വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

പടിഞ്ഞാറത്തറ പഞ്ചായത്തിലെ വാര്‍ഡ് 14 കാപ്പുണ്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അതേസമയം അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ 8,13 വാര്‍ഡുകളും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18ലെ പ്രദേശവും ബത്തേരി നഗരസഭയിലെ 26,33,31,15 ഡിവിഷനുകളിലെ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

Read More

നവമി അവധി ദിനങ്ങളിൽ പ്രത്യേക കെ എസ് ആർ ടി സി അന്തർസംസ്ഥാന സർവീസുകൾ

മഹാനവമശി- വിജയദശമി അവധി ദിനങ്ങളോടുനുബന്ധിച്ച് തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ വാർത്താകുറിപ്പിൽ അറിയിച്ചു. സംസ്ഥാന സർവീസിലെ ബസ്സുകൾ ഇതിനായി ഉപയോഗപ്പെടുത്തും. ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ ഇടങ്ങളിലേക്കും കേരളത്തിൽ നിന്ന് കൊല്ലൂർ – മൂകാംബികയിലേക്കും തിരിച്ചും യാത്രക്കാരുടെതിരക്ക് അനുഭവപ്പെടാനിടയുള്ള സാഹചര്യത്തിലാണ് സർവ്വീസുകൾ ആരംഭിക്കുന്നത്. ഇതിനായി ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തും. ഒക്ടോബർ 21 മുതൽ നവംബർ മൂന്ന് വരെയാണ് സർവ്വീസുകൾ….

Read More

അശ്ലീല വീഡിയോ കാണിച്ച് 12കാരിയെ 2022 മുതൽ 2023 വരെ പീഡിപ്പിച്ചു; മലപ്പുറത്ത് 60കാരൻ കൃഷ്ണന് 145 വർഷം കഠിന തടവ് ശിക്ഷ

12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 60 വയസുകാരന് 145 വർഷം കഠിന തടവ് ശിക്ഷ. മലപ്പുറം അരീക്കോട് കാവനൂർ സ്വദേശി പള്ളിയാളിതൊടി കൃഷ്ണൻ (60) ന് എതിരെ മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി. തടവിന് പുറമെ 8.77 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കുന്ന പക്ഷം തുക അതിജീവിതയ്ക്ക് നൽകണം. അശ്ലീല വീഡിയോ കാണിച്ചാണ് ഗുരുതര പീഡനത്തിനാണ് കുട്ടിയെ ഇരയാക്കിയത്. 2022 മുതൽ 2023 വരെ ഒരു വർഷമാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്….

Read More

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും, വെള്ളം വൻതോതിൽ പുറത്തേക്ക്; പെരിയാർ തീരത്ത് ജാഗ്രത

മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് രാത്രി കൂടുതൽ ഉയർത്തുമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്. സാധാരണയിലും അധികം വെള്ളം ഇന്ന് രാത്രി തുറന്നുവിടും. രാത്രി എട്ടര മുതൽ നിലവിൽ തുറന്നിട്ടുള്ള ഒമ്പത് ഷട്ടറുകൾ 120 സെന്റിമീറ്റർ ഉയർത്തി 12654.09 ക്യൂസക്‌സ് വെള്ളം പുറത്തുവിടുമെന്നാണ് അറിയിപ്പ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ലഭിച്ചതും നീരൊഴുക്ക് കൂടിയതുമാണ് ഡാമിലെ വെള്ളം…

Read More

പുതിയ സംരംഭങ്ങൾ ഓണക്കാലത്ത് വനിതകൾക്കുള്ള സമ്മാനം: മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ വനിതകൾക്ക് സംസ്ഥാന സർക്കാരിന് വേണ്ടി സഹകരണ വകുപ്പ് നൽകുന്ന ഓണസമ്മാനമാണ് വനിതാ സഹകരണ സംഘങ്ങളിലെ പുതിയ സംരംഭകത്വമെന്ന് മന്ത്രി വി എൻ വാസവൻ. നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി തീരുമാനിച്ച വനിതാ സംരംഭകത്വം സഹകരണ ബാങ്കുകളിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പത്ത് സഹകരണ സംഘങ്ങൾക്കായി പുതിയ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ കൈമാറുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ നിർമ്മിക്കുന്നതിനുള്ള പുതിയ സംരംഭകത്വങ്ങളാണ് പത്ത്…

Read More

സാമൂഹിക പ്രവര്‍ത്തകയെ ഫെയിസ്ബുക്ക് വഴി അപമാനിച്ചതായി പരാതി;തിരുനെല്ലി എ എസ് ഐക്കെതിരെ കേസെടുത്തു

മാനന്തവാടി: സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കരയെ സാമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ തിരുനെല്ലി പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ എസ് ഐ അനില്‍കുമാറിനെതിരെ കേസെടുത്തു. ശ്രീജ ഫെയിസ്ബുക്കിലിട്ട പോസ്റ്റുകള്‍ക്ക് താഴെ ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളും തെറി വിളികളും വ്യക്തിയധിക്ഷേപങ്ങളും നടത്തിയെന്ന പരാതിയെ തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 509, ഐ.ടി ആക്ടിലെ 67 വകുപ്പ് ,കേരള പോലീസ് ആക്ടിലെ വകുപ്പ് 120 (ഒ) തുടങ്ങിയവ പ്രകാരമാണ് കേസ്. ആഭ്യന്തര മന്ത്രി,…

Read More

പ്രധാനമന്ത്രി അടുത്ത വർഷം സന്ദർശിക്കുക ചൈനയടക്കം പത്തോളം രാജ്യങ്ങൾ

  2022ൽ പ്രധാനമന്ത്രി പത്തോളം രാജ്യങ്ങൾ സന്ദർശിക്കും. ജനുവരി തുടക്കത്തിൽ തന്നെ മോദി ദുബൈയിലെത്തും. ദുബൈ എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയനിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് പിന്നാലെയുള്ള മോദിയുടെ നാലാമത്തെ യുഎഇ സന്ദർശനമാകുമിത് ഇന്തോ-ജർമൻ ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷന്റെ ഭാഗമായി ജർമനിയും മോദി സന്ദർശിക്കും. അടുത്ത വർഷം പ്രധാനമന്ത്രി സന്ദർശിക്കുന്ന രാജ്യങ്ങളിലേറെയും യൂറോപ്യൻ രാജ്യങ്ങളാണ്. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ചൈനയിൽ എത്തുക.

Read More

വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു

വന്ദേഭാരത് എക്‌സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു. വടകര പഴയ മുനിസിപ്പല്‍ ഓഫീസിനു സമീപം ആണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പതിനൊന്നരക്ക് കാസര്‍ഗോട്ടേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസാണ് തട്ടിയത്. വടകര പൊലീസ് മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി മരണപ്പെട്ട ആളെ തിരിച്ചറിയൽ ഇതുവരെ കഴിഞ്ഞിട്ടില്ല. അപകടത്തിന്റെ ഭീകരത മൂലം ശരീരം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി, മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷാ നടപടികളും സ്ഥലത്ത് ശക്തമാക്കിയിട്ടുണ്ട്. തിരിച്ചറിയലിനായി…

Read More

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ ആദ്യസമരം പ്രഖ്യാപിച്ച് കെ.സുധാകരന്‍

  തിരുവനന്തപുരം: വിവാദ പ്രസ്താവന നടത്തിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. ജോസഫെനെതിരെ ആദ്യസമരം പ്രഖ്യാപിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്ത് എത്തി. വനിത കമ്മീഷന്‍ അധ്യക്ഷയെ വഴിതടയുമെന്നും അവര്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചു . കെപിസിസി പ്രസിഡന്റായ ശേഷമുള്ള കെ. സുധാകരന്റെ ആദ്യ സമര പ്രഖ്യാപനമാണിത്. വിഷമം പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി പ്രതികരിച്ച ജോസഫൈനെ ഇനിയും വനിതാ കമ്മീഷന്‍ അധ്യക്ഷ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും…

Read More

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവ്; രേഖകൾ ആവശ്യപ്പെട്ട് പൊലീസ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിൽ ആശുപത്രി രേഖകൾ ആവശ്യപ്പെട്ട് പൊലീസ്. ജനറൽ ആശുപത്രി, ശ്രീചിത്ര, ആർസിസി എന്നിവിടങ്ങളിൽ സുമയ്യ നടത്തിയ ചികിത്സയുടെ രേഖകൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. ഡോക്ടർ രാജീവ് കുമാറിന്റെ സർവീസ് ഹിസ്റ്ററിയും പൊലീസ് പരിശോധിക്കും. പൊലീസ് പ്രാഥമിക അന്വേഷണം നടത്തി കൻ്റോൺമെൻ്റ് എസിക്ക് റിപ്പോർട്ട് നൽകും. ആവശ്യമെങ്കിൽ മാത്രം സുമയ്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പ് വിശദ പരിശോധന നടത്താൻ തീരുമാനമായിരുന്നു….

Read More