മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്ത് നിന്നുള്ള മാറ്റം താൻ ആവശ്യപ്പെട്ടതിനാൽ: ടീക്കാറാം മീണ

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്ത് നിന്നുള്ള മാറ്റം താൻ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് ടിക്കാറാം മീണ. ഇരട്ട വോട്ട് വിവാദവുമായി ഈ മാറ്റത്തിന് ബന്ധമില്ല. വോട്ടർ പട്ടികയുടെ ചോർച്ച സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശപ്രകാരമാണ് പരാതി കൊടുത്തത്. എങ്ങനെ ചോർന്നുവെന്ന് പറയാനാകില്ല. അത് അന്വേഷണത്തിൽ കണ്ടെത്തട്ടെയെന്നും മീണ പറഞ്ഞു.

Read More

കേരളക്കരയെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് ഒരാണ്ട്

കേരളക്കരയെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് ഒരാണ്ട് .21പേരുടെജീവനുംഅതിലേ റെ പേരുടെ ജീവിതവും തകര്‍ത്ത കരിപ്പൂര്‍ അപകടത്തിന്‍റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. ടേബിള്‍ ടോപ്പ് ഘടനയുളള കരിപ്പൂരിലെ റണ്‍വേ വികസനമടക്കമുളള കാര്യങ്ങളില്‍ പിന്നീട് കാര്യമായൊന്നും നടപ്പായതുമില്ല. .എങ്കിലും ദുരന്തമുഖത്ത് മറ്റെല്ലാം മറന്നൊരുമിച്ച കരിപ്പൂര്‍ മാതൃക രക്ഷാപ്രവര്‍ത്തനം കേരളത്തിന് സമ്മാനിച്ച പ്രതീക്ഷയും ഊര്‍ജ്ജവും സമാനതകളില്ലാത്തതാണ്. കേരളവും ലോകമെങ്ങുമുളള പ്രവാസി സമൂഹവും മറക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തം. കൊവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി…

Read More

ഇറ്റാലിയന്‍ കടല്‍ക്കൊല കേസ്; ബോട്ടുടമയുടെ നഷ്ടപരിഹാരം തടഞ്ഞ് സുപ്രീംകോടതി

കടൽക്കൊല കേസിൽ ബോട്ടുടമയുടെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് താത്ക്കാലികമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ ഏഴ് മൽസ്യത്തൊഴിലാളികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ രണ്ടംഗ ബഞ്ചിന്റെ നടപടി. ഇറ്റാലിയൻ നാവികരുടെ വെടിവെപ്പിന് ഇരയായ സെന്റ് ആന്റണീസ് ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വിഷയത്തിൽ നിലപാട് അറിയിക്കാനാവശ്യപ്പെട്ട് ബോട്ടുടമക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിനോടും കോടതി നിലപാട് ആരാഞ്ഞിട്ടുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് ഹരജി…

Read More

നരേന്ദ്രമോദി ഇറ്റലിയിലേക്ക് തിരിച്ചു; പ്രധാനമന്ത്രി-മാര്‍പാപ്പ കൂടിക്കാഴ്ച നാളെ

ന്യൂഡല്‍ഹി: ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു. ഒക്ടോബര്‍ 30,31 തീയതികളില്‍ റോമിലാണ് ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം, കോവിഡ് മഹാമാരി, പകര്‍ച്ചവ്യാധിക്ക് ശേഷം സാമ്പത്തിക രംഗത്തെ വീണ്ടെടുക്കല്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രോഗിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഡ്രോഗിയുമായി മോദി പ്രത്യേക ചര്‍ച്ചയും നടത്തും. കോവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷം ഇതാദ്യമായാണ് ജി20 നേതാക്കള്‍ ഉച്ചകോടിക്കായി പരസ്പരം ഒത്തുകൂടുന്നത്. മോദി മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുമെന്നാണ് രാജ്യത്തെ…

Read More

ബൈക്കിലെത്തി മാല പൊട്ടിക്കുന്ന യുവാവും യുവതിയും തൃശ്ശൂരിൽ പിടിയിൽ

  തൃശ്ശൂരിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാല കവരുന്ന യുവാവും യുവതിയും അറസ്റ്റിൽ. കുറിച്ചിക്കര മാറ്റാംപുറം മുളയ്ക്കൽ നിജിൻ(28), ജ്യോതിഷ(32) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ഒരു വീട്ടിൽ ചെന്ന് കുടിവെള്ളം ചോദിച്ച് മാല പൊട്ടിച്ച് പോകുന്നതിനിടെ നാട്ടുകാർ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടിരുന്നു ചേർപ്പ് പോലീസിലെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കവർന്ന മാലകൾ വിവിധ ജ്വല്ലറികളിൽ നിന്ന് കണ്ടെടുത്തു. പ്രതികൾക്കെതിരെ പീച്ചി, മണ്ണുത്തി, വിയ്യൂർ, ഒല്ലൂർ പോലീസ് സ്‌റ്റേഷനുകളിൽ കേസുണ്ട്‌

Read More

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ തർക്കം ; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാർക്ക് എതിരായി താത്ക്കാലിക വി സി ഡോ സിസ തോമസ് എടുത്ത നടപടിയിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് വി സിക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് വി സിയോട് സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടത്. വി സി ഇറങ്ങിപ്പോയതിന് ശേഷവും സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നതിൽ വിശദീകരണം നൽകാതെ ജോയിന്റ് രജിസ്ട്രാർ പി ഹരികുമാർ അവധിയിൽ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 96,436 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.49 ലക്ഷം പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,849 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1124, കൊല്ലം 163, പത്തനംതിട്ട 1156, ആലപ്പുഴ 1031, കോട്ടയം 1234, ഇടുക്കി 740, എറണാകുളം 3090, തൃശൂര്‍ 3706, പാലക്കാട് 1052, മലപ്പുറം 1820, കോഴിക്കോട് 2097, വയനാട് 615,…

Read More

‘സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി, നയപ്രഖ്യാപനത്തിൽ സർക്കാർ പരാജയം തെളിഞ്ഞു’; വി ഡി സതീശൻ

നയപ്രഖ്യാപനത്തിൽ സർക്കാർ തെറ്റായ അവകാശവാദം ഉന്നയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെറ്റായ കാര്യങ്ങൾ ഗവർണറെ കൊണ്ട് വായിപ്പിച്ചാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. 52,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. നയപ്രഖ്യാപന പ്രസംഗത്തിൽ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. ഇപ്പോൾ വേറെ കണക്കുകൾ പറയുന്നുവെന്നും വി ഡി സതീശൻ വിമർശിച്ചു.തെറ്റായ അവകാശവാദങ്ങൾ കുത്തിനിറച്ച നയ പ്രഖ്യാപനം. സർക്കാർ പാവങ്ങളെ കബളിപ്പിക്കുന്നു. അർദ്ധ സത്യങ്ങളാണ് നയപ്രഖ്യാപനം. സാമ്പത്തികമായി കേരളം തകർന്ന്…

Read More

സ്വര്‍ണക്കടത്ത്: നാലു പ്രതികളെന്ന് എന്‍ ഐ എ;സരിത്തും സ്വപ്‌നയും ഒന്നും രണ്ടും പ്രതികള്‍

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസില്‍ നാലു പേരെ പ്രതിചേര്‍ത്ത് എന്‍ ഐ എ എഫ് ഐ ആര്‍ സമര്‍പ്പിച്ചു.പി എസ് സരിത്ത്,സ്വപ്‌ന സുരേഷ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.എറണാകുളം സ്വദേശി ഫാസില്‍ ഫരീദ് ആണ് കേസിലെ മൂന്നാം പ്രതി.സന്ദീപ് നായരാണ് കേസിലെ നാലാം പ്രതി.യുഎപിഎ 16,17,18 എന്നീവകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികള്‍ കടത്താന്‍ ശ്രമിച്ച 14.82 കോടി രൂപ വരുന്ന 24…

Read More

സംസ്ഥാനത്ത് അതിതീവ്ര മഴ, ഉരുള്‍ പൊട്ടലിന് സാധ്യത: ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി

  തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെപറ്റംബര്‍ 7 വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴപെയ്യുമെന്നതിനാല്‍ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ച മലയോരമേഖലയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. അതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത…

Read More