പിടി തോമസിന് യാത്ര നൽകി രാഷ്ട്രീയ കേരളം; സംസ്‌കാര ചടങ്ങുകൾ രവിപുരം ശ്മശാനത്തിൽ

  പി ടി തോമസ് എംഎൽഎക്ക് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി. രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. ആയിരക്കണക്കിനാളുകളാണ് പി ടി തോമസിന് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്. പിടി തോമസ് ആവശ്യപ്പെട്ടിരുന്നതുപോലെ മതചടങ്ങുകളൊക്കെ ഒവിവാക്കി ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരും എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ത്യയാത്ര വൈകുന്നേരം അഞ്ച് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പൊതുദർശനം നീണ്ടുപോകുകയായിരുന്നു. പോലീസിന്റെ ഗാർഡ് ഓഫ് ഓണറോടെ പൂർണ സംസ്ഥാന ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ…

Read More

1.10 കോടി രൂപയുടെ കൈക്കൂലി പണവുമായി തഹസിൽദാർ പിടിയിൽ

തെലങ്കാനയിൽ തഹസിൽദാറുടെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച ഒരു കോടി പത്ത് ലക്ഷം രൂപ പിടിച്ചെടുത്തു. കീസറ തഹസിൽദാർ ഇ ബാലരാജു നാഗരാജുവാണ് പിടിയിലായത്. ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ റെയ്ഡിലാണ് ഇത്രയും പണം പിടികൂടിയത്. 28 ഏക്കർ ഭൂമി ഇടപാടിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് വാങ്ങിയ കൈക്കൂലിയാണ് ഇതെന്നാണ് സൂചന. സംഭവത്തിൽ വില്ലേജ് റവന്യൂ ഓഫീസറും പിടിയിലായിട്ടുണ്ട്.

Read More

അടിമാലിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി: അടിമാലിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. മാമലക്കണ്ടം സ്വദേശിനി നളിനി (55) ആണ് മരിച്ചത്. വിറക് ശേഖരിക്കാന്‍ കാട്ടില്‍പോയ നളിനിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റി  

Read More

സംസ്ഥാനത്ത് നാളെ മുതൽ ആരാധനാലയങ്ങൾ തുറക്കും; കൂടുതൽ ഇളവുകളും

സംസ്ഥാനത്ത് നാളെ മുതൽ ആരാധനാലയങ്ങൾ തുറക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങൾക്കാണ് അനുമതി. ഒരു സമയം പരമാവധി 15 പേർക്കായിരിക്കും പ്രവേശനാനുമതി. ഒന്നര മാസത്തിന് ശേഷമാണ് ആരാധനാലയങ്ങൾ തുറക്കുന്നത് അതേസമയം നിലവിലെ നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ ഒരാഴ്ച കൂടി തുടരും. ടിപിആർ 16 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും. ടിപിആർ 16-25 ശതമാനത്തിൽ ഇടയിലുള്ള പ്രദേശങ്ങളിൽ 25 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും ടെലിവിഷൻ പരമ്പരകൾക്കും…

Read More

നിപ സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

നിപ സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇതുവരെ 123 സാമ്പിളുകൾ നെഗറ്റീവായി. ആശങ്ക വഴിമാറിയെങ്കിലും ജാഗ്രതാ പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി അറിയിച്ചു രണ്ട് ദിവസത്തിനകം കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് പ്രതീക്ഷിക്കുകയാണ്. ഉറവിട പരിശോധന തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ശേഖരിച്ച വവ്വാലുകളുടെയും ആടുകളുടെയും പരിശോധനാ ഫലവും നെഗറ്റീവാണ്.

Read More

ബിന്ദു പത്മനാഭന്‍ തിരോധാന കേസ് : സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ എടുക്കാന്‍ ക്രൈംബ്രാഞ്ച്

ആലപ്പുഴ ചേര്‍ത്തലയിലെ ബിന്ദു പദ്മനാഭന്‍ തിരോധാനത്തില്‍ നിര്‍ണായക നീക്കത്തിന് ക്രൈം ബ്രാഞ്ച്. തിരോധാനക്കേസില്‍ സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ എടുക്കും. കോട്ടയത്തെ ജെയ്‌നമ്മ തിരോധന കേസില്‍ കസ്റ്റഡി പൂര്‍ത്തിയായതോടെയാണ് നീക്കം. സെബാസ്റ്റ്യനായി ഉടനെ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. അന്വേഷണം നിര്‍ണായക ഘട്ടത്തിലിരിക്കെയാണ് ആലപ്പുഴ ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കം. കസ്റ്റഡി അപേക്ഷ ഈ ആഴ്ച തന്നെ നല്‍കാനാണ് തീരുമാനം. കസ്റ്റഡിയില്‍ എടുത്ത ശേഷം വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കും. ഈ മാസമാദ്യം…

Read More

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി; നവംബർ 30ന് ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് ഒരു ദിവസത്തെ അനുമതിയും നൽകിയിട്ടുണ്ട്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. നവംബർ 30നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ അനുമതിയുള്ളത്. ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെയായിരിക്കും ചോദ്യം ചെയ്യൽ. രാവിലെ ഒമ്പത് മുതൽ 12 മണി വരെയും മൂന്ന് മണി മുതൽ വൈകുന്നേരം അഞ്ച് മണി…

Read More

സിക്‌സർ പൂരവുമായി മുംബൈ; സൺ റൈസേഴ്‌സ് ഹൈദരാബാദിന് 209 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് തകർപ്പൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ 208 റൺസെടുത്തു. മുംബൈക്കായി ഓപണർ ക്വിന്റൻ ഡി കോക്ക് അർധ സെഞ്ച്വറി നേടി   39 പന്തിൽ നാല് വീതം സിക്‌സും ഫോറും സഹിതം 67 റൺസാണ് ഡി കോക്ക് എടുത്തത്. രോഹിത് 6 റൺസിന് പുറത്തായി. സൂര്യകുമാർ യാദവ് 27 റൺസിനും ഇഷാൻ കിഷൻ 31 റൺസിനും വീണു  …

Read More

ചില സംസ്ഥാനങ്ങളില്‍ മൂന്നാംതരംഗം തുടങ്ങിയെന്ന് സൂചന, കൊവിഡ് കേസുകള്‍ കൂടുന്നു: ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാംതരംഗത്തിന്റെ ആദ്യസൂചനകള്‍ കണ്ടുതുടങ്ങിയെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ എണ്ണം ചില സംസ്ഥാനങ്ങളില്‍ കൂടുന്നത് മൂന്നാം തരംഗം ഉണ്ടാവുന്നതിന്റെ ആദ്യ സൂചനയാണെന്ന് ഐ.സി.എം.ആര്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. സമീരന്‍ പാണ്ഡെ വ്യക്തമാക്കി. ഉത്സവ കാലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുകയും ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്താല്‍ സൂപ്പര്‍ സ്പ്രെഡ് ഉണ്ടാവുമെന്നും പാണ്ഡെ പറഞ്ഞു. രണ്ടാം തരംഗം രൂക്ഷമല്ലാത്ത സംസ്ഥാനങ്ങള്‍ പ്രതിരോധ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കേരളത്തിലും മിസോറാമിലുമാണ് കൊവിഡ്…

Read More