കൊവിഷീൽഡ് രണ്ടാം ഡോസിനുള്ള ഇടവേള: ഹൈക്കോടതി വിധിയോട് പൂർണ യോജിപ്പെന്ന് മുഖ്യമന്ത്രി

കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേളയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ പൂർണ യോജിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്രസർക്കാരിനെ നിലപാട് അറിയിക്കും. ഹൈക്കോടതി ഉത്തരവിന് അനുമതി നൽകാൻ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു കൊവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസ് 28 ദിവസങ്ങൾക്കുള്ളിൽ എടുക്കാമെന്നായിരുന്നു ഹൈക്കോടതി വിധി. നിലവിൽ രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേളയുണ്ട്. ഇതാണ് ഹൈക്കോടതി നാല് ആഴ്ചയായി കുറച്ചത്. അതേസമയം സംസ്ഥാനത്ത് ഒന്നും രണ്ടും…

Read More

താമരശ്ശേരി ഫ്രഷ് കട്ട് വിഷയം; വീണ്ടും സമരത്തിനൊരുങ്ങി സമരസമിതി

കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് വിഷയത്തിൽ വീണ്ടും സമരത്തിനൊരുങ്ങി സമരസമിതി.നാളെ വൈകുന്നേരം 4 മണിക്ക് സമരം ആരംഭിക്കും. അനിശ്ചിതകാല സമരം എം എൻ കാരശേരി ഉദ്ഘാടനം ചെയ്യും. പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നാലെ ഫ്രഷ് കട്ട് തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്കെതിരെ വീണ്ടും സമരം ചെയ്യാനാണ് സമരസമിതിയുടെ തീരുമാനം. അനിശ്ചിതകാല സമരം എം എൻ കാരശേരിയായിരിക്കും ഉദ്ഘാടനം ചെയ്യുക.വിഷയത്തിൽ ഇന്ന് താമരശ്ശേരി പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ മുസ്ലിം ലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു. കട്ടിപ്പാറ ദൈവത്തിന്റെ സ്വന്തം നാടിന്…

Read More

മോന്‍സനുമായുള്ള ബന്ധം; ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

  തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി ക്രംബ്രാഞ്ച് രേഖപ്പെടുത്തി.ബെഹറക്ക് പുറമെ എഡിജിപി മനോജ് എബ്രഹാമിന്റേയും ഐ ജി ലക്ഷ്മണയുടേയും മൊഴികള്‍ ക്രൈം ബ്രാഞ്ച് എടുത്തിട്ടുണ്ട്. മോന്‍സന്റെ വീട്ടില്‍ ബീറ്റ് ബോക്‌സ് വെച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് ബെഹ്‌റയോട് അന്വേഷണ സംഘം വിശദീകരണം തേടിയത്. ക്രൈംബ്രാഞ്ച് നാളെ ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് മുന്‍ പോലീസ് മേധാവിയുടേതടക്കം മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. മോന്‍സന്‍ മാവുങ്കലിന്…

Read More

നഗര മലിനീകരണം കോവിഡ് -19 നെ കൂടുതൽ മാരകമാക്കുമെന്ന് പഠനം

ന്യൂയോര്‍ക്ക്: ദീർഘകാല നഗര മലിനീകരണം, പ്രത്യേകിച്ച് നൈട്രജൻ ഡൈ ഓക്സൈഡ് എക്സ്പോഷർ ചെയ്യുന്നത് കോവിഡ് -19 കൂടുതൽ മാരകമാകാൻ കാരണമാകുമെന്ന് അമേരിക്കയിലെ ‘ദി ഇന്നൊവേഷന്‍ ജേര്‍ണലില്‍’ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മുതൽ ജൂലൈ വരെ അമേരിക്കയിലെ 3,122 കൗണ്ടികളിലെ പ്രധാന മലിനീകരണങ്ങളായ പിഎം 2.5, നൈട്രജൻ ഡൈ ഓക്സൈഡ്, ഓസോൺ എന്നിവയെക്കുറിച്ച് വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. “മലിനീകരണത്തിന് ഹ്രസ്വകാലവും ദീർഘകാലവുമായ എക്സ്പോഷർ ഉണ്ടായാൽ, ഓക്സിഡേറ്റീവ് മർദ്ദം, വീക്കം, അപകടസാധ്യത എന്നിവയുടെ രൂപത്തിൽ മനുഷ്യ…

Read More

രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും. കഴിഞ്ഞദിവസം തന്നെ അദ്ദേഹം പത്രികയിൽ ഒപ്പുവെച്ചതായാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആരോഗ്യ കാരണങ്ങളെ തുടർന്നാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. നിതീഷ് കുമാർ ഒഴിയുന്ന പശ്ചാത്തലത്തിൽ ബിജെപി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാൻ ആണ് ധാരണ. രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി…

Read More

നേമത്ത് സിപിഎമ്മും കോൺഗ്രസും വോട്ട് കച്ചവടം നടത്തിയെന്ന് കുമ്മനം രാജശേഖരൻ

നേമത്ത് കോൺഗ്രസും സിപിഎമ്മും തമ്മിൽ വോട്ട് കച്ചവടം നടത്തിയെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ബിജെപിയെ തോൽപിക്കാൻ നേമത്ത് സിപിഎം കോൺഗ്രസിന് വോട്ട് മറിക്കും. നേമത്തെ ബിജെപി വോട്ടുകൾ എങ്ങോട്ടും പോകില്ല. നേമം ബിജെപിയുടെ ഗുജറാത്ത് തന്നെയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. യുഡിഎഫും സിപിഎമ്മും മുഖ്യ എതിരാളികൾ തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെയും സിപിഎമ്മിന്റെയും പാളയത്തിലാണ് വോട്ട് ചോർച്ച ഉണ്ടായിട്ടുള്ളത്. ബിജെപിയെ തോൽപിക്കാൻ ഇരുപക്ഷവും ശ്രമിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 321 എറണാകുളം 228, തിരുവനന്തപുരം 200, കൊല്ലം 169, തൃശൂര്‍ 166, കോട്ടയം 164, കണ്ണൂര്‍ 159, മലപ്പുറം 146, ഇടുക്കി 126, കാസര്‍ഗോഡ് 119, ആലപ്പുഴ 105, of പാലക്കാട് 68, പത്തനംതിട്ട 62, വയനാട് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19…

Read More

സൗദിയിൽ താമസിക്കുന്നവർക്ക് ഉംറ ബുക്കിംഗ് ആരംഭിച്ചു

ദമാം: സൗദി അറേബ്യയില്‍ താമസിക്കുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനും മസ്ജിദുന്നബവി സന്ദര്‍ശിക്കുന്നതിനുമുള്ള ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചതായി സൗദി ഹജ് ഉംറ മന്ത്രലായം അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഉംറ, സിയാറത്ത് കര്‍മങ്ങള്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ പുനരാരംഭിക്കും. ഇതിനായി മന്ത്രാലയം ആവിഷ്‌കരിച്ച ഇഅ്തമര്‍നാ എന്ന് സ്മാര്‍ട്ട് ഫോണ്‍ ആപ് ഇന്നലെ മുതല്‍ പ്രവര്‍ത്തന സജ്ജമായി. ആപ്പിള്‍, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ആപ് ലഭ്യമാണ്. ഉംറ ചെയ്യല്‍, മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും നമസ്‌കരിക്കല്‍ എന്നിവ നിര്‍വഹിക്കാനും സമയം തെരഞ്ഞെടുക്കാനുമുള്ള അനുമതി…

Read More

ഇഡി ക്ലീൻ ചിറ്റ് നൽകിയാലും ജലീലിനെതിരായ സമരം തുടരുമെന്ന് പികെ ഫിറോസ്

മന്ത്രി കെ ടി ജലീലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്ലീൻ ചിറ്റ് നൽകിയിട്ടും പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്ന് വ്യക്തമാക്കി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ഇ ഡി ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു യൂത്ത് ലീഗ് സമരം ആരംഭിച്ചത്. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടും സമരം തുടരുമെന്ന് പറയുന്നതിലൂടെ രാഷ്ട്രീയ ലക്ഷ്യം മാത്രമേ സമരത്തിന് പിന്നിലുള്ളുവെന്ന് വ്യക്തമാക്കുകയാണ് യൂത്ത് ലീഗ് കേസ് അട്ടിമറിക്കപ്പെടുന്നുണ്ടോയെന്ന സംശയം ബലപ്പെടുന്നുവെന്ന വാദമാണ് പി കെ ഫിറോസ് ഉന്നയിക്കുന്നത്. സ്വത്ത് വിവരവുമായി…

Read More

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടെത്തി മന്ത്രി വീണ ജോർജ്

  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഓൺലൈനായി യോഗം ചേരാനാണ് തീരുമാനം. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു. കുതിരവട്ടത്തെ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ കൂടുതൽ തുക കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു. മാനസിക ആരോഗ്യ മേഖലയിൽ പ്രധാനപ്പെട്ട ഇടപെടലുകളും പരിഹാരവും ഉണ്ടാകും, പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മാനസിക ചികിത്സ നൽകാനുള്ള ഇടപെടൽ ഉണ്ടാവുമെന്നും മന്ത്രി…

Read More