യുക്രൈനിൽ ബോംബാക്രമണം നടത്തുന്നുവെന്ന വാർത്തകൾ വ്യാജമെന്ന് പുടിൻ

  യുക്രൈൻ നഗരങ്ങളിൽ ബോംബാക്രമണം നടത്തുന്നുവെന്ന വാർത്തകൾ നിഷേധിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ ഇത് പറഞ്ഞത്. കീവിലും മറ്റ് നഗരങ്ങളിലും വ്യോമാക്രമണം നടക്കുന്നുവെന്ന റിപ്പോർട്ടുകൾ വ്യാജ പ്രാചരണങ്ങൾ മാത്രമാണെന്ന് പുടിൻ പറഞ്ഞു റഷ്യയുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ യുക്രൈനുമായി ചർച്ചകൾ സാധ്യമാകൂ. യുക്രൈനുമായും അവിടെ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുമായും റഷ്യ തയ്യാറാണ്. എന്നാൽ റഷ്യൻ ആവശ്യങ്ങളും അംഗീകരിക്കപ്പെടുമെന്ന വ്യവസ്ഥയുണ്ടായിരിക്കണം യുക്രൈൻ നിക്ഷ്പക്ഷമായും ആണവരഹിതമായും നിലകൊള്ളുക,…

Read More

ശരവേഗത്തില്‍ തിരികെ കയറി സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഗ്രാമിന് 110 രൂപ വീതമാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപയുടെ വര്‍ധനയും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,560 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 11445 രൂപയും നല്‍കേണ്ടി വരും. ഇന്നലെ 1280 രൂപ കുറഞ്ഞ സ്വര്‍ണവിലയാണ് ഏകദേശം അതിനോടടുത്ത് തിരികെ കയറിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 9415 രൂപയായി. പവന്റെ വില 75320…

Read More

ആലപ്പുഴയിൽ വൻ ലഹരി വേട്ട; VPN മറയാക്കി ലഹരി കച്ചവടം; മൂന്ന് പേർ പിടിയിൽ

ആലപ്പുഴയിൽ വൻ ലഹരി വേട്ട. എക്സൈസിന്റെ കണ്ണുവെട്ടിക്കാൻ VPN മറയാക്കിയായിരുന്നു പ്രതികൾ ലഹരി കച്ചവടം നടത്തിയിരുന്നത്. ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപത്തുനിന്നാണ് മൂന്നു മയക്കുമരുന്ന് കച്ചവടക്കാരെയും പിടികൂടിയത്. ഒരു കിലോഗ്രാമിൽ അധികം ഹാഷിഷ് ഓയിൽ, 334 MDMA ഗുളികകൾ, 2 കിലോ കഞ്ചാവ്, എന്നിവ പ്രതികളിൽ നിന്നും കണ്ടെത്തി. എക്സൈസിന്റെയും പോലീസിന്റെയും നിരീക്ഷണത്തിൽ നിന്ന് രക്ഷപെടാൻ വി പി എൻ ആപ്പുകൾ ഉപയോഗിച്ചായിരുന്നു ലഹരിക്കച്ചവടത്തിലെ പ്രധാന കണ്ണികൾ കച്ചവടം നടത്തിയിരുന്നത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി റിനാസ്,തൃശ്ശൂർ സ്വദേശി…

Read More

എൻ സി പി ഇടതുമുന്നണിയിൽ തന്നെ തുടരും, പാലാ അടക്കം നാല് സീറ്റുകളിൽ മത്സരിക്കും: പ്രഫുൽ പട്ടേൽ

കേരളത്തിൽ എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരും. ദേശീയ പ്രസിഡന്റ് ശരദ് പവാറിന്റെ വീട്ടിൽ നടന്ന ചർച്ചയ്ക്ക് ശേഷം മുതിർന്ന നേതാവ് പ്രഫുൽ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. പാലാ അടക്കം നേരത്തെ മത്സരിച്ച നാല് സീറ്റിലും ഇത്തവണയും മത്സരിക്കുമെന്നും പട്ടേൽ പറഞ്ഞു തുടർ ചർച്ചകൾക്കായി പ്രഫുൽ പട്ടേലിനെയാണ് ശരദ് പവാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. പവാർ അടുത്ത് തന്നെ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തും. പവാറിന്റെ വീട്ടിൽ നടന്ന യോഗത്തിനിടെ അപ്രതീക്ഷിതമായി സീതാറാം യെച്ചൂരിയും എത്തിയിരുന്നു…

Read More

റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവർത്തക ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ

  അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ മലയാളി മാധ്യമപ്രവർത്തക ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ. ബംഗളൂരു റോയിട്ടേഴ്‌സ് ഓഫീസിലെ സബ് എഡിറ്ററായ ശ്രുതിയാണ്(28) മരിച്ചത്. കാസർകോട് വിദ്യാനഗർ ചാല റോഡ് സ്വദേശിയാണ് ശ്രുതി. ബംഗളൂരു നല്ലുറഹള്ളി മെഫയറിലെ അപ്പാർട്ട്‌മെന്റിലാണ് ശ്രുതിയും ഭർത്താവ് അനീഷും താമസിച്ചിരുന്നത്. അനീഷ് തളിപറമ്പ് ചുഴലിയിലുള്ള വീട്ടിലേക്ക് വന്ന ദിവസമാണ് ശ്രുതി തൂങ്ങിമരിച്ചത്. നാട്ടിൽ നിന്ന് അമ്മ ഫോൺ ചെയ്തിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രുതിയുടെ സഹോദരൻ നിശാന്ത് ബംഗളൂരുവിൽ…

Read More

ഇന്ന് പുതുതായി 8 ഹോട്ട് സ്‌പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ഇരുമ്പിലിയം (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 3), മറക്കര (സബ് വാർഡ് 1, 11), വാളാഞ്ചേരി മുൻസിപ്പാലിറ്റി (സബ് വാർഡ് 27), ഇടുക്കി ജില്ലയിലെ ഇരട്ടയാർ (സബ് വാർഡ് 7), തൃശൂർ ജില്ലയിലെ പനച്ചേരി (19), കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ (സബ് വാർഡ് 4), കാസർഗോഡ് ജില്ലയിലെ മീഞ്ച (7), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര (15, 17) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 9 പ്രദേശങ്ങളെ ഹോട്ട്…

Read More

ഉക്രൈന്‍ അതിര്‍ത്തിയില്‍ പടക്കോപ്പും വലിയ സേനാ വിന്യാസവുമായി റഷ്യ; നാറ്റോ സേനയും അതിര്‍ത്തിയിലേക്ക്: ആശങ്കയോടെ ലോകം

ഉക്രൈനെ ലക്ഷ്യമിട്ട് റഷ്യ വലിയ സൈനിക നടപടികളിലേക്ക് നീങ്ങുന്നതായി സാധൂകരിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഉക്രൈന്‍ അതിര്‍ത്തിയില്‍ വലിയ തോതില്‍ സേന വിന്യാസവും പടക്കോപ്പുകളും റഷ്യ എത്തിച്ചതായാണ് വിവരം. ഇതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉക്രൈന്‍ അതിര്‍ത്തിയിലും റഷ്യയുടെ അടുത്ത സഖ്യരാഷ്ട്രമായ ബെലാറസിലുമായാണ് റഷ്യന്‍ പട്ടാളക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആയുധങ്ങള്‍, കവചങ്ങള്‍, പീരങ്കികള്‍ എന്നിവയുടെ വന്‍ശേഖരവും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പലതും ദൂരെയുള്ള താവളങ്ങളില്‍ നിന്ന് ട്രെയിനില്‍ കയറ്റിയാണ് എത്തിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെലാറസിലെ ഒസിപോവിച്ചി പരിശീലന മേഖലയില്‍…

Read More

വരാനിരിക്കുന്നത് കൊറോണയെക്കാള്‍ വലിയ ദുരന്തം, കരുതിയിരിക്കണം: ബില്‍ ഗേറ്റ്സ്

യു എസ്: കൊറോണ വൈറസിനെക്കാള്‍ വലിയ ദുരന്തം വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. കോവിഡ് മഹാമാരി പോലെ തന്നെ മോശമായ നാശനഷ്ടങ്ങള്‍ കാലാവസ്ഥ വ്യതിയാനം വരുത്തിയെക്കാമെന്നാണ് ബില്‍ ഗേറ്റ്സ് പറയുന്നത്. മുഴുവന്‍ ആവാസ്ഥവ്യവസ്ഥയെയും കാലാവസ്ഥ വ്യതിയാനം നശിപ്പിക്കുമെന്നും ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താമസ൦ അസാധ്യമാക്കുമെന്നും ബില്‍ ഗേറ്റ്സ് പറയുന്നു. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും മരണനിരക്കും കൊറോണയെക്കാള്‍ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021-ല്‍ പുറത്തിറക്കാനിരിക്കുന്ന ‘കാലാവസ്ഥ ദുരന്തം എങ്ങനെ ഒഴിവാക്കാം?’ എന്ന…

Read More

കരിപ്പൂർ, പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർക്ക് ധനസഹായം; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

കരിപ്പൂർ, പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകാൻ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പെട്ടിമുടിയിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവുമാണ് നൽകുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുന്നത്. റവന്യു വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. പരുക്കേറ്റവർക്കും ധനസഹായം നൽകുന്നുണ്ടെങ്കിലും തുകയുടെ കാര്യം വ്യക്തമാക്കിയിട്ടില്ല. ഇരു ദുരന്തങ്ങളിൽപ്പെട്ടവർക്കും ധനസഹായം നൽകുന്നതിൽ വിവേചനമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. എന്നാൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷം അതിനനുസരിച്ച തുക നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ…

Read More

ഓപ്പറേഷൻ സിന്ദൂർ: ‘നയതന്ത്ര ഇടപെടൽ നടത്തി’; ചൈനീസ് അവകാശവാദത്തെ പിന്തുണച്ച് പാകിസ്താൻ

‘ഓപ്പറേഷൻ സിന്ദൂർ’ നടന്ന ദിവസങ്ങളിൽ നയതന്ത്ര ഇടപെടൽ നടത്തിയെന്ന ചൈനീസ് അവകാശവാദത്തെ പിന്തുണച്ച് പാകിസ്താൻ. ഇന്ത്യ-പാക് സംഘർഷം കുറക്കാനും, സമാധാനം ഉറപ്പാക്കാനും ചൈന ശ്രമിച്ചെന്ന് പാക് വിദേശകാര്യ വക്താവ് താഹിർ ആന്ധ്രാബി പറഞ്ഞു. ചൈനയുടെ അവകാശ വാദം ഇന്ത്യ തള്ളിയിരുന്നു.പല തവണ ഇരു രാജ്യങ്ങളുമായി ചൈന സംസാരിച്ചു. സംഘർഷം കുറക്കാനും, സമാധാനവും സുരക്ഷയും കൊണ്ടുവരാനും ചൈന ശ്രമിച്ചു എന്നും പാകിസ്താൻ. മധ്യസ്ഥതയെക്കുറിച്ചുള്ള ചൈനീസ് അവകാശവാദം ശരി എന്നും താഹിർ ആന്ധ്രാബി. ചൈനയുടെ അവകാശ വാദം ഇന്ത്യ തള്ളിയിരുന്നു….

Read More