Headlines

തെക്കന്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകും; യെല്ലോ അലേര്‍ട്ട് മൂന്ന് ജില്ലകള്‍ക്ക്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ചവരെ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. കനത്ത ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കന്യാകുമാരി കടലിന് സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു . അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നാണ്…

Read More

ഒട്ടക പാലിൻ്റെ ആർക്കുമറിയാത്ത അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ

പശു, ആട്, എരുമ എന്നിവയുടെ പാല്‍ പോലെ തന്നെ ഏറെ ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ഒട്ടകത്തിന്‍റെ പാല്‍.ഒട്ടകത്തിന്‍റെ പാല്‍ കുടിച്ചാല്‍ കൊളസ്‍ട്രോള്‍ വരാന്‍ സാധ്യതയില്ല. ഒട്ടകത്തിന്‍റെ പാലില്‍ പഞ്ചസാരയുളള അളവ് ഒട്ടുമില്ല. അതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ ഒട്ടകത്തിന്‍റെ പാല്‍ കുടിക്കുന്നത് നല്ലതാണ്. പ്രമേഹം നിയന്ത്രിക്കാന്‍ ഒട്ടകത്തിന്‍റെ പാല്‍ കുടിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഫാറ്റി ആസിഡും ഒട്ടകത്തിന്‍റെ പാലില്‍ കുറവാണ്. മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് , വിറ്റാമിന്‍ സി, ഇ, എ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ…

Read More

ഇന്ധനവില വർധനവിനെതിരെ രാഹുലിന്റെ നേതൃത്വത്തിൽ സൈക്കിൾ യാത്ര നടത്തി പ്രതിഷേധിച്ച് എംപിമാർ

  ഇന്ധനവില വർധനവിനെതിരെ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാർ പാർലമെന്റിലേക്ക് സൈക്കിളിൽ യാത്ര ചെയ്തത്. കേരളത്തിൽ നിന്നുള്ള എൽഡിഎഫ്, യുഡിഎഫ് എംപിമാർ അടക്കം റാലിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഇത്തരമൊരു റാലി സംഘടിപ്പിക്കാൻ തീരുമാനമായത്. വിലക്കയറ്റത്താൽ രാജ്യം പൊറുതി മുട്ടുമ്പോഴും കേന്ദ്രസർക്കാരിന് മാത്രം ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Read More

വണ്ണം കുറയ്ക്കാൻ കട്ടൻ കാപ്പി സഹായിക്കുമോ?

  പലർക്കും ഇഷ്ടമുള്ള ഒന്നാണ് കട്ടൻ കാപ്പി (Black Coffee). ചൂട് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് പലരും. പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കട്ടൻ കാപ്പിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കട്ടൻ കാപ്പി ഭാരം കുറയ്ക്കാൻ (Weight Loss) സഹായിക്കുമോ എന്നതിനെ കുറിച്ച് പഠനങ്ങൾ നടന്ന് വരുന്നു. ഇപ്പോഴിതാ, പുതിയ പഠനം പറയുന്നത് ശരീരഭാരം കുറയ്ക്കാൻ കട്ടൻ കാപ്പി മികച്ചതാണെന്നാണ്. ഇത് ശരീരത്തിന്റെ ഉപാപചയപ്രവർത്തനം വർദ്ധിപ്പിക്കുകയും കൊഴുപ്പ് വേഗത്തിൽ എരിച്ചു കളയുവാൻ സഹായിക്കുകയും…

Read More

ഫെബ്രുവരി 23 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

കേരളത്തിൽ വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 23 ന് ഹര്‍ത്താലിന് ആഹ്വനം ചെയ്തു. പട്ടികജാതി- പട്ടികവര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെയും വിഷയത്തില്‍ പാര്‍ലമെന്‍റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. 23 ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.ആര്‍ സദാനന്ദന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന…

Read More

മുൻ കേരളാ താരം അനന്തപത്മനാഭൻ ഐസിസിയുടെ രാജ്യാന്തര അമ്പയർമാരുടെ പാനലിൽ

മുൻ കേരളാ ക്രിക്കറ്റ് താരം അനന്തപത്മനാഭൻ ഐസിസിയുടെ രാജ്യാന്തര അംപയർമാരുടെ പാനലിൽ ഇടം നേടി. ദീർഘകാലം ഐപിഎൽ, ആഭ്യന്തര മത്സരങ്ങൾ അനന്തപത്മനാഭൻ നിയന്ത്രിച്ചിട്ടുണ്ട്. തന്റെ 50ാം വയസ്സിലാണ് രാജ്യാന്തര മത്സരങ്ങൾക്കുള്ള പാനലിൽ ഇടം നേടുന്നത്. സി ഷംസുദ്ദീൻ, അനിൽ ചൗധരി, വിരേന്ദർ ശർമ എന്നിവരാണ് രാജ്യാന്തര പാനലിൽ കയറിയ മറ്റ് അമ്പയർമാർ. കേരളത്തിന്റെ മിന്നും താരമായിരുന്നു ഒരു കാലത്ത് അനന്തപത്മനാഭൻ. പക്ഷേ ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വാതിൽ അദ്ദേഹത്തിന് മുന്നിൽ അടഞ്ഞു കിടന്നു ഫസ്റ്റ് ക്ലാസിൽ 105…

Read More

251 രൂപയുടെ സ്മാർട്ട് ഫോൺ നൽകുമെന്ന് അവകാശപ്പെട്ട മോഹിത് ഗോയൽ തട്ടിപ്പു കേസിൽ അറസ്റ്റിൽ

251 രൂപക്ക് മൊബൈൽ ഫോൺ നൽകുമെന്ന് അവകാശപ്പെട്ട് ബുക്കിംഗ് സ്വീകരിച്ച റിംഗ് ബെല്ലിന്റെ സ്ഥാപകൻ മോഹിത് ഗോയൽ വഞ്ചനാ കേസിൽ അറസ്റ്റിൽ. 200 കോടി രൂപയുടെ ഡ്രൈ ഫ്രൂട്‌സ് ഇടപാടുമായി ബന്ധപ്പെട്ട് വ്യാപാരികളെ കബളിപ്പിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ദുബൈ ഡ്രൈ ഫ്രൂട്‌സ് ആൻഡ് സ്‌പൈസസ് ഹബ് എന്ന പേരിൽ അഞ്ച് പേർക്കൊപ്പം ചേർന്ന് ഗോയൽ കമ്പനി നടത്തുന്നുണ്ട്. നോയിഡ സെക്ടർ 26ലാണ് കമ്പനി. പഞ്ചാബ്, യുപി, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ബംഗാൾ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നായി കമ്പനിക്കെതിരെ…

Read More

‘ഏതു തരത്തിലുള്ള ഭീകരതയെയും ശക്തമായി നേരിടണം’; ജി20-യിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം

അമേരിക്കയുടെ എതിർപ്പുകൾ വകവയ്ക്കാതെ ജി20-യിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികളിൽ ഒരു രാജ്യവും ബലപ്രയോഗമോ ഭീഷണിയോ ഉപയോഗിക്കരുതെന്ന് ജി 20 ഉച്ചകോടി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് ജി 20-യിൽ പിന്തുണ. ഏതു തരത്തിലുള്ള ഭീകരതയെയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നൽകരുതെന്നും സംയുക്ത പ്രഖ്യാപനം. മയക്കുമരുന്നിനെതിരെ ജി 20 ഒരുമിച്ച് പോരാടണമെന്നും മയക്കുമരുന്ന് വിൽപനയിലൂടെയുള്ള പണമാണ് ഭീകരസംഘടനകളിലേക്ക് ഒഴുകുന്നതെന്നും ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ- കാനഡ – ഓസ്‌ട്രേലിയ സാങ്കേതിക…

Read More

ഒന്നും പറയാനില്ല; എന്തെങ്കിലുമുണ്ടെങ്കിൽ പാർട്ടി സെക്രട്ടറിയോട് ചോദിക്കൂവെന്ന് ജി സുധാകരൻ

  അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ചയിൽ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതിനെ കുറിച്ച് പ്രതികരിക്കാതെ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. എ കെ ജി സെന്ററിൽ നിന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം പുറത്തേക്ക് വന്ന ജി സുധാകരൻ മാധ്യമപ്രവർത്തകരെ തള്ളി മാറ്റി കാറിൽ കയറുകയായിരുന്നു എ കെ ജി സെന്ററിൽ നിന്നും അദ്ദേഹം നേരെ പോയത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഗസ്റ്റ്…

Read More