Headlines

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ–അമേരിക്ക സമാധാന പാക്കേജ്

പുതിയ സമാധാന പാക്കേജുമായി റഷ്യയും അമേരിക്കയും. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും റഷ്യയും പുതിയ സമാധാന പാക്കേജ് തയാറാക്കിയതായി റിപ്പോർട്ടുകൾ. റഷ്യ കൈയേറിയ പ്രദേശങ്ങൾ ചിലത് പാക്കേജിന്റെ ഭാഗമായി യുക്രെയ്ന് റഷ്യയ്ക്ക് വിട്ടുകൊടുക്കേണ്ടി വരും.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾക്കായി അമേരിക്കൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ യുക്രെയിനിലെത്തി. അമേരിക്കൻ ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുക്രെയിനിൽ എത്തിയിട്ടുള്ളത്.

തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗാനുമായുള്ള ചർച്ചകൾക്കുശേഷം ഇന്ന് യുക്രെയിനിൽ മടങ്ങിയെത്തുന്ന യുക്രെയിൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായി ഡാൻ ഡ്രിസ്‌കോൾ ചർച്ച നടത്തും.

അതേസമയം സമാധാന പാക്കേജ് റഷ്യയോ അമേരിക്കയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇന്നലെ യുക്രെയിന്റെ പടിഞ്ഞാറൻ നഗരമായ ടെർനോപിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു.