Headlines

രാജസ്ഥാനില്‍ കനത്ത മഴ; അജ്മീറില്‍ വാഹനങ്ങളും കെട്ടിടങ്ങളും കനത്ത വെള്ളക്കെട്ടില്‍; 15 ജില്ലകളില്‍ വന്‍ നാശനഷ്ടങ്ങള്‍

രാജസ്ഥാനില്‍ ശക്തമായ മഴയില്‍ വന്‍ നാശനഷ്ടം. അജ്മീറില്‍ ഒഴുക്കില്‍പ്പെട്ട തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ സ്‌കൂള്‍ ബസ്സില്‍ നിന്നും കുട്ടികളെയും രക്ഷപ്പെടുത്തി. 15 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്. ജമ്മു കശ്മീര്‍ പൂഞ്ചിലെ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം കഴിഞ്ഞ രണ്ടുദിവസമായി രാജസ്ഥാനില്‍ ശക്തമായ മഴ തുടരുകയാണ്. അജ്മീറില്‍ പെയ്ത കനത്ത മഴയില്‍ നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടത്തും റോഡിലൂടെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കുണ്ടായി.ഖ്വാജ ഗരീബ് നവാസ് ദര്‍ഗയ്ക്ക് സമീപം ശക്തമായ ഒഴുക്കില്‍പ്പെട്ട തീര്‍ത്ഥാടകനെ സാഹസികമായി രക്ഷപ്പെടുത്തി….

Read More

ബംഗാൾ സ്വദേശിയുടെ കൊലപാതകം: ഭാര്യയെയും കാമുകനെയും സഹായിച്ച 16കാരനും പ്രതിപ്പട്ടികയിൽ

  തൃശ്ശൂർ ചേർപ്പ് പാറക്കോവിലിൽ സ്വർണപ്പണിക്കാരനായ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പതിനാറുകാരനും പിടിയിൽ. മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ ഭാര്യയും കാമുകനും നേരത്തെ പിടിയിലായിരുന്നു. മൃതദേഹം കുഴിച്ചിടാനായി ഇവരെ സഹായിച്ച കുറ്റമാണ് പതിനാറുകാരനുള്ളത്. കുട്ടിയെ ചിൽഡ്രൻസ് ഹോമിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി വാടക വീടിന്റെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ മൻസൂറിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. സ്വർണപ്പണിയിൽ മൻസൂറിനെ സഹായിച്ചിരുന്ന ബീരുവും മൻസൂറിന്റെ ഭാര്യ രേഷ്മ ബീവിയെയും നേരത്തെ തന്നെ പോലീസ് അറസ്റ്റ്…

Read More

അയ്യപ്പസം​ഗമം ലോകപ്രശസ്തവിജയമെന്ന് എം വി ​ഗോവിന്ദൻ; ‘വേണമെങ്കിൽ AI ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ?’ ഒഴിഞ്ഞ കസേരയിൽ വിചിത്ര വിശദീകരണം

തിരുവനന്തപുരം: ​ആ​ഗോള അയ്യപ്പ സം​ഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. 4000ത്തിലധികം പേർ സം​ഗമത്തിൽ പങ്കെടുത്തെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സം​ഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ​ഗോവിന്ദൻ നൽകിയ വിചിത്ര വിശദീകരണം. എല്ലാ സെഷനിലും ആൾ വേണമെന്നാണോ എന്നും ​ഗോവിന്ദൻ ചോദിച്ചു. സം​ഗമം പരാജയമെന്നത് മാധ്യമപ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എംവി ഗോവിന്ദൻ രൂക്ഷഭാഷയിൽ വിമർശിച്ചു.

Read More

വിരട്ടി വിറപ്പിക്കാൻ നോക്കേണ്ട, ആ വ്യാമോഹം മനസ്സിൽ വെച്ചാൽ മതി: വി മുരളീധരനും കേന്ദ്ര ഏജൻസികളോടും മുഖ്യമന്ത്രി

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കും പങ്കുണ്ടെന്ന് സത്യവാങ്മൂലം നൽകിയ കസ്റ്റംസിനും കേന്ദ്ര ഏജൻസികൾക്കും കേന്ദ്രമന്ത്രി വി മുരളീധരനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികൾ തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ ഏറ്റെടുത്ത് വന്നിരിക്കുകയാണ്. ഹൈക്കോടതി മുമ്പാകെ കസ്റ്റംസ് കമ്മീഷണർ നൽകിയ പ്രസ്താവന എന്തടിസ്ഥാനത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു മാതൃകാ വികസന ബദൽ ഉയർത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കേന്ദ്ര ഏജൻസികൾ ഇറങ്ങിയിട്ടുള്ളത്. കസ്റ്റംസ് പ്രചാരണ പദ്ധതി നയിക്കുകയാണിപ്പോൾ. വിവിധ കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലായിരുന്നു സ്വപ്‌ന. ഇവരോടൊന്നും പറയാത്ത കാര്യം…

Read More

കോഴിക്കോട് ജില്ലയില്‍ കൊവിഡ് മരണങ്ങള്‍ കൂടിയെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം: ഡിഎംഒ

കോഴിക്കോട്: നിപ മരണം റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ജില്ലയില്‍ കൊവിഡ് മരണങ്ങള്‍ കൂടിയെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. ജയശ്രീ വി അറിയിച്ചു. കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ലഭിക്കുന്ന മരണങ്ങളാണ് അതാത് ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് അന്നേ ദിവസം തന്നെ നടന്ന മരണങ്ങളാകണമെന്നില്ല എന്നും ഡി എം ഒ കൂട്ടിച്ചേര്‍ത്തു. കൊവിഡ് കണ്ട്രോള്‍ റൂമില്‍ നിന്ന് ആരെയും മാറ്റിയിട്ടില്ല. സുപ്രധാന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ആര്‍ക്കും നിപ…

Read More

ജില്ലയിൽ കഴിഞ്ഞ ദിവസം മരിച്ച 2 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ മരിച്ച 2 പേർക്ക് കോവിഡ് പോസിറ്റീവ്. നൂൽപ്പുഴ തോട്ടമൂല ലക്ഷംവീട് കോളനിയിലെ മനു (30) ആണ് മരിച്ചത്.  9ന് വൈകിട്ട് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി. മീനങ്ങാടി യൂക്കാലിക്കവല സുധീഷ് (23) ആണ്  കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. ഒരാഴ്ച മുമ്പ് ക്ഷയരോഗം സ്ഥിരീകരിച്ചിരുന്നു കോവിഡ് പരിശോധനാഫലം  പോസിറ്റീവ് ആണ്.

Read More

2024-25 കാലയളവിലും വീട്ടിലെ പ്രസവങ്ങളില്‍ കാര്യമായ കുറവില്ല; വീടുകളില്‍ നടന്നത് 428 പ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

വീടുകളിലെ പ്രസവത്തില്‍ നിന്ന് ദമ്പതികളെ പിന്തിരിപ്പാനുള്ള ബോധവത്ക്കരണം തുടരുമ്പോഴും സംസ്ഥാനത്ത് ഇക്കാലത്തും വീടുകളില്‍ പ്രസവം വ്യാപകമായി നടക്കുന്നു. 2024-25 കാലയളവില്‍ മാത്രം 428 പ്രസവങ്ങളാണ് വീടുകളില്‍ നടന്നത്. ആരോഗ്യവകുപ്പ് നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ( no significant decrease in home births).മലപ്പുറത്താണ് വീടുകളിലെ പ്രസവം ഏറ്റവും കൂടുതല്‍. 2024-25 കാലയളവില്‍ മലപ്പുറം ജില്ലയില്‍ മാത്രം 191 പ്രസവങ്ങള്‍ വീടുകളില്‍ നടന്നു. പത്തനംതിട്ടയിലാണ് വീട്ടിലെ പ്രസവം ഏറ്റവും കുറവ്. ഇത്തരം ആറ് സംഭവങ്ങളാണ് പത്തനംതിട്ടയില്‍…

Read More

സ്വർണമോഷണം; സഭ ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം; നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കും

നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കും. ശബരിമല സ്വർണമോഷണ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് നിശ്ചയിച്ചതിലും ഒരു ദിവസം മുൻപ് സഭ പിരിയുന്നത്. സ്വർണമോഷണത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സഭ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഏക കിടപ്പാട സംരക്ഷണ ബിൽ അടക്കം നാല് ബില്ലുകൾ ഇന്ന് സഭയുടെ പരിഗണനയിൽ വരും. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചക്കായി ഡൽഹിയിൽ പോയിരിക്കുന്നതിനാൽ മുഖ്യമന്ത്രി ഇന്ന് സഭയിൽ ഉണ്ടാകില്ല. അതേസമയം കോൺഗ്രസ് ഇന്ന് വിശ്വാസ സംഗമം സംഘടിപ്പിക്കും. പത്തനംതിട്ട പഴയ ബസ്റ്റാൻഡ് മൈതാനിയിൽ…

Read More

പ്ലസ് വൺ പരീക്ഷ: സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി, പരീക്ഷ നടത്താൻ സജ്ജം

  പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്താൻ സർക്കാർ സജ്ജമാണ്. വിധിയുടെ വിശദാംശങ്ങൾ ലഭ്യമായാൽ മുഖ്യമന്ത്രിയുമായും മറ്റ് വകുപ്പുകളുമായും ആലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും. ഇതിന് ശേഷം ടൈംടേബിൾ നിശ്ചയിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്‌കൂളുകൾ അണുനശീകരണം നടത്തും. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ പരീക്ഷ നടത്തും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒട്ടും ആശങ്ക വേണ്ട. പരീക്ഷ നടത്തിപ്പിന് എതിരായ പ്രചാരണങ്ങളിൽ നിന്ന്…

Read More

പി എം ശ്രീ: അനുനയ നീക്കവുമായി മുഖ്യമന്ത്രി; ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു

പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ് നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി. ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു. പി എം ശ്രീയില്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം. ബിനോയ് വിശ്വവുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് നിലപാട് അറിയിച്ചത്. ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വിവരമുണ്ട്. കടുത്ത തീരുമാനങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയോടും ബിനോയ് വിശ്വം എതിര്‍പ്പ് ആവര്‍ത്തിച്ചുവെന്നാണ് വിവരം. ഒപ്പിട്ടത് ശരിയായില്ലെന്ന് ആവര്‍ത്തിച്ചു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവിന് മുന്‍പ് മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി…

Read More