കേരളത്തിൽ ഇന്ന് പുതുതായി പത്ത് ഹോട്ട് സ്‌പോട്ടുകൾ

കേരളത്തിൽ ഇന്ന് പുതുതായി പത്ത്് ഹോട്ട് സ്‌പോട്ടുകൾ.മൂന്ന് പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നൊഴിവാക്കി. സംസ്ഥാനത്ത് നിലവിൽ ആകെ 130 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി (കണ്ടൈൻമെന്റ് വാർഡ് 17), ബാലരാമപുരം (5), വഞ്ചിയൂർ (82), കാസർഗോഡ് ജില്ലയിലെ ബദിയഡുക്ക (12), എൻമകജെ (4), ബേഡഡുക്ക (3), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (18), കോങ്ങാട് (2), കുഴൽമന്ദം (5), ആലപ്പുഴ ജില്ലയിലെ നൂറനാട് (15) എന്നിവയാണ് പുതിയ ഹോട്ട്…

Read More

കോലീബി സഖ്യമുണ്ടെന്ന വെളിപ്പെടുത്തൽ: ഒ രാജഗോപാലിനെ തള്ളി കെ മുരളീധരൻ

കേരളത്തിൽ കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന ഒ രാജഗോപാലിന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് കോൺഗ്രസ് നേതാവും നേമത്തെ സ്ഥാനാർഥിയുമായ കെ മുരളീധരൻ. ബിജെപിയെ എല്ലാക്കാലത്തും നേരിടാൻ യുഡിഎഫ് മാത്രമാണുള്ളത്. നേമത്ത് ആര് തമ്മിലാണ് മത്സരം എന്നത് പ്രത്യേകം പറയേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു ഏതാനും വർഷങ്ങളായി സിപിഎം കോലീബി സഖ്യമെന്ന ആരോപണം സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഒ രാജഗോപാൽ ഇന്നലെ നടത്തിയത്. സിപിഎം അതിക്രമങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ കോൺഗ്രസ് ലീഗ് ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. വടക്കൻ കേരളത്തിലാണ് വോട്ട് കച്ചവടം കൂടുതൽ നടന്നതെന്നും…

Read More

വയനാട് ജില്ലയില്‍ 639 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.34

  വയനാട് ജില്ലയില്‍ ഇന്ന് (17.09.21) 639 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 663 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.34 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 636 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 110879 ആയി. 101991 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7815 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6412 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

കാളികാവിലെ നരഭോജി കടുവ കൂട്ടില്‍ കുടുങ്ങി

കഴിഞ്ഞ രണ്ടു മാസമായി നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ മലപ്പുറം കാളികാവിലെ നരഭോജി കടുവ കൂട്ടിൽ. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പ് രണ്ട് ടീമുകളായിട്ടായിരുന്നു കടുവയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചിരുന്നത്. കരുവാരകുണ്ട് മേഖലയിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം കൂടുതലാണ്. ഏകദേശം 50 ത്തോളം നിരീക്ഷണ ക്യാമറകളടക്കം മേഖലയിലെ റബ്ബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് സ്ഥാപിച്ചിരുന്നു. ഇവയിലെല്ലാം കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നുവെങ്കിലും കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഒരാഴ്ച മുൻപ് ഈ…

Read More

തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനത്തെ മദ്രാസ് ഹൈക്കോടതി ശരിവെച്ചു

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവെച്ചു. സർക്കാർ നീക്കത്തെ ചോദ്യം ചെയ്ത് വേദാന്ത ലിമിറ്റഡ് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി. സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് അടച്ചുപൂട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത വേദാന്തയുടെ അപ്പീൽ കോടതി തള്ളി. നിലവിലെ സ്ഥിതി തുടരുമെന്നും കോടതി അറിയിച്ചു. 2018 ഏപ്രിൽ മുതൽ സ്റ്റെർലൈറ്റ് പ്ലാന്റ് അടിച്ചിട്ടിരിക്കുകയാണ് 2018 ൽ പ്ലാന്റിനെതിരെ പരിസ്ഥിതി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ 13 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന്…

Read More

ചുരുളിയിൽ നിയമലംഘനമില്ല; ക്ലീൻ ചിറ്റ് നൽകി പോലീസ്

  ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമക്ക് പോലീസിന്റെ ക്ലീൻ ചിറ്റ്. സിനിമ നിലവിലുള്ള നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും കഥാസന്ദർഭത്തിന് യോജിച്ച സംഭാഷണങ്ങളാണ് സിനിമയിലുള്ളതെന്നും എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി ചുരുളിയിലെ ഭാഷാ പ്രയോഗം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് വിഷയം പരിശോധിക്കാൻ കോടതി പോലീസിന് നിർദേശം നൽകിയത്. തുടർന്ന് പത്മകുമാർ അധ്യക്ഷനായ ഒരു സമിതി രൂപീകരിച്ചു. ചുരുളി ഒരു തരത്തിലുമുള്ള നിയമലംഘനം നടത്തുന്നില്ലെന്നാണ് പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. കഥാപാത്രങ്ങളുടെ…

Read More

എസ് എൻ ഡി പി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചൂലല്ലെന്ന് വെള്ളാപ്പള്ളി

ഇന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് ബിഷപുമാരും മതപുരോഹിതരുമാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവരുടെ കാര്യം പറയുമ്പോൾ മാത്രം മതം ആരോപിക്കുകയാണ്. എസ് എൻ ഡി പി യോഗം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചൂലല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു രാഷ്ട്രീയ പാർട്ടികൾ മതേതരത്വം കൊണ്ടുനടക്കുന്നത് കള്ളനാണയമാണ്. എസ് എൻ ഡി പി യോഗത്തിന് അഭിപ്രായങ്ങളുണ്ടാകാം. രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാകാം. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലല്ല. സാമൂഹിക നീതിക്ക് വേണ്ടി നിൽക്കും. ഇപ്പോ ബിഷപ്…

Read More

വയനാട് പെരിക്കല്ലൂരിൽ ചെന്നായ പകൽ ആടിനെ കൊന്ന് തിന്നു

പെരിക്കല്ലൂർ: പെരിക്കല്ലൂർ പ്ളാവിലയിൽ നാരായണന്റെ 2 വയസുള്ള ആടിനെ നട്ടുച്ചയ്ക്ക് മൂന്നുപാലം വയലിൽ നിന്നാണ് രണ്ട് ചെന്നായ്ക്കൾ വന്ന് കൊന്ന് ഭക്ഷിച്ചത്. പാതിരി ഫോറസ്റ്റിൽ നിന്നും വന്ന ചെന്നായ ആണെന്നാണ് കരുതുന്നത്. 15000 രൂപ വിലമതിക്കുന്ന ആടിനെയാണ് കർഷകന് നഷ്ടമായത്. പുൽപ്പള്ളി ഫോറസ്റ്റ് ഓഫീസിൽ അധികാരികളെ അറിയിച്ചിട്ടുണ്ട്

Read More

കോഴിക്കോട് പോലീസ് ജീപ്പിന് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് നഗരത്തിൽ പോലീസ് ജീപ്പിന് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ രണ്ട് പേർ അറസ്റ്റി. കൊളത്തറ സ്വദേശി സുമീർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ടൗൺ പോലീസിന് നേരെ ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. പട്രോളിംഗ് നടത്തുന്നതിനിടെ ഒയിറ്റി റോഡിൽ വെച്ച് പോലീസ് ജീപ്പിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. കല്ലേറിൽ ജീപ്പിന്റെ ചില്ലുകൾ തകർന്നു. വണ്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ജയ്സണ് പരുക്കേറ്റു പട്രോളിംഗ് നടത്തുന്നതിനിടെ രണ്ട് പേർ പോലീസിനെ കണ്ട് ഓടിയിരുന്നു. തുടർന്ന് എഎസ്ഐയും ഹോം ഗാർഡും…

Read More

സംസ്ഥാനത്ത് ഇന്ന് 8126 പേർക്ക് കൊവിഡ്, 20 മരണം; 2700 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8126 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂർ 704, കണ്ണൂർ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസർഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7),…

Read More