Headlines

നെയ്യാറ്റിൻകരയിലെ വിവാദ ഭൂമി വസന്ത വാങ്ങിയത്; രാജൻ ഭൂമി കയ്യേറിയെന്നും തഹസിൽദാറുടെ റിപ്പോർട്ട്

നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്ത രാജൻ വിവാദ ഭൂമി കയ്യേറിയതാണെന്ന് തഹസിൽദാറുടെ റിപ്പോർട്ട്. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണെന്ന് തഹസിൽദാർ പറയുന്നു. കലക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത് സുഗന്ധി എന്നയാളിൽ നിന്നുമാണ് വസന്ത ഭൂമി വില കൊടുത്ത് വാങ്ങിയത്. ഭൂമിയുടെ വിൽപ്പന സാധുവാണോയെന്ന് സർക്കാർ പരിശോധിക്കണം. ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറി കിട്ടിയതെന്നാണ് വസന്ത പറഞ്ഞിരുന്നത് പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോൾ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച്…

Read More

ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു; വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം തെരുവിൽ. യൂത്ത് കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷമുണ്ടായി. പ്രതിപക്ഷ സംഘടനകൾ വിവിധയിടങ്ങളിൽ നടത്തിയ മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പത്തനംതിട്ടയിൽ കപ്പലും കപ്പിത്താനുമായി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ നഗരപ്രദക്ഷിണം. പ്രതിഷേധത്തിനിടെ പ്രതീകാത്മക ആരോഗ്യ മന്ത്രി കുഴഞ്ഞുവീണു. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. അരമണിക്കൂറിലേറെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു….

Read More

സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ: പ്രത്യേക കോടതി പരിഗണനയിലെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്കെതിരായ അതിക്രമം, സ്ത്രീധന പീഡനം എന്നിവ തടയാൻ പോലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്ക് അതിവേഗത്തിൽ ശിക്ഷ ഉറപ്പാക്കണം. അതിനായി പ്രത്യേക കോടതികൾ അനുവദിക്കാനാകുമോയെന്ന് സർക്കാർ പരിശോധിക്കും. ഇത്തരം വിഷയങ്ങളിൽ പോലീസ് കർശന നടപടിയെടുക്കണം. ഗാർഹിക പീഡനമടക്കമുള്ള പ്രയാസങ്ങൾ അനുഭവപ്പെടുന്ന സ്ത്രീകൾക്ക് ഈ വിവരം അറിയിക്കാൻ പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്. ഇതിനായി വനിതാ പോലീസ് ഓഫീസർക്ക് പ്രത്യേക ചുമതലയും നൽകിയിട്ടുണ്ട് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാൻ സൗകര്യമുണ്ട്. മറ്റ് ഫലപ്രദമായ മാർഗങ്ങളും സ്വീകരിക്കുമെന്നും…

Read More

വയനാട്ടില്‍ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്ന് കഴിഞ്ഞദിവസം രാജിവെച്ച ഡിസിസി ജനറല്‍ സെക്രട്ടറി

വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് കഴിഞ്ഞദിവസം രാജിവെച്ച ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ. അനില്‍കുമാര്‍. ജില്ലാ നേതൃത്വത്തിന്റെ മോശം പ്രവണതകളില്‍ അസ്വസ്ഥരായ പലരും പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ജില്ലയില്‍ നടക്കുന്നതൊന്നും അറിയിക്കാതെ സംസ്ഥാന നേതൃത്വത്തെ പലരും തെറ്റിദ്ധരിപ്പിക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു. അഗ്‌നിപര്‍വ്വതം പൊട്ടിതുടങ്ങിയിട്ടേ ഉള്ളൂവെന്നും അനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇത് ഒരു അഗ്നിപര്‍വതമാണ്. ഈ അഗ്നിപര്‍വതം പൊട്ടാതെ നോക്കേണ്ടത് സംസ്ഥാന കോണ്‍ഗ്രസ്…

Read More

മീനങ്ങാടിയിൽ ലോഡിറക്കുന്നതിനിടെ ലോറി മറിഞ്ഞു

മീനങ്ങാടിയിൽ ലോഡിറക്കാൻ വന്ന ലോറി മറിഞ്ഞു. മീനങ്ങാടി അപ്പാട് റോഡിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് സമീപമാണ് കല്ല് ഇറക്കുന്നതിനിടെ ലോറി മറിഞ്ഞത്. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കില്ല. റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി സൈഡ് കെട്ടിനാവശ്യമായ കല്ലുമായി എത്തിയതായിരുന്നു ലോറി. ഉച്ച സമയമായതിനാലും പണിക്കാരെല്ലാം ഭക്ഷണത്തിന് കയറിയതിനാലും വലിയ അപകടം ഒഴിവായി.  

Read More

ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റുകൾ നഷ്ടം; ഓവൽ ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ

  ഓവൽ ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിലാണ്. വിജയത്തിലേക്കായി ഇംഗ്ലണ്ടിന് ഇനി 186 റൺസ് കൂടി വേണം. 41 ഓവറുകൾ മാത്രമാണ് അവസാന ദിനമായ ഇന്ന് ബാക്കിയുള്ളത്. ഇതിനുള്ളിൽ മൂന്ന് വിക്കറ്റുകളും പിഴുത് ജയമുറപ്പിക്കാനാണ് ഇന്ത്യൻ ബൗളർമാരുടെ ശ്രമം വിക്കറ്റ് നഷ്ടമില്ലാതെ 100 റൺസ് എന്ന നിലയിൽ നിന്ന് ആറിന് 147 റൺസ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നിരുന്നു. 50 റൺസെടുത്ത റോറി…

Read More

തൃശ്ശൂര്‍ ഒഴികെ എല്ലാ ഡിസിസികളും മാറട്ടേയെന്ന് ഹൈക്കമാന്‍ഡ്; ഇഷ്ടക്കാര്‍ക്കായി വാദിച്ച് മുതിര്‍ന്ന നേതാക്കള്‍; വഴിമുട്ടി കെപിസിസി പുനഃസംഘടന

പ്രധാന നേതാക്കളുടെ പിടിവാശിയില്‍ വഴിമുട്ടി കെപിസിസി പുനഃസംഘടന. ഒപ്പം നില്‍ക്കുന്നവരെ ഡിസിസി അധ്യക്ഷന്മാരായി നിലനിര്‍ത്തണമെന്നും ചിലയിടങ്ങളില്‍ താത്പര്യമുളളവരെ നിയമിക്കണമെന്നും നേതാക്കള്‍ കടുംപിടുത്തം തുടര്‍ന്നതോടെ പുനഃസംഘടന അനിശ്ചിതത്വത്തിലായി. തൃശ്ശൂര്‍ ഒഴികെയുളള എല്ല ഡിസിസികളും മാറട്ടെയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. സംസ്ഥാനത്തെ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കി പട്ടിക കൈമാറാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഈ മാസം 10ന് പുന:സംഘടനാ പട്ടിക പ്രഖ്യാപിക്കാനായിരിക്കുന്നു കെപിസിസി നേതൃത്വത്തിലെ ധാരണ. സംസ്ഥാന നേതൃത്വം കൈമാറിയ ജംബോ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചു എന്നാണ് പ്രചരിച്ചിരുന്നതെങ്കിലും അതുമാത്രമല്ല പ്രഖ്യാപനം…

Read More

പഹൽഗാമിന് തിരിച്ചെടി നൽകുമെന്ന പ്രതിജ്ഞ പരമശിവന്റെ അനുഗ്രഹത്താല്‍ നിറവേറ്റി; 140 കോടി ജനങ്ങളുടെ ഐക്യമാണ് ഓപ്പറേഷൻ സിന്ദൂറിന് പിന്നിൽ; പ്രധാനമന്ത്രി

പഹൽഗാമിന് തിരിച്ചെടി നൽകുമെന്ന് തന്റെ പ്രതിജ്ഞ പൂർത്തിയായെന്ന് പ്രധനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ വികസിപ്പിച്ച ആയുധങ്ങളുടെ ശേഷി ലോകം കണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പഹൽഗാമിൽ നിസ്സഹായരായ ആളുകളെ ഭീകരർ കൊലപ്പെടുത്തി.കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ വേദന എൻറെ ഹൃദയം തകർത്തു. പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരംചെയ്യുമെന്ന തന്റെ പ്രതിജ്ഞ പരമശിവന്റെ അനുഗ്രഹത്താല്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ നിറവേറ്റാനായെന്നും 140 കോടി ജനങ്ങളുടെ ഐക്യമാണ്…

Read More

വയനാട്  ജില്ലയില്‍ 740 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.63

വയനാട്  ജില്ലയില്‍ 740 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.63 വയനാട് ജില്ലയില്‍ ഇന്ന് (16.09.21) 740 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 835 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.63 ആണ്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 739 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 110240 ആയി. 101326 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7748 പേരാണ് ജില്ലയില്‍…

Read More

പാലത്തായി കേസിൽ പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല; പെൺകുട്ടിയുടെ മാതാവിന്റെ ഹർജി ഹൈക്കോടതി തള്ളി

പാലത്തായി പീഡനക്കേസിൽ പ്രതിയും ബിജെപി നേതാവുമായ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. പെൺകുട്ടിയുടെ മാതാവാണ് കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പോക്‌സോ കോടതി വിധി ശരിവെച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. പോക്‌സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതുമാർഗ നിർദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു. പീഡനത്തിന് ഇരയായ കുട്ടിക്ക് കള്ളം പറയുന്ന ശീലമുണ്ട്. ഭാവനയിൽ നിന്ന് കാര്യങ്ങൾ അവതരിപ്പിച്ച് പറയുന്ന ശീലവുമുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

Read More