകൾ ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ ബജറ്റ് അവതരണം. കവിതകളെല്ലാം തന്നെ സ്‌കൂൾ വിദ്യാർഥികളുടേതായിരുന്നു എന്നതും ശ്രദ്ധേയമായി. ബജറ്റ് അവതരം നീണ്ടുപോയതിനെ പ്രതിപക്ഷം വിമർശിക്കുകയും ചെയ്തു. വെള്ളിയാഴ്ച ദിവസങ്ങളിൽ…

Read More

സിൽവർ ലൈൻ പദ്ധതി: കോൺക്രീറ്റ് തൂൺ സ്ഥാപിക്കുന്നത് നിയമപരമെന്ന് കെ റെയിൽ

സിൽവർ ലൈൻ പദ്ധതിക്കായി കോൺക്രീറ്റ് തൂൺ സ്ഥാപിക്കുന്നത് നിയമപരമെന്ന് കെ റെയിൽ കോടതിയെ ധരിപ്പിക്കും. സർവേയും കല്ലിടലും തുടരും. കോൺക്രീറ്റ് തൂൺ സ്ഥാപിക്കുന്നത് കോടതി വിലക്കിയെങ്കിലും സർവേ തുടരാനാണ് കെ റെയിലിന്റെ തീരുമാനം. കോടതി തീർപ്പുവരുന്നത് വരെ റൂൾ 3 പ്രകാരമുള്ള കരിങ്കൽ സർവേ കല്ലുകൾ സ്ഥാപിക്കും ജനുവരി 12നാണ് കേസ് കോടതി പരിഗണിക്കുന്നത്.അതുവരെ സർവേ നടപടികളുമായി മുന്നോട്ടുപോകും. കരിങ്കല്ലിലുള്ള സർവേ കല്ല് ശേഖരിക്കാനുള്ള നടപടികളും കെ റെയിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ മുൻഗണന നൽകേണ്ട പദ്ധതിയില്ല…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്; ‘ ഒരു സീറ്റ് ഞാന്‍ മനസില്‍ കണ്ടിട്ടുണ്ട്; ആ സീറ്റിലേ മത്സരിക്കൂ’; പി വി അന്‍വര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ ഒറ്റ സീറ്റില്‍ മാത്രമാണ് മത്സരിക്കുകയെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍. താന്‍ ആവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ മറ്റെവിടേയും മത്സരിക്കില്ല. നിലമ്പൂരിനേക്കാള്‍ തനിക്ക് സ്വാധീനമുളള പ്രദേശമാണ് ബേപ്പൂരെന്നും പിവി അന്‍വര്‍ ട്വന്റിഫോറിനോട് പറഞ്ഞു.ഭരണ വിരുദ്ധ വികാരം മാത്രമല്ല കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കുക സിപിഐഎമ്മാണ്, സഖാക്കളാണെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരില്‍ ബന്ധങ്ങളുണ്ടെന്നും നിലമ്പൂരിനേക്കാളും ബന്ധമുള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരൊറ്റ സീറ്റിലേ മത്സരിക്കുകയുള്ളു. ഒരു സീറ്റില്‍ ഞാന്‍ മനസില്‍…

Read More

പൂജാരക്കും രഹാനെക്കും അർധ സെഞ്ച്വറി; ഇന്ത്യക്ക് രണ്ടാമിന്നിംഗ്‌സിലും ബാറ്റിംഗ് തകർച്ച

  വാണ്ടറേഴ്‌സ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 2ന് 155 എന്ന ശക്തമായ നിലയിൽ നിന്നും ഇന്ത്യ 6ന് 184 റൺസ് എന്ന നിലയിലേക്ക് തകരുകയായിരുന്നു. 29 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. 2ന് 85 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. പൂജാരയും രഹാഹനെയും ചേർന്ന് ഏകദിന ശൈലിയിൽ മൂന്നാം ദിനവും ബാറ്റ് വീശിയതോടെ ഇന്ത്യൻ സ്‌കോർ അതിവേഗത്തിൽ കുതിച്ചു. മൂന്നാംദിനത്തിലെ ആദ്യ പത്തോവറിൽ 51 റൺസാണ്…

Read More

വണ്ണം കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങളിതാ..

ഭാരം കുറക്കുക എന്നുള്ളത് ഏറെ പ്രയാസമുള്ള കാര്യങ്ങളിലൊന്നാണ്. വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. വണ്ണം കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു… പിസ, ബർ​ഗർ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഭാരം കൂടാൻ കാരണമാകും. കാർബോഹൈഡ്രേറ്റ്‌സ്, ഉപ്പ്, സോഡിയം, ചീസ്, ടോപ്പിംഗുകളിൽ ഉപയോഗിക്കുന്ന മാംസം തുടങ്ങിയവ അടങ്ങിയതിനാലാണ് പിസ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകുന്നത്. കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നത്…

Read More

പക്ഷികളെ മാറ്റാൻ വെടി; റൺവേക്ക് സമീപം തീ

  പക്ഷികളെ മാറ്റാൻ പടക്കം പൊട്ടിച്ച തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപം പുൽത്തകിടിയിൽ തീപിടുത്തം ഉണ്ടായി.വൻതോതിൽ പക്ഷിക്കൂട്ടം ഭീഷണിയായതോടെ ആണ് ഇവിടെ പടക്കം പൊട്ടിക്കേണ്ടി വന്നത്. വിമാനത്താവള ചുമതലയുള്ള ഫയർഫോഴ്സ് യൂണിറ്റ് ഉടൻ എത്തി തീ അണച്ചു.

Read More

സംസ്ഥാനത്ത് പുതുതായി 23 ഹോട്ട് സ്‌പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 23 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ എടത്തിരുത്തി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), എടവിലങ്ങ് (എല്ലാ വാര്‍ഡുകളും) ആളൂര്‍ (സബ് വാര്‍ഡ് 20), എരുമപ്പെട്ടി (സബ് വാര്‍ഡ് 15, 16), ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (33, 34), മതിലകം (സബ് വാര്‍ഡ് 6), കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (2, 15), അയര്‍ക്കുന്നം (7), തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് (4, 5, 15), ആര്യങ്കോട് (1, 15, 16), വെള്ളനാട് (14), വയനാട് ജില്ലയിലെ വെള്ളമുണ്ട (10,…

Read More

മലപ്പുറത്ത് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറി ഉയര്‍ത്തി; കാബിന്‍ പൊളിച്ച് മുസ്തഫയെ പുറത്തെടുക്കാന്‍ തീവ്രശ്രമം

മലപ്പുറം ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറി ഉയര്‍ത്തി. ഏഴ് മണിക്കൂര്‍ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് ലോറി പുറത്തെടുത്തത്. വെള്ളത്തില്‍ മുങ്ങിപ്പോയ ലോറി അഞ്ചാമത്തെ ശ്രമത്തില്‍ മാത്രമാണ് ഉയര്‍ത്താനായത്. കാബിന്‍ വെട്ടിപ്പൊളിച്ച് സെയില്‍സ്മാന്‍ മുസ്തഫയെ പുറത്തെടുക്കാന്‍ തീവ്രശ്രമങ്ങള്‍ നടന്നുവരികയാണ്. (lorry lifted from water in quarry| malappuram lorry accident)ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. മറിഞ്ഞ വാഹനം വെള്ളത്തില്‍ പൂര്‍ണമായും താഴ്ന്നുപോയിട്ടുണ്ട്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ്…

Read More

ശബരിമല: ഞായറാഴ്ച നടതുറക്കും; തിങ്കളാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട വെളളിയാഴ്ച 7.30ന് അടച്ചു. മണ്ഡലകാല പൂജക്കായി ഇനി ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക. ക്ഷേത്ര തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപംതെളിയിക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശബരിമല മേല്‍ശാന്തി വി കെ ജയരാജ് പോറ്റി, മാളികപ്പുറം മേല്‍ശാന്തി എം എന്‍ രാജികുമാര്‍ എന്നിവരുടെ അഭിഷേകച്ചടങ്ങുകള്‍ ഞായറാഴ്ച തന്നെ പൂര്‍ത്തിയാക്കും. ചിത്തിര ആട്ടത്തിരുനാളിനായി നട തുറന്ന രണ്ട്…

Read More