കല്‍പ്പറ്റ സീറ്റില്‍ എ ഗ്രൂപ്പില്‍നിന്നുള്ള അഡ്വ.പി.ഡി. സജി സജീവ പരിഗണനയില്‍; വയനാട്ടില്‍ ഐ ഗ്രൂപ്പ് ഇടയുന്നു

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞടുപ്പില്‍ വയനാട്ടിലെ കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ഥിയായി എ ഗ്രൂപ്പില്‍നിന്നുള്ള അഡ്വ.പി.ഡി. സജി എഐസിസിയുടെ സജിവ പരിഗണനയില്‍. സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍ പ്രഥമ സ്ഥാനത്തായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിനെ സാമുദായിക സന്തുലനം കണക്കിലെടുത്തു മറ്റൊരു മണ്ഡലത്തിലേക്കു മാറ്റാനും സജിയെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ഥിയാക്കാനുമാണ് ഉന്നതതലത്തില്‍ നീക്കം. എ ഗ്രൂപ്പ് നേതാവ് ഉമ്മന്‍ചാണ്ടി ഇതിനു പച്ചക്കൊടി കാട്ടിയതാണ് അറിയുന്നത്. ഇന്നു വൈകുന്നേരമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം. പുല്‍പ്പള്ളി സ്വദേശിയാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റുമായ സജി….

Read More

ദിലീപിന്റെ ഫോൺ സർവീസ് ചെയ്തയാളുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി

  നടൻ ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന ആളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. എറണാകുളത്ത് മൊബൈൽ ഫോൺ സർവീസ് സെന്റർ നടത്തിയിരുന്ന ഷലീഷിന്റെ അപകട മരണത്തിലാണ് കുടുംബം അങ്കമാലി പോലീസിൽ പരാതി നൽകിയത്. ഷലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സമൂഹ മാധ്യമങ്ങളിലും ചില സംശയങ്ങൾ ഉയരുന്നുണ്ടെന്നും അതിനാൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു 2020 ഓഗസ്റ്റിലാണ് ഷലീഷ് ഓടിച്ചിരുന്ന വാഹനം അങ്കമാലിയിൽ മീഡിയനിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. മരണത്തിൽ സംശയങ്ങളുണ്ടെന്നും…

Read More

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക്…

Read More

Sales Executive Jobs In Dubai

Sales Executive Jobs In Dubai There are many job seeker who want Sales Executive jobs in Dubai, Abu Dhabi, Ajman , Sharjah, and all over UAE mostly are search only Sales Executive Jobs in Dubai so Get ready to grab these Outstanding  opportunity for male and female both which are directly from companies  that may take your…

Read More

20 ഗ്രാം MDMA മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തി; തൃശ്ശൂരിൽ യുവാവ് എക്സൈസ് പിടിയിൽ

തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. ആലുവ സ്വദേശി റിച്ചു ആണ് പിടിയിലായത്. യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ഡോക്ടറുടെ സഹായത്തോടെയാണ് മയക്കുമരുന്ന് പുറത്തെടുത്തത്. തൃശ്ശൂർ റേഞ്ച് എക്സൈസ് സംഘമാണ് എംഡിഎംഎ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ആദ്യഘട്ടത്തിൽ യുവാവിനെ പരിശോധിച്ചപ്പോൾ എംഡിഎംഎ കണ്ടെത്തിയില്ല. പിന്നീട് ഇയാളെ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് നടത്തിയ…

Read More

സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചു കൊന്നു; തിരുവനന്തപുരത്ത് നഗരസഭാ ജീവനക്കാരൻ പിടിയിൽ

  മാനസിക വെല്ലുവിളികൾ നേരിടുന്ന സഹോദരിയെ സ്വത്തിനായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ നഗരസഭാ ജീവനക്കാരൻ അറസ്റ്റിൽ. 41കാരനായ സുരേഷാണ് സഹോദരി നിഷയുടെ(37) കൊലപാതകത്തിൽ അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് നിഷയെ പൂജപ്പുരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിയെ ആശുപത്രിയിലെത്തിക്കാൻ സഹായം തേടി സുരേഷ് സുഹൃത്തുക്കളെ വിളിച്ചിരുന്നു. ആംബുലൻസുമായി സുഹൃത്തുക്കൾ എത്തുമ്പോൾ നിഷ തറയിൽ കിടക്കുന്നതാണ് കണ്ടത്. കുളിമുറിയിൽ വീണ് പരുക്കേറ്റതായാണ് ഇയാൾ പറഞ്ഞത്. പ്രാഥമിക ചികിത്സക്ക് ശേഷം നിഷയെ തിരികെ വീട്ടിലെത്തിച്ചു. ഇതിന് പിന്നാലെയാണ് നിഷ മരിച്ചത്. പോസ്റ്റുമോർട്ടം…

Read More

മണ്ഡല- മകരവിളക്ക് തീർഥാടനം; ശബരിമല നട തുറന്നു, ദർശനപുണ്യം തേടി ഭക്തർ

മണ്ഡല- മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരീശന്റെ ക്ഷേത്രനട ഇന്ന് വൈകിട്ട് 5. 00 ന് തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ആഴി തെളിച്ചശേഷം തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കും. നാളെ (17ന്) വൃശ്ചികപ്പുലരിയിൽ പൂജകൾ തുടങ്ങും. വൃശ്ചികമാസം ഒന്നുമുതല്‍ (നവംബര്‍ 17-തിങ്കളാഴ്ച) രാവിലെ മൂന്ന് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഉച്ചക്കഴിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 11 മണിക്കുള്ള ഹരിവരാസനം…

Read More

ചൈനയ്ക്ക് പിന്നാലെ ഫിലിപ്പീൻസിലും കനത്ത മഴയും വെള്ളപ്പൊക്കവും; 15000 ത്തോളം ആളുകളെ മാറ്റി പാർപ്പിച്ചു; കാലാവസ്ഥ വ്യതിയാനമെന്ന് ആശങ്ക

  മാനില: ചൈനയ്ക്ക് പിന്നാലെ ഫിലിപ്പീൻസിലെ കനത്ത മഴ രേഖപ്പെടുത്തി. ആയിരകണക്കിന് ആളുകളെയാണ് ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ നിന്ന് ശനിയാഴ്ച മാറ്റിപാർപ്പിച്ചത്. തലസ്ഥാന നഗരിക്കൊപ്പം സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും പ്രളയവും ഉണ്ടായത്. ഏകദേശം 15000 പേരെ മനിലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചതായി ആണ് നാഷണൽ ഡിസാസ്റ്റർ ഏജൻസി പറയുന്നത്. ഇവരെ വിവിധ സർക്കാർ കേന്ദ്രങ്ങളിലായി ആണ് പാർപ്പിച്ചിരിക്കുന്നത്. അതെസമയം കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാനും സാധിക്കുന്നുണ്ട്. ഫിലിപ്പീൻസിലെ തലസ്ഥാനത്ത്…

Read More

സിൽവർ ലൈൻ സർവേ തടഞ്ഞ സിംഗിൾ ബഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബഞ്ച്

  സിൽവർ ലൈൻ സർവേ തടഞ്ഞ സിംഗിൾ ബഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. സർക്കാർ അപ്പീലിൽ വാക്കാലാണ് പരാമർശം. വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി. രാവിലെ കേസ് പരിഗണിച്ചപ്പോൾ തന്നെ സിംഗിൾ ബഞ്ച് നടപടിയിലുള്ള അതൃപ്തി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലുള്ള കേസിൽ സിംഗിൾ ബഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷൻ ബഞ്ച് കേസിൽ വിധി പറയാൻ മാറ്റിയ കാര്യം സിംഗിൾ ബഞ്ചിനെ അറിയിച്ചിരുന്നു. സർക്കാർ ഭാഗം…

Read More

വയനാട്ടിൽ കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബേപ്പൂർ സ്വദേശി മാർട്ടിൻ (94), മൂന്നാനക്കുഴി സ്വദേശി വരിപ്പിൽ വീട്ടിൽ പ്രഭാകരൻ (61) എന്നിവരാണ് മരിച്ചത്. മാർട്ടിൻ പ്രമേഹം, രക്തസമ്മർദ്ദം, ചുമ, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമാവുകയും കോവിഡ് പരിശോധന പോസിറ്റീവ് ആവുകയും ചെയ്തതിനാൽ 18 ന് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. രാത്രി 9 മണിയോടുകൂടി മരണപ്പെടുകയായിരുന്നു. പ്രഭാകരൻ കടുത്ത രക്തസമ്മർദത്തിന് ബത്തേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയും 18ന് രാവിലെ…

Read More