Headlines

സംസ്ഥാനത്ത് അതിശക്തമായ മഴ; പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി പത്ത് മണി വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീവ്രന്യൂനമർദം ആന്ധ്രാ തീരം വഴി കരയിൽ പ്രവേശിച്ചതാണ് സംസ്ഥാനത്തും മഴ ശക്തമാകാൻ കാരണം കേരളത്തിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്,…

Read More

തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്

തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗം കേസ്. ചീഫ് എയർപോർട്ട് ഓപറേറ്റർ മധുസൂദന ഗിരി റാവുവിനെതിരെ തുമ്പ പോലീസാണ് കേസെടുത്തത്. എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിലാണ് കേസ്. കേസെടുത്തതിന് പിന്നാലെ ഇയാളെ സസ്‌പെൻഡ് ചെയ്തു വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടർക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയർപോർട്ട് ഓപറേറ്റർ. സെക്കന്തരബാദ് എയർപോർട്ടിൽ നിന്ന് എയർപോർട്ട് ഡയറക്ടറായി വിരമിച്ച ശേഷം അദാനി ഗ്രൂപ്പിൽ ചേർന്നയാളാണ് മധുസൂദന ഗിരി. എയർപോർട്ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചർച്ചകളിൽ അദാനി ഗ്രൂപ്പിനൊപ്പം…

Read More

ഇന്ത്യയിലുള്ള അഫ്ഗാൻ പൗരൻമാർക്ക് രാജ്യം വിടാൻ മുൻകൂർ അനുമതി വേണമെന്ന് ആഭ്യന്തര മന്ത്രാലയം

  ഇന്ത്യയിലുള്ള അഫ്ഗാൻ പൗരൻമാർക്ക് രാജ്യം വിടാൻ മുൻകൂർ അനുമതി വേണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. ഉന്നതതലത്തിൽ അറിഞ്ഞുമാത്രമേ അഫ്ഗാൻ പൗരൻമാരെ തിരിച്ചയക്കാവൂവെന്നും സർക്കാർ നിർദേശിച്ചു. അഫ്ഗാനിസ്ഥാനിലെ പൗരൻമാൻ ഇന്ത്യയിലേക്ക് വരുന്നത് തടയില്ലെന്ന് നേരത്തെ കേന്ദ്രം പറഞ്ഞിരുന്നു ഇന്ത്യയിലുള്ള അഫ്ഗാൻ പൗരൻമാർ മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ അനുമതിക്കായി യു എൻ ഓഫീസിന് മുന്നിൽ സമരത്തിലാണ്. അഫ്ഗാൻ എംപി രംഗീന കർഗറിനെ വിമാനത്താവളത്തിൽ തിരിച്ചയച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ആരെയെങ്കിലും തിരിച്ചയക്കുന്നത് ഉന്നതതലത്തിൽ അറിഞ്ഞു കൊണ്ടായിരിക്കണമെന്ന വ്യവസ്ഥ ആഭ്യന്തര…

Read More

ചണ്ഡിഗഡിൽ BJP ആസ്ഥാനത്തിന് മുൻപിൽ സ്‌ഫോടനം; സ്കൂട്ടർ പൊട്ടിത്തെറിച്ചെന്ന് സംശയം

ചണ്ഡിഗഡിൽ ബിജെപി ആസ്ഥാനത്തിന് മുൻപിൽ സ്‌ഫോടനം. ആർക്കും പരുക്കില്ല. ഓഫീസിന് പുറത്ത് പാർക്ക്‌ ചെയ്തിരുന്ന സ്കൂട്ടർ പൊട്ടിത്തെറിച്ചതായി സംശയം. വൈകുന്നേരം അഞ്ചു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ഫൊറൻസിക് പരിശോധന പുരോഗമിക്കുന്നു. സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സിആർപിഎഫ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു. സംഭവത്തെക്കുറിച്ച് ചണ്ഡീഗഡ് പോലീസ് അന്വേഷണം നടത്തിവരികയാണ്. ബിജെപി ഓഫീസിന് ഭീഷണിയുണ്ടെന്ന് സൂചിപ്പിക്കുന്ന പ്രത്യേക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. “വൈകുന്നേരം 5 മണിയോടെ ഇവിടെ ഒരു സ്ഫോടനം ഉണ്ടായി. സ്ഫോടനത്തെത്തുടർന്ന് പരിഭ്രാന്തിയുടെ അന്തരീക്ഷം ഉണ്ടായിരുന്നു. ഒരു സ്കൂട്ടറിനും…

Read More

തകർത്തടിച്ച് സഞ്ജുവും ഉത്തപ്പയും; മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബീഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് കേരളം ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബീഹാർ 132 റൺസിന്റെ വിജയലക്ഷ്യമാണ് കേരളത്തിന് മുന്നിൽവെച്ചത്. മറുപടി ബാറ്റിംഗിൽ 14.1 ഓവറിൽ കേരളം ഇത് മറികടന്നു റോബിൻ ഉത്തപ്പയുടെയും സഞ്ജു സാംസണിന്റെയും തകർപ്പൻ ബാറ്റിംഗാണ് കേരളത്തിന് ജയം അനായാസമാക്കിയത്. റോബിൻ ഉത്തപ്പ 57 റൺസെടുത്തു. സഞ്ജു 20 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്നു ഓപണിംഗ് വിക്കറ്റിൽ ഉത്തപ്പയും അസ്ഹറുദ്ദീനും ചേർന്ന് അടിച്ചുകൂട്ടിയത് 64…

Read More

സൗദിയിൽ പുതിയ അധ്യയന വർഷം 30 മുതൽ; ഏഴാഴ്ച ഓൺലൈൻ ക്ലാസ്സുകൾ

റിയാദ്: സൗദി അറേബ്യയില്‍ സ്‌കൂളുകളിലെ പുതിയ അധ്യയന വര്‍ഷാരംഭം വിദൂര വിദ്യാഭ്യാസ സംവിധാനം വഴിയായിരിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖ് അറിയിച്ചു. ഓഗസ്റ്റ് 30 മുതല്‍ ഒക്ടോബര്‍ 15 വരെ ഏഴാഴ്ചത്തേക്കാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍. ഈ അധ്യയന വര്‍ഷം സ്‌കൂളുകളുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്ന ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആശങ്കക്കും ഇതോടെ അറുതിയായി. മാനേജര്‍, സെക്രട്ടറി തുടങ്ങി അധ്യാപകരല്ലാത്ത അഡ്മിന്‍, അക്കാദമിക് മേഖലയിലുള്ള എല്ലാ ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണം. അധ്യാപകര്‍ ആഴ്ചയിലൊരിക്കല്‍ സ്‌കൂളിലെത്തി മാനേജ്മന്റുമായി…

Read More

പ്രണയാഭ്യർഥന നിരസിച്ചു; കട്ടപ്പനയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം

കട്ടപ്പനയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം. കട്ടപ്പന സ്വദേശിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ചക്കുപള്ളം സ്വദേശി അരുൺ എന്ന യുവാവ് അറസ്റ്റിലായി. മുഖത്ത് കുത്തേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

സംസ്ഥാനത്ത് ഇന്ന് 2479 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;11 മരണം

സംസ്ഥാനത്ത് ഇന്ന് 2479 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി…

Read More

കെ എം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടിച്ചെടുത്തു

മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലൻസ് റെയ്ഡിലാണ് പണം കണ്ടെത്തിയത്. ഷാജിയുടെ വീടിന് മുന്നിൽ പോലീസ് സംഘമെത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിൽ ഇന്ന് വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.

Read More

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപയാണ്. ഇതോടെ പവന് 97,360 രൂപയായി. ഗ്രാമിന് 355 രൂപ കൂടി 12170 രൂപയായി. ഈ മാസം 17 ദിവസത്തിൽ ഒരു പവന് കൂടിയത് 10360 രൂപയാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം. ഇന്നലെ ഒരു പവന് 94,920 രൂപയാായിരുന്നു. ഈ മാസം 8 നാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം…

Read More