Headlines

‘LDFൽ നിൽക്കുന്ന ഒരു പാർട്ടിയെയും UDFൽ എത്തിക്കാൻ ചർച്ച നടക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

മുന്നണി വിപുലീകരിക്കാനുള്ള കോൺഗ്രസിന്റെ ഏകപക്ഷീയ നീക്കത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലെത്തിക്കാനുള്ള കോൺഗ്രസ് നീക്കങ്ങളിൽ അതൃപ്തി പരസ്യമാക്കുകയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. എൽഡിഎഫിൽ നിൽക്കുന്ന ഒരു പാർട്ടിയെയും യുഡിഎഫിലെത്തിക്കാൻ ചർച്ച നടക്കുന്നില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് പറഞ്ഞു. അച്യുത മേനോൻ മുഖ്യമന്ത്രിയായത് കോൺഗ്രസ് പിന്തുണകൊണ്ടാണെന്നും സിപിഐയ്ക്ക് അടൂർ പ്രകാശിന്റെ ഓർമ്മപ്പെടുത്തൽ. മുന്നണിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നത് നല്ലതാണെന്നും സഹകരിക്കുന്നവരെ ഒപ്പം നിർത്തണമെന്നും മുസ്ലിം ലീഗ്…

Read More

തൃശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരുക്ക്

തൃശൂർ കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗി കുഞ്ഞിരാമൻ ആണ് മരിച്ചത്. പരുക്കേറ്റ ആറ് പേർ ചികിത്സയിലാണ്. ആംബുലൻസിലെ രോഗി കുഞ്ഞിരാമൻ (89) ആണ് മരിച്ചത്. കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയാണ് മരിച്ചത്. കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ആംബുലൻസും കൂനംമൂച്ചി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു. എറണാകുളം കിൻഡർ ആശുപത്രിയിൽ നിന്ന് തൃശൂരിലേക്ക് രോഗിയെ കൊണ്ടുവരുന്ന…

Read More

ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം; പലയിടത്തും സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം. ബിജെപിയും കോൺഗ്രസും നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷമുണ്ടായി. ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടുക്കിയിലും ബിജെപി പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. സെക്രട്ടറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി മാർച്ച് നടത്തി. ഇതിനിടെ പ്രവർത്തകരെ…

Read More

ഇടുക്കി പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു; നടപ്പിലാകുന്നത് 12,000 കോടിയുടെ പദ്ധതി

ഇടുക്കി ജില്ലയുടെ വികസനം ലക്ഷ്യമിട്ടുള്ള പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഇടുക്കിയുടെ സമഗ്രവികസനവും സമ്പൽസമൃദ്ധിയും ലക്ഷ്യമിട്ടുള്ളതാണ് പാക്കേജ്. കാർഷിക വരുമാനം വർധിപ്പിക്കുന്നതിനായി സ്ഥായിയായ രീതികളിലൂടെ കൃഷിയുടേയും മൃഗപരിപാലനത്തിന്റെയും ഉത്പാദനക്ഷമത ഉയർത്തുക, ദാരിദ്ര്യം നീക്കുക തുടങ്ങിയവയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, ടി എം തോമസ് ഐസക്, എംഎം മണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു  

Read More

17കാരന്‍ കുളത്തില്‍ വീണ് മരിച്ചു

മലമ്പുഴ: പാലക്കാട് മലമ്പുഴയില്‍ 17കാരന്‍ കുളത്തില്‍ വീണ് മരിച്ചു.ചെറാട് ലക്ഷം വീട് കോളനിയില്‍ മണികണ്ഠന്റെ (അപ്പു) മകന്‍ ബാലന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് അപകടമുണ്ടായത്. മുടി വെട്ടി വന്ന ബാലന്‍ അടുത്തുള്ള കുളത്തില്‍ കുളിച്ച് കയറിയതിനു ശേഷം വീണ്ടും കുളത്തിലേക്ക് ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. ബാലന് നീന്തല്‍ വശമുണ്ടായിരുന്നില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: ദേവി, സഹോദരി: മായ.

Read More

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ക​യ​റ്റു​മ​തി ഇ​ന്ത്യ നി​ർ​ത്തി

രാ​ജ്യ​ത്ത് കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ത്യ വാ​ക്സി​ൻ ക​യ​റ്റു​മ​തി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​ത്. വി​ദേ​ശ​കാ​ര്യ വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ൻ​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ നേ​രി​ട്ട് വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്നു. 190 രാ​ജ്യ​ങ്ങ​ൾ​ക്ക് ഡ​ബ്ല്യൂ​എ​ച്ച്ഒ വ​ഴിയും ഇ​ന്ത്യ വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്നു. രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ൻ​പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി. ബു​ധ​നാ​ഴ്ച 47,262 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന വ​ർ​ധ​ന​യാ​ണ് ഇ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം…

Read More

സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് ഇന്ന് 240 രൂപ വർധിച്ചു

  സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് ഇന്ന് 240 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 4610 രൂപയായി ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 49,275 രൂപയായി. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1900 ഡോളർ നിലവാരത്തിലാണ്

Read More

സിപിഐഎം വിട്ട നാല് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് യുഡിഎഫ് പിന്തുണ; തീരുമാനമായതായി വിഡി സതീശന്‍

സിപിഐഎം വിട്ട നാല് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് യുഡിഎഫ് പിന്തുണ. ജി. സുധാകരന്‍ (അമ്പലപ്പുഴ), പി.കെ ശശി (ഒറ്റപ്പാലം), ടി.കെ ഗോവിന്ദന്‍ (തളിപ്പറമ്പ്), വി. കുഞ്ഞികൃഷ്ണന്‍ (പയ്യന്നൂര്‍) എന്നിവര്‍ക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു. തീരുമാനം നീണ്ടുപോയ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. തിരുവനന്തപുരം സെന്‍ട്രല്‍, താനൂര്‍, വളളിക്കുന്ന് കാസര്‍കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചലച്ചിത്ര നടന്‍ സുധീര്‍ കരമനയാണ് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.മങ്കടയിലെ സ്ഥാനാര്‍ഥിയാരാണ് എന്നതില്‍ എല്‍ഡിഎഫ്…

Read More

ഏത് ആരോഗ്യ അടിയന്തരാവസ്ഥ നേരിടാനും കൊവിഡ് നമ്മളെ പഠിപ്പിച്ചു: പ്രധാനമന്ത്രി മോദി

കൊവിഡ് മഹാമാരിക്ക് സമാനമായ വെല്ലുവിളികൾ നേരിടാൻ ലോകം സജ്ജമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യമേഖലയിലെ ബജറ്റ് വിനിയോഗം സംബന്ധിച്ച് ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. കൊവിഡിന് ശേഷം ഇന്ത്യയുടെ ആരോഗ്യമേഖലയിലുള്ള ലോകത്തിന്റെ വിശ്വാസം വർധിച്ചതായും മോദി പറഞ്ഞു ആരോഗ്യമേഖലക്ക് ഇപ്പോൾ അനുവദിച്ച ബജറ്റ് അസാധാരണമാണ്. ഈ മേഖലയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് കാണിക്കുന്നു. ഭാവിയിൽ സമാനമായ വെല്ലുവിളികളെ നേരിടാൻ തയ്യാറാകേണ്ട ഒരു പാഠം കൊവിഡ് മഹാമാരി നമ്മളെ പഠിപ്പിച്ചു. ഭാവിയിൽ ഏത് ആരോഗ്യ അടിയന്തരാവസ്ഥക്കും രാജ്യം മികച്ച രീതിയിൽ…

Read More

നെറ്റ്വര്‍ക്ക് തടസം; സംസ്ഥാനത്തെ ട്രഷറി ഇടപാടുകള്‍ സ്തംഭിച്ചു

  സംസ്ഥാനത്തെ ട്രഷറി ഇടപാടുകള്‍ സ്തംഭിച്ചു. രാവിലെ മുതല്‍ ഇടപാടുകള്‍ നടക്കുന്നില്ല. നെറ്റ്വര്‍ക്ക് തടസമെന്നാണ് വിശദീകരണം.     രണ്ട് ദിവസം മുന്‍പും സമാനമായ രീതിയില്‍ സംസ്ഥാനത്തുടനീളമുള്ള ട്രഷറി ഇടപാടുകളില്‍ സാങ്കേതിക തടസം നേരിട്ടിരുന്നു. അന്നും സോഫ്റ്റ്‌വെയര്‍ പ്രശ്‌നമടക്കമുള്ള കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചത്. കുറച്ച് സമയത്തിന് ശേഷം അത് പരിഹരിക്കപ്പെടുകയും ചെയ്തു.   എന്നാല്‍ ഇന്ന് രാവിലെ മുതല്‍ ട്രഷറിയില്‍ യാതൊരു വിധ ഇടപാടുകളും നടക്കുന്നില്ല എന്നതാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ അറ്റന്റന്‍സ് ഉള്‍പ്പടെ രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പ്രശ്‌നം എത്രയും…

Read More