വയനാട്ടിൽ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു;കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയവ ഇവയാണ്

എടവക ഗ്രാമ പഞ്ചായത്തിലെ മൂളിത്തോട് ടൗൺ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി. മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 14, വാർഡ് 3 ലെ ടൗൺ ഉൾപ്പെടുന്ന പ്രദേശവും കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവായി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 15 ,16 ,20 ,21 വാർഡുകൾ പൂർണ്ണമായും വാർഡ് 4 ലെ എടമന ഒഴികെയുള്ള ഭാഗവും വാർഡ് 13 ലെ വാളാട് ടൗൺ ഒഴികെയുള്ള ഭാഗവും കണ്ടെയ്ൻമെൻ്റ് സോൺ പരിധിയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു. കണ്ടെയ്മെൻ്റ് സോണായി…

Read More

4031 പേർ കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 45,995 പേർ ചികിത്സയിൽ

സംസ്ഥാനത്ത കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4031 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 382, കൊല്ലം 561, പത്തനംതിട്ട 361, ആലപ്പുഴ 112, കോട്ടയം 272, ഇടുക്കി 46, എറണാകുളം 509, തൃശൂർ 307, പാലക്കാട് 111, മലപ്പുറം 405, കോഴിക്കോട് 605, വയനാട് 128, കണ്ണൂർ 180, കാസർഗോഡ് 52 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 45,995 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,16,515 പേർ ഇതുവരെ കോവിഡിൽ…

Read More

പെരിങ്ങത്തൂരിൽ ലീഗുകാർ ആക്രമിച്ച പാർട്ടി ഓഫീസുകളും വീടുകളും സിപിഎം നേതാക്കൾ സന്ദർശിച്ചു

  മുസ്ലിം ലീഗ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ട പെരിങ്ങത്തൂർ പ്രദേശം സന്ദർശിച്ച് സിപിഎം നേതാക്കൾ. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, പി ഹരീന്ദ്രൻ തുടങ്ങിയവരാണ് ലീഗുകാർ നശിപ്പിച്ച ഓഫീസുകളും വീടുകളും സന്ദർശിച്ചത് ആസൂത്രിത കലാപത്തിന് അക്രമികൾ ശ്രമിച്ചതായി എം വി ജയരാജൻ ആരോപിച്ചു. അപലപനീയമായ സംഭവമാണ് നടന്നത്. ലീഗിന്റെ ക്രിമിനലുകൾ സംഘടിപ്പിച്ച അക്രമത്തിൽ സിപിഎമ്മിന്റെ എട്ട് ഓഫീസുകൾ, കടകൾ, വീടുകൾ എന്നിവ തകർത്തു. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലാണെന്നും…

Read More

ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവൻ’; ഗവർണറുടെ അധികാര പരിധി സംബന്ധിച്ച പാഠപുസ്തകം തയ്യാറായി

ഗവർണറുടെ അധികാര പരിധി സംബന്ധിച്ച പാഠഭാഗം തയ്യാറായി. പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്തിലാണ് ഗവർണടെ അധികാരപരിധി വിവരിക്കുന്നത്. ഗവർണർ അധികാരങ്ങൾ നിർവഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമെന്ന് പാഠഭാഗത്തിൽ പറയുന്നു. ‘ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം’ എന്ന പാഠഭാഗത്തിലാണ് ​ഗവർണറുടെ അധികാര പരിധി വിവരിക്കുന്നത്. ഗവർണർക്കുള്ള അധികാരം, അധികാര പരിധി, ചുമതലകൾ എന്നിവ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവനാണെന്നും യഥാർത്ഥ കാര്യനിർവഹണ അധികാരം മുഖ്യമന്ത്രി തലവനായ മന്ത്രി സഭയിലാണെന്നും പാഠഭാ​ഗത്തിൽ പറയുന്നു. ഗവർണർമാർക്ക് മുഖ്യമന്ത്രിയുടെ…

Read More

പാലക്കാട് മെഡിക്കൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് മെഡിക്കൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശ്രീകൃഷ്ണപുരം സ്വദേശിയായ അശ്വിൻ രാജിനെയാണ്(19) മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയാണ് അശ്വിൻ രാജ്. രാവിലെ വീടിനുള്ളിലാണ് അശ്വിനെ തൂങ്ങിയ നിലയിൽ കണ്ടത്. പെരുമാങ്കോട് കാവുങ്കൽതൊടി വീട്ടിൽ കെ സി രാജന്റെയും ശ്രീജയുടെയും മകനാണ്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Read More

വ്യാപാര-നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കും; ചൈനീസ് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബ്രിക്സ് ഉച്ചകോടിയിലേക്കാണ് ക്ഷണം. വ്യാപാര-നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കാൻ തന്ത്രപ്രധാനമായി മുന്നോട്ടുനീങ്ങാനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. ഭീകരത അടക്കം ഉഭയ കക്ഷി പ്രാദേശിക ആഗോള വിഷയങ്ങളിൽ പൊതു നിലപാട് വികസിപ്പിക്കാനും തീരുമാനമായി. പരസ്പര വിശ്വാസം, പരസ്പര ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിങ് പിങ്ങിനോട് പറഞ്ഞു. ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ…

Read More

കൊവിഡ് ;ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല നല്‍കുന്ന കണക്കനുസരിച്ച് ലോകത്ത്  ഇതുവരെ മരിച്ചിട്ടുളളത്  90,738  പേർ

  മേലിലാന്റ്: കൊവിഡ് രോഗം മൂലം ആഗോള തലത്തില്‍ മരിച്ചവരുടെ എണ്ണം 9,90,000 കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല നല്‍കുന്ന കണക്കനുസരിച്ച് ലോകത്ത് 9,90,738 പേരാണ് ഇതുവരെ മരിച്ചിട്ടുളളത്. ലോകത്താകമാനം 32.6 ദശലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   ലോകത്ത് അമേരിക്ക തന്നെയാണ് ഇപ്പോഴും രോഗതീവ്രതയുടെ കാര്യത്തില്‍ മുന്നില്‍, അവിടെ 70,65,019 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 2,04,249 പേര്‍ മരിക്കുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് ബ്രസീലാണ്, 1,40,537 പേരാണ് അവിടെ മരിച്ചത്. 30,000ത്തിലധികം പേര്‍ മരിച്ച മെക്‌സിക്കോ, ബ്രിട്ടന്‍,…

Read More

പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് നാടന്‍ തോക്കും കണ്ടെടുത്തിട്ടുണ്ട്. ജിതിന്റെ വീട്ടിയാണ് ഇയാളുടെ മൃതദേഹം കണ്ടത്. സമീപത്തുള്ള റോഡിലാണ് ബിനുവന്റെ മൃതദേഹം കണ്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ നിതിന്റെ വീട്ടിലേക്ക് ബിനു എത്തുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നുവെന്നും അതിനിടെ സംഭവിച്ചതാണെന്നുമാണ് പ്രാഥമിക വിവരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ…

Read More

ഭഷ്യകിറ്റ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ്​ സംസ്ഥാനങ്ങളിലും​ കൊടുക്കേ​​ണ്ടേ: മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാന സര്‍ക്കാറിന്‍റെ ഭക്ഷ്യകിറ്റ്​ വിതരണം​ കേന്ദ്രസർക്കാർ നൽകിയതാണെന്ന് ​ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍​. കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ്​ സംസ്ഥാനങ്ങളിലും ഇതുപോലെ കിറ്റ്​ കൊടുക്കേ​​ണ്ടെ. കോണ്‍ഗ്രസിന്‍റെ എത്ര എം.പിമാര്‍ കര്‍ഷക സമരത്തിന്​ പോയെന്നും പിണറായി ചോദിച്ചു. പല സംസ്ഥാനങ്ങളിലും ​ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനായാണ്​ കോണ്‍ഗ്രസിനെ ജയിപ്പിച്ചത്​. എന്നാല്‍, കോണ്‍ഗ്രസ്​ നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്​ പോയി. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പ​മാണ്​. എല്‍.ഡി.എഫിന്‍റെ ജനപ്രീതിയില്‍ എതിരാളികള്‍ക്ക്​…

Read More

കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട പിതാവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: മക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട പിതാവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി. കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മാഈല്‍(36), മകന്‍ മുഹമ്മദ് ശംവീല്‍(ഏഴ്)) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന മകന്‍ ശാനിബി(ഒമ്പത്)നെ അയല്‍വാസി രക്ഷപ്പെടുത്തിയിരുന്നു. ട്രോമാ കെയര്‍ വോളന്റിയര്‍മാര്‍, ഫയര്‍ ഫോഴ്‌സ്, ഐആര്‍ഡബ്ല്യു, എസ് ഡിപിഐ വോളന്റിയര്‍മാര്‍ തിരച്ചിലിനു നേതൃത്വം നല്‍കി. വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. ഇസ്മാഈല്‍ തറവാട് വീട്ടില്‍ നിന്നു കക്കാട് ബാക്കിക്കയം ഭാഗത്ത്…

Read More