Headlines

എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ദീര്‍ഘകാല അവധി അ‍ഞ്ച് വര്‍ഷം മാത്രം, നീണ്ടാല്‍ പുറത്താകും

എയ്ഡഡ് അധ്യാപകരുടെ അവധി അഞ്ചുവർഷത്തിലധികം നീണ്ടാൽ സർവീസ് അവസാനിച്ചതായി കണക്കാക്കാമെന്ന് ഹൈക്കോടതി. അവധിയുടെ കാലാവധി സർക്കാർ അധ്യാപകർക്ക് ബാധകമല്ലെന്നും കോടതി വിലയിരുത്തി. കേരള വിദ്യാഭ്യാസ ചട്ടം അധ്യാപകർക്ക് ഒരു പോലെ ബാധകമാണെങ്കിലും ദീർഘാവധിയുടെ കാര്യത്തിൽ റൂൾ 56(4) പ്രകാരം എയ്ഡഡ് അധ്യാപകർക്ക് അഞ്ച് വർഷത്തിലധികം അവധി അനുവദനീയമല്ലെന്നാണ് ഡിവിഷൻബെഞ്ചിന്‍റെ കണ്ടെത്തല്‍. മലപ്പുറം ചെങ്ങോട്ടൂർ എ.എം.എൽ.എസ് അധ്യാപകനായിരിക്കെ 2005 സെപ്തംബറിൽ ഉപാധികളോടെ അഞ്ച് വർഷത്തെ അവധി വാങ്ങി യു.കെയിലേക്ക് പോയ എറണാകുളം സ്വദേശി ഷാജി പി. ജോസഫ് നൽകിയ…

Read More

സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി; കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി

സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന പേരില്‍ കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി. ഭക്ഷണം കഴിക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഹോദരങ്ങളും മാനേജരും തമ്മിലാണ് സംഘര്‍ഷം. ഇരുവിഭാഗത്തിന്റെ പരാതിയില്‍ എറണാകുളം സെട്രല്‍ പൊലീസ് കേസ് എടുത്തു.ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊച്ചി എംജി റോഡിലെ ചിക്കിങ്ങില്‍ സംഘഷം ഉണ്ടായത്. സിബിഎസ്ഇ കായികമേളയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളാണ് ഭക്ഷണം കഴിഞ്ഞനെത്തിയതോടെ മാനേജരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. സാന്‍വിച്ചില്‍ ചിക്കന്‍കുറവാണെന്ന് പറഞ്ഞതോടെ മാനേജര്‍ കുട്ടികളെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. തുടര്‍ന്ന് കുട്ടികള്‍ സഹോദരന്‍മാരെ വിളിച്ചുവരുത്തിയതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ കത്തിയുമായി മാനേജര്‍…

Read More

തലമുറ മാറ്റം കോൺഗ്രസിലും: വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുമെന്ന് സൂചന

  വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. കോൺഗ്രസ് പാർലമെന്ററി യോഗം സതീശനെ പാർട്ടി നേതാവായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട് ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുന ഖാർഗെയുടെയും വൈദ്യലിംഗത്തിന്റെയും റിപ്പോർട്ട് വി ഡി സതീശന് അനുകൂലമായിരുന്നു. കോൺഗ്രസിന്റെ 21 എംഎൽഎമാരോടും ഹൈക്കമാൻഡ് നിരീക്ഷകർ അഭിപ്രായം തേടിയിരുന്നു. മുതിർന്ന നേതാക്കൾ ചെന്നിത്തല തുടരട്ടെയെന്ന നിലപാട് എടുത്തപ്പോൾ യുവ എംഎൽഎമാർ നേതൃമാറ്റം വേണമെന്ന നിലപാടിലുറച്ചു നിന്നു. ഭൂരിപക്ഷ അഭിപ്രായവും സതീശനൊപ്പമായിരുന്നു. രാഹുൽ ഗാന്ധിയുടെ താത്പര്യവും…

Read More

പിഎം ശ്രീ: ‘ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിർക്കും, പിണറായി കണ്ണുരുട്ടുമ്പോൾ എതിർപ്പ് അവസാനിക്കും’; കെ സുരേന്ദ്രൻ

പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിർപ്പ് വെറും തട്ടിപ്പെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിർക്കും. പിന്നീട് എകെജി സെൻററിൽ വിളിച്ച് പിണറായി കണ്ണുരുട്ടുമ്പോൾ എതിർപ്പ് അവസാനിക്കുമെന്നും കെ സുരേന്ദ്രന്റെ പരിഹാസം. സിപിഐക്ക് നാട്ടിൽ ഇപ്പോൾ പ്രസക്തിയില്ല. വെളിയം ഭാർഗവൻ അടക്കമുള്ളവരുടെ കാലത്ത് നല്ല നേതാക്കൾ ഉണ്ടായിരുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പദ്ധതിയിൽ ഒപ്പിടാനുള്ള പൊതുവിദ്യഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. സിപിഐയുടെ എതിർപ്പിനെ തുടർന്ന് മന്ത്രിസഭാ യോഗത്തിൽ അടക്കം…

Read More

ശമനമില്ലാതെ മഴ: സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളൊഴികെ മറ്റ് പത്ത് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. അതേസമയം അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദം വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്തി പ്രാപിക്കും. കേരളത്തെ ന്യൂനമർദം നേരിട്ട് കാര്യമായി ബാധിക്കാനിടയില്ലെന്നാണ് റിപ്പോർട്ട്.

Read More

സ്വപ്‌നയ്ക്കു നെഞ്ചുവേദന; ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയെന്ന് അഭിഭാഷകന്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് നെഞ്ചുവേദന. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നല്‍കി. കഴിഞ്ഞദിവസം പുലര്‍ച്ചെയാണു അവര്‍ക്ക് നെഞ്ചു വേദനയുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. ഇസിജിയില്‍ ചെറിയ വ്യതിയാനം കണ്ടതായി സ്വപ്നയുടെ അഭിഭാഷകന്‍ ജിയോ പോള്‍ കോടതിയില്‍ അറിയിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് അവരെ ചികിത്സയ്ക്കായി എത്തിച്ചത്. കാക്കനാട് ജില്ലാ ജയിലിലേക്ക് 26 വരെ റിമാന്‍ഡ് ചെയ്ത പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്വപ്‌നയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തില്‍ ചികിത്സ നല്‍കാന്‍…

Read More

ചൊവ്വാഴ്ച കർഷകരുടെ ഭാരത് ബന്ദ്: കേരളത്തെ ഒഴിവാക്കും

ഒരാഴ്ച പിന്നിടുന്ന കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത് കർഷക സംഘടനകൾ അഞ്ച് തെക്കൻ ജില്ലകളിൽ അന്ന് തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ഒഴിവാക്കും.അതേസമയം ബന്ദിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ബദൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റും സി.പി.എം പി.ബി അംഗവുമായ എസ്. രാമചന്ദ്രൻ പിള്ളയും കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാലും അറിയിച്ചു.ഭാരത് ബന്ദ് ഒഴിവാക്കേണ്ടി വരുമെങ്കിലും കേരളത്തിൽ മറ്റു സമരമാർഗങ്ങളുമായി കർഷക കോൺഗ്രസ് മുന്നോട്ടു പോകുമെന്ന് സംസ്ഥാന പ്രസിഡന്റ്…

Read More

അമ്പലവയൽ മാവേലി സ്റ്റോറിൽ ഓഗസ്റ്റ് 19 മുതൽ സന്ദർശിച്ച മുഴുവൻപേരും കോറൻ്റയിനിൽ പോകണം

അമ്പലവയൽ മാവേലി സ്റ്റോറിലെ ജീവനക്കാർക്ക് കൊവിഡ്19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 19 മുതൽ മാവേലിസ്റ്റോർ സന്ദർശിച്ച മുഴുവനാളുകളും നിർബന്ധിതമായി കോറൻ്റയിനിൽ പോകണമെന്നും ഏതെങ്കിലും രോഗ ലക്ഷണം കാണിക്കുന്നവർ ആരോഗ്യവകുപ്പിനെ അറിയിക്കണം എന്ന് അമ്പലവയൽ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

Read More