സുൽത്താൻ ബത്തേരി ഫയര്‍ലാന്റ് താലൂക്ക് ആശുപത്രി ഒ.പി.യില്‍ ഇന്നലെ രാവിലെ 9 മുതല്‍ 11 വരെ എത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം

ബത്തേരി ഫയര്‍ലാന്റ് താലൂക്ക് ആശുപത്രി ഒ.പി.യില്‍ ഇന്നലെ രാവിലെ 9 മുതല്‍ 11 വരെ എത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന്ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം

Read More

അൺലോക്ക് പൂർണമായി ഒഴിവാക്കാനാകില്ല; സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ആലോചിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് നിലവിലെ സ്ഥിതിയിൽ അൺലോക്ക് പൂർണമായും ഒഴിവാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രത പാലിച്ച് പോകണം. സ്‌കൂളുകൾ തുറക്കണമെന്നാണ് എല്ലാവരുടെയും താത്പര്യം. അതിന്റെ സമയമായോ എന്ന് ആലോചിക്കണം ഇത് വ്യാപന ഘട്ടമാണ്. അഞ്ചിലധികം പേർ കൂടരുതെന്നത് നിബന്ധനയാണ്. വീട്ടിനകത്ത് തന്നെ കഴിയണമെന്നത് ഒരു അഭ്യർഥനയാണ്. സൂപ്പർ മാർക്കറ്റുകളിലും വസ്ത്ര വ്യാപാര ശാലകളിലും കൊവിഡ് മാനദണ്ഡം പാലിക്കുന്നതായി കാണുന്നില്ല. അപകട സാധ്യത വർധിപ്പിക്കും. വാഹനത്തിൽ അഞ്ചിലേറെ പേർ പാടില്ലെന്നതാണ് ഉചിതം. പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണം പരമാവധി പാലിക്കണം. ആരാധനാലയങ്ങളിൽ…

Read More

കേരളത്തീരത്തും ശക്തമായ ജാഗ്രത തുടരുന്നു; ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങുന്നു

  ചെന്നൈ: ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങിയെന്ന സൂചന പുറത്തുവന്നതോടെ കേരളത്തിലും സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിച്ചു. ആയുധങ്ങളുമായി നീങ്ങിയ ബോട്ട് കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തമിഴ്നാട് തന്ത്രപ്രധാന മേഖലകളിലെല്ലാം ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ബോട്ടിലുള്ളത് ആരാണെന്നുള്ള കൃത്യമായ വിവരങ്ങൾ ഇതുവരേയ്ക്കും ലഭ്യമായിട്ടില്ല. തമിഴ്നാടിന്റെ തീരദേശമേഖലകളിലേക്കുള്ള പ്രധാന റോഡുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ആയുധങ്ങൾ ആരാണ് എത്തിക്കുന്നതെന്നോ, എന്താണ് അവരുടെ ലക്ഷ്യമെന്നോ യാതൊരുവിധ അറിയിപ്പും ഇതേവരേയ്ക്കും ലഭ്യമായിട്ടില്ല. സുരക്ഷ അധികരിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് തീരങ്ങളില്‍ കോസ്റ്റല്‍ ഗാര്‍ഡിന്റെ…

Read More

‘കേരളം ജയിക്കും, UDF നയിക്കും’: തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി UDF

തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി സർക്കാരിനെതിരെ യുഡിഎഫ് പരസ്യം. കേരളം ജയിക്കും,യുഡിഎഫ് നയിക്കും എന്നാണ് പ്രചാരണ മുദ്രാവാക്യം. ദിനപത്രങ്ങളുടെ മുൻപേജുകളിൽ സർക്കാരിനെതിരായ ആരോപണങ്ങൾ നിരത്തിയാണ് പരസ്യം. സ്വർണ്ണക്കൊള്ള, ആരോഗ്യമേഖലയിലെ തകർച്ച,വിലക്കയറ്റം, വന്യജീവി ആക്രമണം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പരസ്യം.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിൽ സജീവമായിരുന്നത് എൽഡിഎഫായിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളുമായി പ്രചാരണ മുദ്രവാക്യ പുറത്തിറക്കിയത്. ‘ഈ ദുർഭരണം അവസാനിക്കാൻ ഇനി 25 ദിവസം മാത്രം , കണക്ക് ചോദിക്കാൻ സമയമായി’ എന്നിവയും പരസ്യത്തിൽ പറയുന്നുണ്ട്….

Read More

കണ്ണൂരിൽ കൊവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  കണ്ണൂരിൽ കൊവിഡ് രോഗിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീഴുന്ന സ്വദേശി രാമചന്ദ്രനാണ്(56) മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ ഐസോലേഷനിൽ കഴിയുകയായിരുന്നു രാമചന്ദ്രൻ. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

കോഴിക്കോട് സമ്പർക്ക കേസുകൾ കൂടുന്നു ; വലിയങ്ങാടി ഉൾപ്പെടെയുള്ള മാർക്കറ്റുകളിലും ഹാർബറുകളിലും കർശന നിയന്ത്രണം തുടരും

കോഴിക്കോട് ജില്ലയിലും സമ്പർക്ക കേസുകൾ കൂടുന്നു . ഏഴ് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. വലിയങ്ങാടിയിലെ വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ജില്ല. ദിനം പ്രതിയുള്ള കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ അവലോകനയോഗത്തിൽ തീരുമാനിച്ചു.മാർക്കറ്റുകളിലും ഹാർബറുകളിലും നിലവിലുള്ള കർശന നിയന്ത്രണം തുടരും. വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ബന്ധുക്കളായ ആറ് പേർക്കും മീഞ്ചന്ത സ്വദേശിനിക്കുമാണ് ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മീഞ്ചന്ത സ്വദേശിനിയുടെ ഉറവിടം വ്യക്തമല്ല. സമ്പർക്ക കേസുകളുടെ എണ്ണം…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 7 ഹോട്ട്സ്പോട്ടുകൾ കൂടി; 23 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (7), ആതിരമ്പുഴ (15), അയ്മനം (11, 19), ചിറക്കടവ് (20), എറണാകുളം ജില്ലയിലെ ചോറ്റാനിക്കര (സബ് വാര്‍ഡ് 7, 12), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 725 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന്…

Read More

ലക്ഷദ്വീപിലെ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിയമസഭ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോൺഗ്രസ്

  ലക്ഷദ്വീപിലെ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളാ നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ ഷാഫി പറമ്പിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് അധിനിവേശം ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെയും നിലനിൽപ്പിനെയും തൊഴിൽ, യാത്രാ, ജനാധിപത്യപ്രക്രിയയിലെ പങ്കാളിത്തം, ഭക്ഷണരീതികൾ തുടങ്ങിയ നിത്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും യാതൊരു ജനാധിപത്യ മര്യദയും കാണിക്കാതെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തലത്തിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നത്. ഇതിനെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാർഢ്യമെന്ന നിലക്ക്…

Read More

സംസ്ഥാനത്തെ വാരാന്ത്യ ലോക്ക് ഡൗൺ പിൻവലിച്ചേക്കും; തീരുമാനം വൈകുന്നേരത്തോടെ

സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ക് ഡൗൺ പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ന് വൈകുന്നേരം ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇതുസംബന്ധി്ച തീരുമാനമുണ്ടാകും. വാരാന്ത്യ ലോക്ക് ഡൗൺ അശാസ്ത്രീയമാണെന്ന് വിമർശനങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം വ്യാപാരികൾ അടക്കം വാരാന്ത്യ ലോക്ക് ഡൗണിനെതിരെ രംഗത്തുവന്നിരുന്നു. ശനിയും ഞായറും കടകൾ അടച്ചിട്ട് ബാക്കി ദിവസങ്ങളിൽ തുറക്കുന്നത് മൂലം ആളുകൾ വ്യാപാര സ്ഥാപനങ്ങളിൽ എത്താനുള്ള സാധ്യത കുടുതലാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും വാരാന്ത്യ ലോക്ക് ഡൗൺ ആൾക്കൂട്ടത്തിന് കാരണമാകുന്നുണ്ടെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു വാരാന്ത്യ ലോക്ക്…

Read More

പ്രധാനമന്ത്രിക്കും മാതാവിനുമെതിരായ ഡീപ് ഫെയ്ക്ക് വീഡിയോ; കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

പ്രധാനമന്ത്രിക്കും മാതാവിനുമെതിരായ കോൺഗ്രസിന്റെ ഡീപ് ഫെയ്ക്ക് വീഡിയോയിൽ പൊലീസ് കേസ്. കോൺഗ്രസ്‌ നേതാക്കളെ പ്രതിച്ചേർത്താണ് പൊലീസ് കേസെടുത്തത്. വിഡിയോ പ്രചരിപ്പിച്ചതിനാണ് നടപടി. ബിഹാർ കോൺഗ്രസിന്റെ സമൂഹമാധ്യമത്തിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വ്യാജ വീഡിയോ നിർമിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി. ബിജെപി പ്രവർത്തകന്റെ പരാതിയിലാണ് ഡൽഹി പൊലീസിന്റെ നടപടി. എന്നാൽ വീഡിയോയെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസ് രംഗത്തെത്തി. വീഡിയോ ഒരു രക്ഷിതാവ് തന്റെ കുട്ടിയെ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ളതാണെന്നും, അതിൽ ആരും പ്രധാനമന്ത്രിയുടെ അമ്മയെ അനാദരിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് പവൻ…

Read More