Headlines

24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2795 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് പ്രതിദിന കണക്കിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 2,55,287 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 2795 പേർ മരിക്കുകയും ചെയ്തു. ഏറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന മരണനിരക്ക് മൂവായിരത്തിൽ താഴെയെത്തുന്നത്. രാജ്യത്ത് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത് 3,31,895 പേരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.62 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രോഗമുക്തി…

Read More

ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം

ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം കെട്ടിടം. രോഗികള്‍ വഴുതി വീഴാതിരിക്കാന്‍ ആശുപത്രിക്കകത്ത് വെള്ളമുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡും വെച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് നവീകരിച്ച കെട്ടിടമാണിത്. ഇപ്പോള്‍ പരക്കെ ചോര്‍ച്ച ആണ്. അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ വാര്‍ഡിലും, മുറിവ് തുന്നുന്ന മുറിയിലും, പ്ലാസ്റ്റര്‍ ഇടുന്ന റൂമിനു മുന്നിലും ചോര്‍ച്ച ഉണ്ട്. വെള്ളം പരന്നൊഴുകാതിരിക്കാന്‍ വലിയ ബക്കറ്റുകളും, പാത്രങ്ങളും വെച്ചിട്ടുണ്ട്. സീലിംഗിന്റെ ഇടയില്‍ കൂടിയാണ് ചോര്‍ച്ച. എസി ലീക്കേജ് ആണെന്ന് ജീവനക്കാര്‍ പറയുന്നു. പല…

Read More

സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണ; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍ കായലോട്ടെ യുവതിയുടെ ആത്മഹത്യയില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കായലോട് പറമ്പായിയിലെ റസീനയുടെ ആത്മഹത്യയിലാണ് അറസ്റ്റ്. ആത്മഹത്യാക്കുറിപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മമ്പറം സ്വദേശി റഫ്‌നാസ്,മുബഷീര്‍,ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത് റസീന സുഹൃത്തായ യുവാവിനൊപ്പം കാറില്‍ സഞ്ചരിച്ചതും സംസാരിച്ചതും പ്രതികള്‍ ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് വഴിവച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റസീനയുടെ സുഹൃത്തിനെ പ്രതികള്‍ മാറ്റിനിര്‍ത്തി വിചാരണം ചെയ്യുകയും മര്‍ദിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. 17-ാം തിയകിയാണ് റസീനയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച…

Read More

അറബിക്കടലില്‍ ന്യൂനമര്‍ദം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

അറബിക്കടലിന്റെ തെക്കുഭാഗത്തായി ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​തയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 48 മണിക്കൂറിനിടിയില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുളളതിനാല്‍ വ​ട​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ദ്വീ​പി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇതിന്റെ പ്ര​തി​ഫ​ല​നം ഉ​ണ്ടാ​കും. കടലില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

Read More

‘ടി.സിദ്ദിഖിന്റെ ഓഫീസിന് നേരെയുള്ള സിപിഐഎം ആക്രമണം പ്രതിഷേധാര്‍ഹം’: സണ്ണി ജോസഫ്

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.സിദ്ദിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച് സാധനങ്ങള്‍ തല്ലിത്തകര്‍ത്ത സിപിഐഎം ക്രിമിനല്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പൊലീസ് കൈയ്യുംകെട്ടി നിന്ന് സിപിഐഎം അക്രമകാരികള്‍ക്ക് പ്രോത്സാഹസനം നല്‍കുകയാണ് ചെയ്തത്. അക്രമം തടയുന്നതിനും അക്രമികളെ അറസ്റ്റ് ചെയ്യാനും പോലീസ് മുതിര്‍ന്നില്ല. തികഞ്ഞ നിഷ്‌ക്രിയത്വവും പക്ഷപാതപരമായ നിലപാടുമാണ് പോലീസ് സ്വീകരിച്ചത്. ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍…

Read More

മുല്ലപ്പെരിയാർ മരം മുറി: വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

മുല്ലപ്പെരിയാർ ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിറക്കിയ വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണവിധേയമായിട്ടാണ് സസ്‌പെൻഷൻ. മരം മുറിക്കാൻ അനുമതി നൽകിയ ഉത്തരവും റദ്ദാക്കിയിട്ടുണ്ട് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് വിവാദമായ മരംമുറി ഉത്തരവ് സർക്കാർ റദ്ദാക്കിയത്. ഉത്തരവ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. 1968ലെ ഓൾ ഇന്ത്യ പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള പെരുമാറ്റ ചട്ടലംഘനമാണ് ബെന്നിച്ചൻ തോമസിന്റെ നടപടിയെന്നും ഉത്തരവിൽ പറയുന്നുണ്ട്….

Read More

‘കേരളം നിനക്കൊപ്പം, പ്രിയപ്പെട്ട സഹോദരി തളരരുത്…’; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ മന്ത്രി വീണ ജോര്‍ജ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പീഡന പരാതി നൽകിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി വീണ ജോര്‍ജ്. ‘പ്രിയപ്പെട്ട സഹോദരി തളരരുത്… കേരളം നിനക്കൊപ്പം…’ എന്നായിരുന്നു വീണ ജോര്‍ജ് കുറിച്ചത്. പരാതി നൽകിയാൽ സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് വീണ ജോര്‍ജ് നേരത്തെയും പ്രതികരിച്ചിരുന്നു. പീഡന പരാതിയിൽ ഇരയ്ക്കൊപ്പം സര്‍ക്കാര്‍ നിലകൊള്ളുമെന്നും നിയമപരമായി എല്ലാ സഹായങ്ങളും പരാതിയുമായി മുന്നോട്ടുവന്നാൽ നൽകുമെന്നുമായിരുന്നു അവര്‍ നേരത്തെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി…

Read More

അന്നും ഇന്നും ഒരേ നിലപാട്, ഏത് പാര്‍ട്ടിയിലുള്ളവരായാലും ആരോപണ വിധേയര്‍ ജനപ്രതിനിധിയായി തുടരരുത്’; രാഹുല്‍ രാജിവയ്ക്കണമെന്ന് കെ കെ രമ

സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അടിയന്തരമായി എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെകെ രമ എംഎല്‍എ. ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ ആരോപണ വിധേയര്‍ ജനപ്രതിനിധിയായി തുടരുന്നത് ശരിയല്ലെന്ന് കെ കെ രമ പറഞ്ഞു. എന്നും അതിജീവിതകള്‍ക്കൊപ്പം തന്നെയാണ്. ആരോപണവിധേയര്‍ക്ക് ഇത്തരം സ്ഥാനങ്ങളില്‍ ഇരിക്കാനുള്ള യോഗ്യതയില്ലെന്നും കെ കെ രമ ട്വന്റിഫോറിനോട് പറഞ്ഞു. അതിനാല്‍ അതിനനുസൃതമായ നിലപാട് പാര്‍ട്ടി സ്വീകരിക്കണമെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെ നേരിടുന്നവര്‍ സഭയില്‍ തുടരുമ്പോള്‍,…

Read More

വഡോദരയിൽ പാലം തകർന്ന സംഭവം; അപകടാവസ്ഥയിലായിരുന്ന പാലം അറ്റകുറ്റപ്പണിക്ക് ശേഷം തുറന്ന് കൊടുത്തു, വൻ അനാസ്ഥ

ഗുജറാത്ത് വഡോദരയിൽ പുഴയ്ക്ക് കുറുകെ പാലം തകർന്ന സംഭവത്തിൽ നടന്നത് വൻ അനാസ്ഥ. പാലത്തിൻറെ അപകടാവസ്ഥ മൂന്നുവർഷം മുമ്പ് തന്നെ ബോധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. ഏകദേശം 30 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ ചെറിയ അറ്റകുറ്റപ്പണിക്ക് ശേഷം പിന്നെയും തുറന്നുകൊടുക്കുകയാണ് ഉണ്ടായത്. പുതിയപാലം പണിയാൻ തീരുമാനമായിട്ടും ഫയൽ നീങ്ങിയില്ല 1985 ൽ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലമാണ്. കാലപ്പഴക്കം കാരണം പാലം അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നതാണ്. മൂന്നുവർഷം മുമ്പ് പാലത്തിന്റെ ചില ഭാഗങ്ങൾ ഇളകി മാറിയതോടെ പുതിയപാലം…

Read More

ലൈഫ്: വയനാട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 12,023 ഭനവങ്ങള്‍; പ്രഖ്യാപനം 28 ന്

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ വഴി വയനാട് ജില്ലയില്‍ ഇതിനകം 12,023 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. പൊതുവിഭാഗത്തില്‍ 4953 വീടുകളും 6455 പട്ടികവര്‍ഗ വീടുകളും 615 പട്ടികജാതി വീടുകളുമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. മൂന്ന് ഘട്ടങ്ങളിലായി ലക്ഷ്യമിട്ട 13274 വീടുകളില്‍ 1251 വീടുകളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇവയില്‍ 460 വീടുകള്‍ പട്ടികവര്‍ഗക്കാര്‍ക്കും 142 പട്ടികജാതിക്കാര്‍ക്കുമുള്ളവയാണ്. ലൈഫ് പദ്ധതിയില്‍ സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ജനുവരി 28 ന്…

Read More