കോവിഡ്: ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ഈ വര്‍ഷമുണ്ടാവില്ല

സഞ്ചാരികള്‍ക്ക് കോവിഡ് ഇല്ലാതാക്കിയ സന്തോഷങ്ങള്‍ ഒരുപാടുണ്ട്. ആഘോഷങ്ങളും മേളകളും യാത്രകളും എല്ലാമായി ആ ലിസ്റ്റ് അങ്ങനെ നീണ്ടു കിടക്കുകയാണ്. അതിലേക്ക് ഏറ്റവും പുതിയതായി കടന്നു വരികയാണ് നാഗാലാന്‍ഡിലെ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം ഹോൺബിൽ ഫെസ്റ്റിവൽ നടക്കുവാൻ സാധ്യതയില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ സംസ്ഥാനത്തിന് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാൻ കഴിയില്ലെന്ന് നാഗാലാൻഡിലെ ടൂറിസം ഉപദേഷ്ടാവ് എച്ച് ഖെഹോവി യെപ്‌തോമി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത്…

Read More

വധശ്രമക്കേസ്, ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ് ശിക്ഷ

വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ. പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്ക് കോടതി ശിക്ഷ വിധിച്ചു. സിപിഐ എം പ്രവർത്തകൻ പി രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ.108000 രൂപ വീതം പിഴയും ഒടുക്കണം. 2007 ഡിസംബറിലായിരുന്നു പി രാജേഷിനെതിരായ വധശ്രമം നടന്നത്. തലശ്ശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ് യു പ്രശാന്ത്. യു പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി…

Read More

വിധിയില്‍ അത്ഭുതമില്ല; തുറന്നടിച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി അതിജീവിത. വിചാരണക്കോടതിക്ക് എതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് അതിജീവിതയുടെ പ്രതികരണം. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാൽ തനിക്കിതിൽ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ തനിക്ക്ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ താനിപ്പോൾ തിരിച്ചറിയുന്നു, ‘നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല’. തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ…

Read More

സം​സ്ഥാ​ന​ത്ത് 21 മു​ത​ൽ സ്വകാര്യ ബ​സ് പ​ണി​മു​ട​ക്ക്

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഡി​സം​ബ​ർ 21 മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. നി​ര​ക്ക് വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ത്ത സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് നി​ര​ത്തി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്നും ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ നി​ര​ക്ക് വ​ർ​ധ​ന സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ സ​ർ​ക്കാ​രി​ന് ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ ന​ട​പ​ടി എ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. ഡീ​സ​ൽ ലി​റ്റ​റി​ന് 60 രൂ​പ​യാ​യി​രു​ന്ന കാ​ല​ത്തെ…

Read More

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ ഉടനടി തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തിൽ ഉടനടി തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദഗ്ധരുമായി വിശദമായ ചർച്ച നടത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. പൊതുപരീക്ഷ വഴി മൂല്യനിർണയം നടത്തുന്ന ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് വേണ്ടി സ്‌കൂളുകലും കോളജുകളും തുറക്കണമോയെന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്. ചെറിയ ക്ലാസുകളിലെ വിദ്യാർഥികളുടെ കാര്യത്തിൽ ഇന്നത്തെ അവസ്ഥയിൽ ക്ലാസുകൾ ആരംഭിക്കുക എത്ര കണ്ട് പ്രായോഗികമാകും എന്ന കാര്യത്തിൽ സംശയമുണ്ട് രോഗവ്യാപനത്തിന്റെ തോത് ഇതേ പോലെ കുറയുന്ന സാഹചര്യത്തിന് പുരോഗതിയുണ്ടായാൽ ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഉന്നത…

Read More

ആലപ്പുഴയിൽ പിക്കപ്പ് വാനിന്റെ പഞ്ചറായ ടയർ മാറ്റുന്നതിനിടെ രണ്ട് പേർ ലോറിയിടിച്ച് മരിച്ചു

  ആലപ്പുഴയിൽ രണ്ട് പേർ ലോറിയിടിച്ച് മരിച്ചു. പിക്കപ് വാനിന്റെ പഞ്ചറായ ടയർ മാറ്റിക്കൊണ്ടിരിക്കെയാണ് ആലപ്പുഴ പൊന്നാംവെളിയിൽ അപകടം നടന്നത്. പിക്കപ് വാൻ ഡ്രൈവർ ചൊവ്വര സ്വദേശി ബിജു, ടയർ മാറ്റാൻ സഹായിക്കാനെത്തിയ വാസുദേവൻ എന്നിവരാണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം കുപ്പിവെള്ള ലോഡുമായി എറണാകുളത്തേക്ക് പോകുകയായിരുന്നു പിക്കപ് വാൻ. ഇതിനിടെ ടയർ പഞ്ചറായി. വണ്ടി റോഡരികിലേക്ക് മാറ്റിയിട്ട് ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ സൈക്കിളിലെത്തിയ വാസുദേവനും സഹായിക്കാൻ കൂടി. ഇവർ ടയർ മാറ്റിക്കൊണ്ടിരിക്കെ എതിർദിശയിൽ എത്തിയ…

Read More

ഫോൺ വിളി ആസൂത്രിതം, രാഷ്ട്രീയമുള്ള സംഭവമാണിത്: പ്രതികരണവുമായി മുകേഷ്

  വിദ്യാർഥിയോട് ഫോണിൽ അപമര്യാദയായി സംസാരിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി കൊല്ലം എംഎൽഎ മുകേഷ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് എംഎൽഎയുടെ പ്രതികരണം. ആരോ പ്ലാൻ ചെയ്തു വിളിക്കുന്നത് പോലെയാണ് ഫോൺ വരുന്നത്. എന്നെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. പക്ഷേ ഇന്നുവരെ അവർക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല വരുന്ന എല്ലാ കോളുകളും എടുക്കുന്ന ആളാണ് താൻ. എടുക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ചു വിളിക്കുന്നയാളുമാണ്. വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇന്നത്തെ ഫോൺ വന്നതും. ആദ്യ കോൾ വന്നപ്പോൾ സൂം മീറ്റിംഗിലാണെന്നും തിരിച്ചു വിളിക്കാമെന്നും…

Read More

ഛത്തീസ്ഗഢിൽ വീണ്ടും ബജ്റംഗ്ദള്‍ ആക്രമണം; ക്രൈസ്തവ പ്രാർഥനയ്ക്കിടെ അതിക്രമിച്ച് കയറി ബഹളം വെച്ചു, ജയ്‌ശ്രീറാം വിളിച്ചു

മലയാളി കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഛത്തീസ്ഗഢിൽ വീണ്ടും ബജ്റംഗ്ദള്‍ ആക്രമണം. റായ്പൂരിലെ കുക്കൂർബെഡാ എന്ന സ്ഥലത്ത് നടന്ന ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്റംഗ്ദള്‍ പ്രവർത്തകർ ബഹളം വെക്കുകയായിരുന്നു. പ്രാർഥനയ്‌ക്കെത്തിയവരെ മര്‍ദിച്ചതായി പാസ്റ്റര്‍ പറഞ്ഞു. ഛത്തീസ്ഗഢിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്നാണ് പാസ്റ്റർമാർ പറയുന്നത്. ഒരു വിശ്വാസിയുടെ വീട്ടിൽ ഞായറാഴ്ച നടക്കുന്ന പ്രാർഥനയ്ക്കിടെയാണ് ബജ്റംഗ്ദള്‍ പ്രവർത്തകരും ചില ഹൈന്ദവ സംഘടനകളുടെ പ്രവർത്തകരും സ്ഥലത്തേക്ക് കൂട്ടമായി എത്തുന്നത്. പ്രാർഥനാ യോഗത്തിന്റെ രൂപത്തിൽ മതപരിവർത്തനം നടത്തുന്നു എന്നായിരുന്നു പ്രവർത്തകരുടെ ആരോപണം. പിന്നീട്…

Read More

ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം. ഒരു ഭീകരന്‍ അറസ്റ്റില്‍. നിയന്ത്രണ രേഖയില്‍ നുഴഞ്ഞ് കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഓപ്പറേഷന്‍ ശിവശക്തിയുടെ ഭാഗമായി ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്നു ഭീകരരെ വധിച്ച ഓപ്പറേഷന്‍ മഹാദേവിന് പിന്നാലെയാണ് സൈന്യത്തിന്റെ ഓപ്പറേഷന്‍ ശിവശക്തി. ജമ്മു കാശ്മീരിലെ പുഞ്ചില്‍ സംശാസ്പദമായി ചിലരെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ശിവശക്തി ആരംഭിച്ചത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂഞ്ചില്‍ നടത്തിയ തിരച്ചിലിനിടെ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി….

Read More