കല്‍പ്പറ്റ സീറ്റില്‍ എ ഗ്രൂപ്പില്‍നിന്നുള്ള അഡ്വ.പി.ഡി. സജി സജീവ പരിഗണനയില്‍; വയനാട്ടില്‍ ഐ ഗ്രൂപ്പ് ഇടയുന്നു

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞടുപ്പില്‍ വയനാട്ടിലെ കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ഥിയായി എ ഗ്രൂപ്പില്‍നിന്നുള്ള അഡ്വ.പി.ഡി. സജി എഐസിസിയുടെ സജിവ പരിഗണനയില്‍. സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍ പ്രഥമ സ്ഥാനത്തായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിനെ സാമുദായിക സന്തുലനം കണക്കിലെടുത്തു മറ്റൊരു മണ്ഡലത്തിലേക്കു മാറ്റാനും സജിയെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ഥിയാക്കാനുമാണ് ഉന്നതതലത്തില്‍ നീക്കം. എ ഗ്രൂപ്പ് നേതാവ് ഉമ്മന്‍ചാണ്ടി ഇതിനു പച്ചക്കൊടി കാട്ടിയതാണ് അറിയുന്നത്. ഇന്നു വൈകുന്നേരമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം. പുല്‍പ്പള്ളി സ്വദേശിയാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റുമായ സജി….

Read More

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വി​സ്ഫോ​ടം; അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

  തിരുവനന്തപുരം: കോ​വി​ഡി​ന്‍റെ തീ​വ്ര വ​ക​ഭേ​ദ​ങ്ങ​ളാ​യ ഒ​മി​ക്രോ​ണും ഡെ​ൽ​റ്റ​യും സം​സ്ഥാ​ന​ത്ത് സ​ജീ​വ​മാ​ണെ​ന്നും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​നാ​വ​ശ്യ യാ​ത്ര​ക​ളും ആ​ൾ​ക്കൂ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രാ​ഴ്ച​യ്ക്കി​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ 100 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. 20 മു​ത​ൽ 40 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​രി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ൽ. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും രോ​ഗ​ബാ​ധി​ത​രാ​കു​ന്നു. അ​തി​നാ​ൽ‌ നി​ശ്ച​യ​മാ​യും എ​ല്ലാ​യി​ട​ത്തും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണം. പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത് ബാ​ധ​ക​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ ഡെ​ൽ​റ്റ മൂ​ല​മാ​ണ്…

Read More

യുക്രെയ്‌നില്‍ സൈനീക മാറ്റം അവകാശപ്പെട്ട് റഷ്യ; അതിര്‍ത്തിയില്‍ യുദ്ധത്തിന് തയ്യാറായി ഒന്നര ലക്ഷത്തോളം സൈനീകര്‍ ഇപ്പോഴുമുണ്ടെന്ന് യുഎസ് നാറ്റോ

  റഷ്യ യുക്രെയ്ന്‍ വിഷയത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ആശങ്കകള്‍ അവസാനിക്കുന്നില്ല. അതിര്‍ത്തിയില്‍ നിന്ന് സേനയെ പിന്‍വലിക്കുന്നുവെന്നാണ് റഷ്യയുടെ അവകാശ വാദം. ക്രെമിയയില്‍ നിന്ന് റഷ്യന്‍ സേനാ ടാങ്കുകളും കവചിത വാഹനങ്ങളും മറ്റും കയറ്റി വിടുന്നതിന്റെ വീഡിയോ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിടുകയും ചെയ്തു. എന്നാല്‍ റഷ്യ കള്ളം പറയുന്നുണ്ടെന്നാണ് യുഎസും നാറ്റോ സംഘവും വിലയിരുത്തുന്നത്. അതിര്‍ത്തിയിലിപ്പോഴും ഒന്നരലക്ഷത്തോളം സൈനീകര്‍ യുദ്ധത്തിനായി തയ്യാറായി നില്‍ക്കുന്നു. സേനാ നീക്കത്തിന്റെ സൂചനയുണ്ടെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി….

Read More

ആലുവയിൽ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകന്റെ കുടുംബത്തിന് 50 ലക്ഷം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറി ജീവനക്കാരൻ പിഎന്‍ സദാനന്ദന്റെ (57) കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക അനുവദിച്ചു. കുടുംബത്തിന്റെ അക്കൗണ്ടില്‍ തുക എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വേഗത്തിൽ മതിയായ രേഖകള്‍ സമര്‍പ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലെയിം നേടിക്കൊടുക്കാനായത്. സദാനന്ദന്റെ വിലയേറിയ സേവനങ്ങള്‍ നാട്ടുകാര്‍ എപ്പോഴും ഓര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് 6546 പേർക്ക് കൊവിഡ്, 50 മരണം; 6934 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 6546 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂർ 724, കോട്ടയം 508, കണ്ണൂർ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ 142, കാസർഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39…

Read More

കൊച്ചിയിൽ ഏത് നിമിഷവും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ട്; മന്ത്രി സുനിൽ കുമാർ

കൊച്ചിയിൽ ഏത് നിമിഷവും ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് കൃഷിമന്ത്രി സുനിൽ കുമാർ. കൊച്ചി നഗരത്തിൻെറ കൊവിഡ് പ്രതിരോധ ഏകോപന ചുമതല മന്ത്രി സുനിൽ കുമാറിനാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ തീരദേശമുൾപ്പെടെയുള്ള പ്രദേശങ്ങൾ അതീവ സുരക്ഷയിലാണ്. ഉറവിടമറിയാത്ത കൊവിഡ് കേസുകൾ കൂടുതലായി നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് റിപ്പോർട്ട് ചെയ്ത് തുടങ്ങിയതോടെയാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ച് അധികൃതർ ആലോചിച്ച് തുടങ്ങിയത്. അത്യാവശ്യ സാധനങ്ങളാണെങ്കിൽ മാത്രം പൊലീസ് വീട്ടിലെത്തിക്കും, ലോക്ക് ഡൗണിൽ തലസ്ഥാനവാസികൾ അറിയേണ്ടത് നഗരത്തിലെ മാര്‍ക്കറ്റുകളില്‍…

Read More

വയനാട്ടിൽ  214 പേര്‍ക്ക് കൂടി കോവിഡ്; 53 പേര്‍ രോഗമുക്തി നേടി, 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (30.09.20) 214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി.  അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3642 ആയി. 2649 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 974 പേരാണ് ചികിത്സയിലുള്ളത്. *സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ –* പനമരം…

Read More

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍; പി വി സിന്ധു സെമിയില്‍

ബെര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഓപ്പണില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍ പ്രവേശിച്ചു. സിന്ധുവിന്റെ പ്രധാന എതിരാളിയായ ജപ്പാന്റെ അക്കാനെ യമാഗുഷിയെ 16-21, 21-16, 21-19 സ്‌കോറിനാണ് തോല്‍പ്പിച്ചത്. റാങ്കിങില്‍ 11ാം സ്ഥാനത്തുള്ള പാര്‍പവീ ചോചുവോങ് ആണ് സിന്ധുവിന്റെ സെമിയിലെ എതിരാളി. പുരഷവിഭാഗത്തില്‍ ഇന്ത്യയുടെ ലക്ഷ്യാ സെന്‍ പുറത്തായി. വനിതാ ഡബിള്‍സില്‍ അശ്വനി പൊന്നപ്പാ-എന്‍ സിക്കി റെഡ്ഡി സഖ്യം ഫൈനലില്‍ പുറത്തായി.

Read More

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ

  തിരുവനന്തപുരം:വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൊവിഡ് സ്ഥിരീകരണ നിരക്ക്(ടിപിആർ) അനുസരിച്ച്, പ്രാദേശിക‍ തലത്തിലാണു നിയന്ത്രണവും ഇളവുകളും. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എ, ബി വിഭാഗങ്ങളിലാണ് (ടിപിആർ 16നു താഴെ) ഇളവുകൾ. ഇതിനു മുകളിലുള്ളവ ലോക്‌ഡൗണും ട്രിപ്പിൾ ലോക്ഡൗണും ആണ്. ബാങ്കുകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാമെങ്കിലും ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പൊതു ജനത്തിന് പ്രവേശനമുണ്ടാകില്ല. * അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽക്കുന്ന കടകളുടെ പ്രവർത്തന…

Read More

കണ്ണീരോർമയായി മിഥുൻ; വിട നൽകി ജന്മനാട്; വിങ്ങിപ്പൊട്ടി ഉറ്റവർ

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന് വിട നൽകി ജന്മനാട്. വിളന്തറയിലെ വീട്ടുവളപ്പിൽ മിഥുന്റെ അനുജൻ ചിതയ്ക്ക് തീകൊളുത്തി. മിഥുനെ അവസാനമായി കാണാൻ നിരവധി പേരാണ് എത്തിയത്. വിങ്ങിപ്പൊട്ടിയാണ് ഉറ്റവർ മിഥുന് അന്ത്യ ചുംബനം നൽകിയത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലേക്ക് എത്തിച്ചത്. അവസാനമായി മിഥുൻ സ്കൂൾ മുറ്റത്തെത്തിയപ്പോൾ അധ്യാപകരും കൂട്ടുകാരും വിങ്ങിപ്പൊട്ടി. വൻ ജനാവലിയാണ് റോഡിനിരുവശവും കണ്ണീരോടെ കാത്തുനിന്നത്. മണിക്കൂറുകൾ നീണ്ട വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം വീട്ടിലെത്തിയപ്പോൾ…

Read More