Headlines

കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടം ഫലം കണ്ടില്ല; അവസാന ടി20യിൽ ഇന്ത്യക്ക് തോൽവി, പരമ്പര സ്വന്തം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് തോൽവി. 12 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യക്കായി നായകൻ വിരാട് കോഹ്ലി നടത്തിയ ഒറ്റയാൾ പോരാട്ടം വിഫലമാകുകയായിരുന്നു. അതേസമയം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യൻ പോരാട്ടം 174 റൺസിൽ ഒതുങ്ങി. ഇന്ത്യക്കായി കോഹ്ലി അർധ സെഞ്ച്വറി നേടി. 61 പന്തിൽ നാല് സിക്‌സും മൂന്ന് ഫോറും സഹിതം…

Read More

പെഗാസസ്; ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങള്‍ തേടി സുപ്രീംകോടതി വിദഗ്ധ സമിതി

  പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങള്‍ തേടി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. [email protected] എന്ന ഈ മെയില്‍ വിലാസത്തിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടതെന്ന് ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അറിയിച്ചു. പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടെന്ന് സംശയിക്കുന്ന ഫോണുകള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും വിദഗ്ധ സമിതി അറിയിച്ചിട്ടുണ്ട്. 142ഓളം പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടെന്ന് ദി വയര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ചോര്‍ത്തപ്പെട്ടുവെന്ന് സംശയിക്കപ്പെടുന്ന ചില സെല്‍ഫോണുകള്‍ ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ സെക്ക്യൂരിറ്റി ലാബില്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയതായും ദി…

Read More

വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; ‘വിദഗ്ധ സമിതി അന്വേഷിക്കും; മുഖം നോക്കാതെ നടപടി’; വീണാ ജോര്‍ജ്

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ മുഖം നോക്കാതെ നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിദഗ്ധ സമിതി അന്വേഷിക്കും. ആരോപണങ്ങളില്‍ വിചിത്ര വാദമുന്നയിച്ച ഡോ. ലളിതാംബികയെ ആരോഗ്യമന്ത്രി തള്ളി. സ്‌ക്രബ് നഴ്‌സ് ഇല്ലെങ്കില്‍ എങ്ങനെ ശസ്ത്രക്രിയ നടത്തിയെന്ന് ചോദ്യം. ഡോക്ടറുടെ വീട്ടിലെത്തി പണം നല്‍കി എന്നതടക്കം കുടുംബത്തിന്റെ ആരോപണവും പരിശോധിക്കും. (Medical malpractice at Vandanam Medical College)വീഴ്ചയുണ്ടെങ്കില്‍ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസിലും അന്വേഷണമുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ വിദഗ്ധസമിതി ഇന്ന്…

Read More

പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റിൽ

പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇലവുംതിട്ട പൊലീസാണ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ആശുപത്രിയിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം സ്റ്റേഷനിൽ എത്തിക്കുകയും കൂടുതൽ വിവരങ്ങൾ അറിയാനായി ചോദ്യം ചെയ്യൽ തുടരുകയാണ്. വീട്ടുകാർക്കും ആൺസുഹൃത്തിനും ഇക്കാര്യങ്ങൾ അറിയിലായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയിരുന്ന മൊഴി. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം…

Read More

ഹൈലൈറ്റ് മാളിന്റെ വാർഷികത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായ്

വാർഷികാഘോഷങ്ങളുടെ ഭാഗമായി ഹൈലൈറ്റ് മാളിൽ കൊച്ചി മുസിരിസ് ബിനാലെക്ക് സമാനമായി, മലബാറിലെ കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ ജനങ്ങൾക്ക് പരിചയപ്പെടുത്താനും പ്രോത്സാഹനങ്ങളേ കാനും ഒരു വേദി ഒരുക്കുന്നു. കൂടാതെ പ്രമുഖ ഗായകരായ റാസാ ബീഗം, മെഹ്ഫിൽ ഇ സമാ, ശ്രീനാഥ്, നിമിഷ തുടങ്ങിയവരുടെ സംഗീത സായാഹ്നങ്ങൾ, വളർത്തു മൃഗങ്ങളുടെ പ്രദർശനം, വിൻറ്റേജ് കാർ എക്‌സ്‌പോ, അന്തർദേശീയ തലത്തിലുള്ള ഫാഷൻ വീക്ക് എന്നിവയും ഉണ്ടാകും.ഏപ്രിൽ മാസമുനീളം മാളിലെ എല്ലാ ഷോപ്പുകളിലും പ്രത്യേക കിഴിവുകളും അവിശ്വസിനിയമായ ഓഫറുകളും ഉണ്ടാകും. കോവിഡിനു ശേഷം…

Read More

ലഖിംപൂര്‍ ഖേരി ആക്രമണകേസ്; നാല് പേര്‍കൂടി അറസ്റ്റില്‍

  ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയിലെ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. സുമിത് ജെയ്‌സ്വാള്‍, നന്ദന്‍ സിംഗ് ഭിഷ്ട്,ശിശുപാല്‍, സത്യപ്രകാശ് ത്രിപാതി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുമിത് ജെയ്‌സ്വാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്ന വിഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. കര്‍ഷകരുടെ സമരം നടക്കുന്നതിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ ലഖിംപൂര്‍…

Read More

ഓപ്പറേഷൻ സിന്ധു: നാലാമത്തെ വിമാനവും ദില്ലിയിൽ, മടങ്ങിയെത്തിവരിൽ ഒരു മലയാളിയും

ദില്ലി : ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷൻ സിന്ധു ദൗത്യത്തിന്റെ ഭാഗമായ നാലാമത്തെ വിമാനവും ദില്ലിയിൽ എത്തി. ഒരു മലയാളിയും ദൗത്യത്തിന്റെ ഭാഗമായി രാജ്യത്തെത്തി. ടെഹ്റാൻ ഷാഹിദ് ബെഹ്ഷത്തി സർവകലാശാല ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെയെത്തിയ വിമാനത്തിലുള്ളത്. ഫാദിലയെ സ്വീകരിക്കാൻ കേരള ഹൗസ് അധികൃതരും അച്ഛനും വിമാനത്താവളത്തിൽ എത്തിയിരുന്നു. അതിനിടെ ഓപ്പറേഷൻ സിന്ധുവിലൂടെ അയൽരാജ്യങ്ങൾക്കും സഹായഹസ്തം നീട്ടുകയാണ് ഇന്ത്യ. ശ്രീലങ്ക, നേപ്പാൾ പൗര ദൗത്യത്തിൻ്റെ ഭാഗമായി തിരിച്ചെത്തിക്കും എന്ന് വിദേശകാര്യ…

Read More

സംവിധായകൻ ഗിരീഷ് മാലിക്കിന്റെ മകന്റേത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്

  ബോളിവുഡ് നടനും സംവിധായകനുമായ ഗിരീഷ് മാലിക്കിന്റെ മകൻ മനന്റെത് (18) ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. അഞ്ചാം നിലയിൽ നിന്ന് കാല് വഴുതി വീണാണ് അപകടം സംഭവിച്ചതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. ഹോളി ആഘോഷത്തിന് ശേഷം മംബൈയിലെ ഹോളി സ്പ്രിംഗ്‌സിലെ ഫഌറ്റിലേക്ക് തിരികെ വന്നതായിരുന്നു മനൻ. ഹോളി ആഘോഷത്തിനിടെ തന്നെ മദ്യപിച്ചിരുന്ന മനൻ വീട്ടിലെത്തിയിട്ടും മദ്യപാനം തുടർന്നു. ഇത് കണ്ട അച്ഛൻ ഗിരീഷ് മദ്യപിക്കരുതെന്ന് താക്കീത് നൽകി. ഇതിൽ പ്രകോപിതനായ മനൻ അഞ്ചാം നിലയിൽ നിന്ന്…

Read More

മുക്കത്ത് 13കാരിയെ പീഡിപ്പിച്ച കേസിൽ മാതാവിനും രണ്ടാനച്ഛനുമടക്കം എട്ട് പ്രതികൾക്ക് തടവുശിക്ഷ

മുക്കത്ത് 13കാരിയെ പീഡിപ്പിച്ച കേസിൽ മാതാവും രണ്ടാനച്ഛനും അടക്കം എട്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. മാതാവിന് ഏഴ് വർഷം തടവും രണ്ടനച്ഛനടക്കം ഏഴ് പ്രതികൾക്ക് 10 വർഷം തടവും ശിക്ഷ വിധിച്ചു കോഴിക്കോട് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളെ വെറുതെ വിട്ടു. 2006-07 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. മാതാവിന്റെ സഹായത്തോടെ കുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിക്കുകയും മറ്റ് പ്രതികൾക്ക് കൈമാറുകയുമായിരുന്നു. പതിനാല് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.

Read More

സൈനികര്‍ക്കായി വീട്ടില്‍ വിളക്ക് തെളിയിക്കൂ; മന്‍ കി ബാത്തില്‍ മോദി

ഡല്‍ഹി: ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യത്തെ ജനങ്ങള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ രാജ്യത്തെ സേവിക്കുകയാണ്. ഈദ്, ദീപാവലി തുടങ്ങിയ നിരവധി ഉത്സവങ്ങള്‍ ഈ വര്‍ഷം നടക്കുന്നുണ്ട്.അതിര്‍ത്തി സംരക്ഷിക്കുകയാണ് നമ്മുടെ സൈനികര്‍. ഈ വേളയിൽ നാം അവരെ ഓർക്കേണ്ടതുണ്ട്. ഇവരോടുള്ള ആദരസൂചകമായി ഈ ആഘോഷവേളകളില്‍ നാം വീടുകളിൽ വിളക്ക്…

Read More