കേരളാ ഗവർണറുടെ പാത പിന്തുടർന്ന് ബംഗാൾ രാജ്ഭവനും; ഭാരതാംബ വിവാദ ചിത്രം ഉപയോഗിക്കാൻ ഗവർണറുടെ നിർദേശം
ഭാരതാംബ വിവാദത്തിൽ കേരളാ ഗവർണറുടെ പാത പിന്തുടർന്ന് ബംഗാൾ രാജ്ഭവനും. വിവാദ ചിത്രം ഉപയോഗിക്കാൻ ഗവർണർ സി.വി ആനന്ദബോസിന്റെ നിർദേശം. വിവാദം തുടരുമ്പോഴും രാജ്ഭവനിലെ പരിപാടികളിൽ തുടർന്നും ഭാരതാംബ ചിത്രം ഉപയോഗിക്കാനാണ് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറുടെ നിർദേശം.വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്ഐ തീരുമാനം. രാഷ്ട്രീയ അജണ്ടയ്ക്കെതിരെ വിദ്യാർത്ഥികൾ തെരുവിലറങ്ങുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ഗവർണറെ ഭരണഘടന പഠിപ്പിക്കാൻ എസ്എഫ്ഐ തെരുവിലിറങ്ങുമെന്നും എം ശിവപ്രസാദ് ട്വന്റിഫോറിനോട് പറഞ്ഞു. ഗവർണർ രാജേന്ദ്ര…
