വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന, ജില്ലാതല കമ്മിറ്റികള്‍; തീരുമാനം വൈദ്യുതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍

തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന, ജില്ലാതല കമ്മിറ്റികള്‍ വിളിച്ചുകൂട്ടും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി കെഎസ്ഇബിയിലെയും, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലേയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്തമാസം 15 നകം കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കാനാണ് വൈദ്യുതി മന്ത്രിയുടെ നിര്‍ദ്ദേശം. സുരക്ഷാ പരിശോധനകള്‍ ആഗസ്റ്റ് 15ന് മുമ്പ് പൂര്‍ത്തിയാക്കണം. വൈദ്യുതി അപകടങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. വൈദ്യുതി ലൈനുകളിലെ അപകട സാധ്യതകള്‍ കണ്ടെത്താന്‍ സോഫ്റ്റ്വെയര്‍ തയ്യാറാക്കും. ജാഗ്രതാ സമിതികളും വൈദ്യുതി സുരക്ഷ…

Read More

ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻസിപിയിൽ രാജി; പ്രമേയം പാസാക്കി യുവജന വിഭാഗവും

മന്ത്രി എ കെ ശശീന്ദ്രന് ഏലത്തൂരിൽ വീണ്ടും സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻ സി പിയിൽ രാജി. എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗം പി എസ് പ്രകാശനാണ് രാജിവെച്ചത്. യുഡിഎഫിലേക്ക് ചേക്കേറിയ മാണി സി കാപ്പന്റെ പാർട്ടിക്കൊപ്പം പ്രവർത്തിക്കുമെന്ന് പ്രകാശൻ പറഞ്ഞു ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൻസിപി യുവജന വിഭാഗവും രംഗത്തുവന്നിട്ടുണ്ട്. ശശീന്ദ്രൻ മാറി നിൽക്കണമെന്നാവശ്യപ്പെട്ട് എൻ വൈ സി പ്രമേയം പാസാക്കി. സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ കൂടി പങ്കെടുത്ത യോഗത്തിലാണ്…

Read More

അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചു; കൊല്ലത്ത് വയോധികനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചതിന് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊല്ലം കടയ്ക്കലിലാണ് അരിഷ്ടക്കടയിലെ ജീവനക്കാരനെ കൊലപ്പെടുത്തിയത്. കടയ്ക്കൽ മണലുവട്ടം സ്വദേശി 70 കാരനായ സത്യബാബുവാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 20 ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സത്യബാബു ഇന്നാണ് മരിച്ചത്. കടയ്ക്കൽ തുടയന്നൂർ സ്വദേശിയായ സിനു അറസ്റ്റിലായി.

Read More

വയനാട് തദ്ദേശ തെരഞ്ഞെടുപ്പ്: കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യണം; ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള

കോവിഡ് പോസിറ്റീവായവരുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയവരുടെയും വിവരങ്ങള്‍ കൃത്യസമയത്ത് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള കര്‍ശന നിര്‍ദ്ദേശം നല്‍കി. കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രത്യേക പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടു ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംവിധാനമൊരുക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലെ വിവരങ്ങള്‍ കൃത്യമായിരിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ…

Read More

നടന്ന ചർച്ചകൾ അപൂർണമായിരുന്നു; താൻ ലിസ്റ്റ് കൊടുത്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി

  ഡിസിസി അധ്യക്ഷൻമാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി. പ്രാഥമിക ചർച്ചകളാണ് നടന്നത്. എന്നാൽ അത് അപൂർണമായിരുന്നു. പ്രാഥമികമായ ചർച്ചയിൽ ഞങ്ങളുടെ ആളുകളുടെ പേരുകൾ മാത്രമല്ല, മറ്റ് ആളുകളുടെയും പേരുകൾ പറഞ്ഞിരുന്നു. ലിസ്റ്റ് കൊടുത്തിട്ടില്ല. പിന്നീട് കാണാമെന്ന് പറഞ്ഞ് ചർച്ചകൾ അവസാനിപ്പിക്കുകയായിരുന്നു. പട്ടിക പ്രഖ്യാപിക്കുന്ന സമയത്ത് അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളെ കുറിച്ച് ഞങ്ങൾ നേതൃസ്ഥാനത്തിരുന്ന കാലത്ത് ആലോചിച്ചിരുന്നു. തീരുമാനമെടുക്കുമ്പോൾ എല്ലാവർക്കുമത് സ്വീകാര്യമാകാൻ ശ്രമിക്കാറുണ്ട്. നിർദേശങ്ങൾ എഴുതിവെച്ച ഡയറി വാർത്താ സമ്മേളനത്തിൽ…

Read More

പിതാവിന്റെ മദ്യപാനം ചോദ്യം ചെയ്തു; കുത്തേറ്റ മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

  തിരുവനന്തപുരം ചെമ്പഴന്തിയിൽ പിതാവ് മകനെ കുത്തിപ്പരുക്കേൽപ്പിച്ചു. പറയേക്കാട് ഹർഷാദിനാണ് കുത്തേറ്റത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഹർഷാദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പിതാവ് ഹബീബിനെ പോലീസ് കസ്റ്റഡിയിലെടുത്തു ഓട്ടോ ഡ്രൈവറാണ് ഹബീബ്. ഇന്നലെ ഉച്ച മുതൽ ഇയാൾ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. വെൽഡിംഗ് ജോലിക്കാരനായ ഹർഷാദ് വൈകുന്നേരം തിരികെ എത്തുമ്പോൾ മദ്യപിച്ച് ലക്കുകെട്ട പിതാവ് ബഹളം വെക്കുന്നതാണ് കണ്ടത്. ഇതിനെ ചോദ്യം ചെയ്തതോടെയാണ് തർക്കം ഉടലെടുത്തത്. ടീ പോയ്…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്

  സംസ്ഥാനത്ത് മൂന്ന് ദിവസത്തെ വാക്‌സിനേഷൻ ഡ്രൈവിന് ഇന്ന് തുടക്കം. ഇന്ന് മുതൽ 16 വരെയാണ് പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിനെത്തിക്കാനാണ് തീരുമാനം. തിരുവനന്തപുരം ജില്ലയിൽ 60 വയസ്സിന് മുകളിലുള്ളവരിൽ ആദ്യ ഡോസ് വാക്‌സിൻ ലഭിക്കാത്തവർ രണ്ടായിരത്തിൽ താഴെയാണെന്നാണ് വിവരം. ഗ്രാമീണ മേഖലകളിലും പിന്നാക്ക ജില്ലകളിലും എല്ലാവരെയും വാക്‌സിനേഷന് എത്തിക്കാൻ കർശന നിർദേശമുണ്ട്. ആഗസ്റ്റ് 31നുള്ളിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സമ്പൂർണ ആദ്യ ഡോസ്…

Read More

പൊലീസ് സേനയിൽ അഴിച്ചു പണി; സ്പ‍ർജൻ കുമാ‍ർ തിരുവനന്തപുരം കമ്മീഷണർ

  തുട‍ർച്ചയായുള്ള വിവാ​ദങ്ങളിൽ മുഖം നഷ്ടപ്പെട്ട പൊലീസ് സേനയിൽ വൻ അഴിച്ചു പണിയുമായി സ‍ർക്കാർ . വിവിധ ജില്ലാ പൊലീസ് മേധാവിമാരെ സ്ഥലം മാറ്റുകയും സീനിയർ ഉദ്യോ​ഗസ്ഥർക്ക് പ്രമോഷൻ നൽകുകയും ചെയ്തു. തുട‍ർച്ചയായി ​ഗുണ്ടാ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന തിരുവനന്തപുരത്ത് പുതിയ കമ്മീഷണറും റൂറൽ എസ്.പിയും എത്തുന്നു എന്നതാണ് അഴിച്ചു പണിയിലെ ശ്രദ്ധേയമായ കാര്യം. എഡിജിപി, ഐജി റാങ്കിലേക്ക് പ്രമോഷനോട് കൂടി വിവിധ ഉദ്യോ​ഗസ്ഥരെ മാറ്റിനിയമിച്ചിട്ടുള്ള ഉത്തരവ് പുറത്തു വന്നു. ഐജിമാരായ മഹിപാൽ യാദവ്, ബൽറാം കുമാ‍ർ…

Read More

പാർട്ടിയും സമൂഹവും മുല്ലപ്പള്ളി രാമചന്ദ്രനോട് നീതി കാണിച്ചില്ലെന്ന് ചെന്നിത്തല

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിലിവിലുള്ള കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനോട് പാർട്ടിയും സമൂഹവും നീതി കാണിച്ചില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് രാമചന്ദ്രനെ അപമാനിക്കാൻ ശ്രമിച്ച ആളുകൾ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കുമെന്ന് ചെന്നിത്തല ഫേസ്ബുക്ക് വഴി പ്രതികരിച്ചു  

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദ. കർഷകരുമായുള്ള വെർച്വൽ യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. കർഷക സമരത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും തെറ്റാണെന്നും മോദി പറഞ്ഞു കർഷകസമരം രാഷ്ട്രീയപരമാണെന്ന പരിഹാസവും പ്രധാനമന്ത്രി ഉന്നയിച്ചു. കിസാൻ ക്രഡിറ്റ് കാർഡിനെ കുറിച്ചും കർഷകർക്ക് കുറഞ്ഞ പലിശയിൽ ലഭിക്കുന്ന വായ്പകളെ കുറിച്ചുമായിരുന്നു മോദിയുടെ പ്രസംഗത്തിലേറെയും പറഞ്ഞുകൊണ്ടിരുന്നത്. കർഷകരോട് സമരം അവസാനിപ്പിക്കാൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറും ആവശ്യപ്പെട്ടു. പുതിയ നിയമങ്ങളുടെ പ്രാധാന്യം കർഷകർ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും തോമർ പറഞ്ഞു.

Read More