Headlines

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍

മലയാളിയുടെ ജീവിതത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ വെളിച്ചെണ്ണ വിലയില്‍ തിളച്ചു മറിയുകയാണ് അടുക്കള ബജറ്റ്. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450നും 480നും മുകളിലാണ് വില. ഓണം എത്തും മുന്‍പ് 600 കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. തേങ്ങയുടെ ക്ഷാമവും വില വര്‍ധനയും കൊണ്ടുതന്നെ അടുത്തെങ്ങും വെളിച്ചെണ്ണ വില താഴേക്കിറങ്ങുന്ന ലക്ഷണമില്ല. 180 രൂപയില്‍നിന്നാണ് ഒരു വര്‍ഷത്തിനിടെ വെളിച്ചണ്ണവില അഞ്ഞൂറിന് അടുത്ത് എത്തിയിരിക്കുന്നത്. വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത് കുടുംബ…

Read More

കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഭാരതാംബ ചിത്രം; സ്ഥലത്ത് പ്രതിഷേധം

കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം. ചിത്രം എടുത്തുമാറ്റണമെന്ന് സർവകലാശാല രജിസ്ട്രാർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പരിപാടി റദ്ദ് ചെയ്യുമെന്ന് രജിസ്ട്രാർ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാനായി എത്തുന്ന ഗവർണറെ തടയുമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സെനറ്റ് ഹാളിന് പുറത്ത് പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽ കണ്ട് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അസിസ്റ്റന്റ്റ് പൊലീസ് കമ്മീഷ്ണർ ഉൾപ്പടെയുള്ളവർ സ്ഥലത്തുണ്ട്. ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ എന്ന പരിപാടിയിലാണ്…

Read More

ബിനീഷിന്റെ കുട്ടിയെ തടവിൽ വെച്ചെന്ന പരാതി; ഇഡിക്കെതിരെ കേസെടുക്കാൻ ബാലാവകാശ കമ്മീഷന്റെ നിർദേശം

റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ നിയമവിരുദ്ധമായി തടവിൽ വെച്ച് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം നൽകി. ജില്ലാ പോലീസ് മേധാവിക്കാണ് നിർദേശം നൽകിയത്   കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് നൽകണം. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർമാരോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. ബിനീഷിന്റെ ഭാര്യപിതാവാണ് കുട്ടിയുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത് റെയ്ഡ് തുടരുന്നതിനിടെ ബീനിഷിന്റെ വീട്ടിൽ ബാലാവകാശ കമ്മീഷൻ എത്തിയിരുന്നു….

Read More

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എം സ്വരാജും റിയാസും അടക്കം എട്ട് പുതുമുഖങ്ങൾ

  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ 17 അംഗങ്ങൾ. എട്ട് പുതുമുഖങ്ങളെ അടക്കമാണ് സംസ്ഥാന സെക്രട്ടേറിയറ്റിനെ തീരുമാനിച്ചത്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരും, എം സ്വരാജ്, പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ, പി കെ ബിജു, കെ കെ ജയചന്ദ്രൻ എന്നിവരുമാണ് സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങൾ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ, തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി…

Read More

രണ്ട് ജില്ലകളിൽ 200ലധികം രോഗികൾ, അഞ്ച് ജില്ലകളിൽ നൂറ് കടന്നു; സമ്പർക്ക രോഗികളുടെ എണ്ണം ഇന്ന് 1242

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് രണ്ട് ജില്ലകളിൽ ഇരുന്നൂറിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 297 പേർക്കും മലപ്പുറത്ത് 242 പേർക്കും രോഗം സ്ഥിരീകരിച്ചു നാല് ജില്ലകളിൽ രോഗികളുടെ എണ്ണം നൂറ് കടന്നു. കോഴിക്കോട് 152, കാസർകോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ഇരുന്നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇന്ന് രോഗം സ്ഥിരീകരിച്ച 1417 പേരിൽ 1242…

Read More

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ജവാന് വീരമൃത്യു; പത്ത് ജവാൻമാർക്ക് പരുക്ക്

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. സുഖ്മയിൽ ഇന്നലെ രാത്രിയാണ് സി ആർ പി എഫ് സംഘത്തിന് നേർക്ക് ആക്രമണം നടന്നത്. പത്ത് ജവാൻമാർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട് സി ആർ പി എഫ് അസി. കമാൻഡന്റ് ആണ് കൊല്ലപ്പട്ടത്. പരുക്കേറ്റ ജവാൻമാരിൽ പലരുടെയും നില ഗുരുതരമാണ്. പ്രദേശത്തെ വനമേഖലയിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തിയ ശേഷം ജവാൻമാർ മടങ്ങുമ്പോൾ സ്‌ഫോടനമുണ്ടാകുകയായിരുന്നു

Read More

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

റോഡപകടങ്ങള്‍ കുറക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സര്‍ക്കാറുകളും റോഡ് സുരക്ഷാ അതോറിട്ടിയും ഇതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. റോഡ് വികസനത്തിന് വിട്ടു നല്‍കാമെന്നേറ്റ ഭൂമി നാലുമാസത്തിനകം ഏറ്റെടുക്കണം. സുരക്ഷിതമായ റോഡുകള്‍ പൗരന്‍റെ ഭരണഘടനാപരമായ അവകാശമാണ്. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണമെന്നും റോഡുകള്‍ ഇടയ്ക്കിടെ വെട്ടിപ്പൊളിക്കുന്നത് തടയാന്‍ പണികള്‍ ഒരുമിച്ചു ചെയ്യാന്‍ സംവിധാനമുണ്ടാക്കണമെന്നും കോടതി പറഞ്ഞു. അപകടകരമായ തൂണുകളും ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങളും മാലിന്യങ്ങളും മൂന്നു മാസത്തിനകം നീക്കണമെന്നും കോടതി. റോഡുകളിലേക്ക് തള്ളി നില്‍ക്കുന്ന…

Read More

ചെറായിയിൽ കാർ കായലിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; ഭർത്താവ് പരുക്കുകളോടെ ആശുപത്രിയിൽ

എറണാകുളം ചെറായി ബീച്ചിന് സമീപം കാർ കായലിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കരുമാലൂർ സ്വദേശി സബീന(35)യാണ് മരിച്ചത്. ഭർത്താവ് സലാമിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം രക്തേശ്വരി ബീച്ച് റോഡിന് കുറുകെ തെരുവ് നായ ചാടിയതോടെ നിയന്ത്രണം വിട്ട കാർ കായലിൽ പതിക്കുകയായിരുന്നു. കാറിന്റെ ഡോർ തുറന്ന് സലാമും സബീനയും പുറത്തേക്ക് തുഴഞ്ഞെങ്കിലും ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. തുടർന്ന് സബീന മുങ്ങിമരിച്ചു. സംഭവം കണ്ട മത്സ്യത്തൊഴിലാളികളാണ് സലാമിനെ രക്ഷിച്ചത്.

Read More

ലൈഫ് മിഷൻ വിവാദം: റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു

ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഫയലുകൾ ആവശ്യപ്പെട്ടു. നടപടിക്രമം പാലിക്കാതെയാണ് ഒപ്പിട്ടതെന്ന ആരോപണം ഉയർന്നതോടെയാണ് റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി തേടിയത്. നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് മുഖ്യമന്ത്രി വിളിപ്പിച്ചത്. ലൈഫ് മിഷന്റെ ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശ ഭരണ വകുപ്പിലാണ്. കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഈ സാഹചര്യത്തിലാണ് രണ്ട് വകുപ്പുകളിൽ നിന്നുള്ള ഫയലുകളും മുഖ്യമന്ത്രി വിളിപ്പിച്ചത്. റെഡ് ക്രസന്റ് തയ്യാറാക്കി കൊണ്ടുവന്ന ധാരണാപത്രത്തിൽ ഒപ്പിട്ടിരിക്കുന്നത് ലൈഫ് മിഷൻ സിഇഒ യുവി ജോസാണ്. ഏകപക്ഷീയമായി…

Read More

പോലീസ് തലപ്പത്ത് മാറ്റം: രണ്ട് ഐജിമാർക്കും അഞ്ച് ഡിഐജിമാർക്കും സ്ഥാനക്കയറ്റം

  സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. രണ്ട് ഐജിമാർക്ക് എഡിജിപിമാരായും അഞ്ച് ഡിഐജിമാർക്ക് ഐജിമാരായും സ്ഥാനക്കയറ്റം നൽകി. ബൽറാം കുമാർ ഉപാധ്യായ, മഹിപാൽ യാദവ് എന്നിവരെയാണ് എഡിജിപിമാരായി ഉയർത്തിയത് കോഴിക്കോട് കമ്മീഷണറുടെ തസ്തിക ഐജി റാങ്കിലേക്ക് ഉയർത്തി. ഐജിയായി സ്ഥാനക്കയറ്റം ലഭിച്ച എ വി ജോർജ് കമ്മീഷണറായി തുടരും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി ഐജി സ്പർജൻ കുമാറിനെ നിയമിച്ചു. ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ച ആർ നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി നിയമിച്ചു. ഹർഷിത അട്ടല്ലൂരിയാണ്…

Read More