Headlines

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102 രൂപ 98 പൈസയും ഡീസലിന് 95 രൂപ 17 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 104 രൂപ 88 പൈസയും ഡീസലന് 96 രൂപ 31 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 103 രൂപ 09 പൈസയും ഡീസലിന് ഇന്നത്തെ വില 96…

Read More

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ചു

  മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ വിരമിച്ചു. സുശീൽ ചന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചൊവ്വാഴ്ച ചുമതലയേൽക്കും. നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് സുശീൽ ചന്ദ്ര. 2019 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. അടുത്ത വർഷം മേയ് 14 വരെയാണ് കാലാവധി. മൂന്നംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെയാണ് അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നത്.

Read More

വൈറ്റിലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് നഴ്‌സുമാർ മരിച്ചു

  എറണാകുളം വൈറ്റിലയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ചേർത്തല സ്വദേശി വിൻസെന്റ്, തൃശ്ശൂർ സ്വദേശിനി ജീമോൾ എന്നിവരാണ് മരിച്ചത്. വൈറ്റിലയിലെ സ്വകാര്യ ബാങ്കിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് പേരും കൊച്ചി ലേക്ക് ഷോർ ആശുപത്രിയിലെ നഴ്‌സുമാരാണ്. രണ്ട് പേരും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു  

Read More

സംസ്ഥാനത്ത് ഇന്ന് 2776 പേർക്ക് കൊവിഡ്, 16 മരണം; 3638 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2776 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂർ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂർ 175, കാസർഗോഡ് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

അമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് “ജലമാണ് ജീവൻ’ ക്യാമ്പയിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഹരിതകേരളം മിഷൻ തുടങ്ങിയവര്‍ ഉൾപ്പെടുന്നതാണ് ഈ പരിപാടി. അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി…

Read More

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ മന്ത്രിക്ക് ഡ്രിപ്പ് നല്‍കി. അതേസമയം കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ മന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്. അതേസമയം, വീണാ ജോര്‍ജിനെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ എന്‍ ബാലഗോപാലും ബിജെപി പ്രവര്‍ത്തകരും തമ്മില്‍…

Read More

കോവിഡ് സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ 31 ക്യുക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചു

കോഴിക്കോട്:കോവിഡ് സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ നാല് താലൂക്കുകളിലായി പുതുതായി 31 ക്യുക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചു. കോഴിക്കോട് താലൂക്കിലെ ബേപ്പൂർ , വെള്ളയിൽ ഹാർബറുകൾ, വലിയങ്ങാടി, പാളയം, വേങ്ങേരി , കുന്നമംഗലം – ചാത്തമംഗലം, ചേളന്നൂർ – കക്കോടി, പെരുമണ്ണ – ഒളവണ്ണ, പന്നിയങ്കര എന്നിവിടങ്ങളിലായി ഒൻപത് ടീമുകളെ നിയോഗിച്ചു. താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം, രാരോത്ത്, കൊടുവള്ളി, പുതുപ്പാടി, പുത്തൂർ, കിഴക്കോത്ത് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾക്കും നിരീക്ഷണത്തിനുമായി ആറ് ടീമുകളുണ്ടാവും. ചോമ്പാല ഹാർബർ, വടകര, അഴിയൂർ,…

Read More

ട്രംപിനെതിരെ ജനപ്രതിനിധി സഭയിൽ വീണ്ടും ഇംപീച്ച്‌മെന്റ് പ്രമേയം; ഇനി സെനറ്റിലേക്ക്

അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജനപ്രതിനിധി സഭ വീണ്ടും ഇംപീച്ച് ചെയ്തു. ഇതോടെ യുഎസ് ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റായി മാറി ട്രംപ്. പ്രമേയത്തെ 232 പേർ അനുകൂലിച്ചു. 197 പേർ എതിർത്തു ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സഭയിൽ 10 റിപബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. ജനപ്രതിനിധി സഭയിൽ പ്രമേയം പാസായതോടെ ഇത് സെനറ്റിൽ അവതരിപ്പിക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റിലും പാസായാൽ ട്രംപിനെതിരെ കുറ്റം ചുമത്താം രാജ്യത്ത് കലാപം സൃഷ്ടിക്കാൻ പ്രേരിപ്പിച്ചുവെന്ന…

Read More

ശബരിമലയിലെ സ്വർണ മോഷണം; കൂടുതൽ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം; നിയമസഭ ഇന്നും പ്രക്ഷുബ്ധമാകും

ശബരിമലയിലെ സ്വർണ മോഷണത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം. അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കാൻ ഇരിക്കെ ദേവസ്വം വിജിലൻസ് കൂടുതൽ പേരിൽനിന്ന് മൊഴിയെടുക്കും. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാതലത്തിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബിജെപി ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. ശബരിമല സ്വർണ മോഷണത്തിൽ ഇന്നും നിയമസഭ പ്രക്ഷുബ്ധമാകും. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാതലത്തിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. ശബരിമല അഡ്മിനിസ്ട്രേറ്ററായിരുന്ന…

Read More

കെപിസിസി നടത്തിവരുന്ന ഗൃഹസമ്പർക്കം 10 ദിവസത്തേക്ക് നീട്ടി, പരിപാടി വിജയമെന്ന് നേതൃയോഗം

കെപിസിസി നടത്തിവരുന്ന ഗൃഹസമ്പർക്കം 10 ദിവസത്തേക്ക് കൂടി നീട്ടി. പരിപാടി വിജയമെന്ന് കെപിസിസി നേതൃയോഗം വിലയിരുത്തി. വിഷയത്തിൽ നിന്നും ശ്രദ്ധ മാറരുത് എന്നും നിർദ്ദേശം. പൊലീസ് അതിക്രമങ്ങൾ സംബന്ധിച്ചുള്ള പ്രചാരണങ്ങളിൽ നിന്നും നേതാക്കൾ ശ്രദ്ധ മാറരുത് എന്ന് കെപിസിസി നേതൃയോഗത്തിൽ നിർദ്ദേശം. നേതാക്കളെല്ലാം ഈ വിഷയങ്ങളിൽ ഇതുപോലെ പ്രതികരണം നടത്തണം. പത്തിന് പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്നും യോഗത്തിൽ തീരുമാനമായി.അതേസമയം വിവാദ ബീഡി ബിഹാർ പോസ്റ്റ് വിഷയത്തിൽ‌ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി…

Read More