വീരപ്പന്‍റെ കഥയും ഏറ്റുമുട്ടല്‍ കൊലപാതകവും സീരീസ് രൂപത്തില്‍ വരുന്നു. ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ് നിര്‍മിക്കുന്ന വെബ് സീരീസ് ഐ.പി.എസ് ഓഫീസർ വിജയകുമാർ എഴുതിയ ‘Chasing The Brigand’ എന്ന പുസ്തകത്തിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. വീരപ്പനെ പിടികൂടുന്നതിന് വേണ്ടിയുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സിന് നേതൃത്വം നല്‍കിയത് ഐപിഎസ് ഓഫീസറായ വിജയകുമാറായിരുന്നു. ഈ ഓപ്പറേഷനെ കുറിച്ചാണ് ബുക്കിൽ വിവരിച്ചിരിക്കുന്നത്. പുസ്തകത്തെ അധികരിച്ചോ, കഥാപാത്രങ്ങളോ, ആഖ്യാനമോ പശ്ചാത്തലമാക്കി സിനിമ, സീരീസ് എന്നിവ പുറത്തിറക്കിയാല്‍ നിയമപരമായി നേരിടുമെന്നും മുഴുവന്‍ അവകാശവും തങ്ങള്‍ക്കായിരിക്കുമെന്നും ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ് പത്ര കുറിപ്പിലൂടെ അറിയിച്ചു.
The Best Online Portal in Malayalam