അരുണാചൽപ്രദേശിലെ ഹിമപാതത്തിൽപെട്ട ഏഴ് സൈനികർ മരിച്ചു

അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽപെട്ട് കാണാതായ ഏഴ് സൈനികരും മരിച്ചതായി ഇന്ത്യൻ ആർമി സ്ഥിരീകരിച്ചു. സൈന്യം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് ഫെബ്രുവരി ആറിനാണ് കമെംഗ് സെക്ടറിലെ മലനിരയിൽ പട്രോളിംഗിന് ഇറങ്ങിയ സൈനിക സംഘത്തിലെ ഏഴ് പേരെ കാണാതായത്. രണ്ട് ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരുന്നു. 14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കൂടുതൽ നടപടിക്രമങ്ങൾക്കായി സൈനികരുടെ…

Read More

‘കേരള കോൺഗ്രസ് എം LDF വിടില്ല; ജോസഫ് വിഭാഗത്തിന് പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥ’; ജോസ് കെ മാണി

എൽഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫിനൊപ്പമാണ് കേരള കോൺഗ്രസ് എം. വീമ്പടിക്കുന്ന ജോസഫ് ഗ്രൂപ്പ് തൊടുപുഴയിൽ ജയിച്ചത് രണ്ടിടത്ത് മാത്രം. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിനെന്നും ജോസ് കെ മാണി തിരുവനന്തപുരത്ത് ‌എൽഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു. പാലായിൽ സിംഗിൾ മെജോറിറ്റി ഉള്ളത് കേരള കോൺഗ്രസ് എം തന്നെയാണ്. പാലാ നിയോജക മണ്ഡലത്തിൽ എൽഡിഎഫിനാണ് ലീഡ്. സംഘടനാപരമായി ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്. എങ്കിലും കുറച്ച് വോട്ടുകൾ…

Read More

‘ പത്താം ക്ലാസിൽ പഠിച്ച കുട്ടിയെ എട്ടാം ക്ലാസിൽ ഇരുത്താനാകില്ലല്ലോ ‘ ആര്യ രാജേന്ദ്രന് സീറ്റ് നൽകാത്തതില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യ രാജേന്ദ്രന് കോ‍ര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നൽകാത്തതില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്.പത്താം ക്ലാസിൽ പഠിച്ച കുട്ടിയെ എട്ടാം ക്ലാസിൽ ഇരുത്താനാകില്ലല്ലോയെന്ന് അദ്ദേഹം പറഞ്ഞു..മികച്ച സ്ഥാനങ്ങളിൽ ഇനിയും ആര്യയെ കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്യ തന്‍റെ പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാന്‍ പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം ഉള്ളൂരിലെ സിപിഎമ്മിന്റെ വിമത സ്ഥാനാർത്ഥിയെ സംബന്ധിച്ച ചോദ്യത്തിന് വലിയ രാഷ്ട്രീയപാർട്ടികൾ ആകുമ്പോൾ ഇത്തരം ചില അപ ശബ്ദം ഉണ്ടാകും എന്ന്…

Read More

സുൽത്താൻ ബത്തേരിയിൽ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം 9 മുതൽ 5 വരെയായി നിചപ്പെടുത്തി,വ്യാപാരി വ്യവസായി ഏകോപന സമിതി

സുൽത്താൻ ബത്തേരിയിൽ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നിചപ്പെടുത്തി. അവശ്യസാധനങ്ങൾ ഉൾപ്പടെ വിൽപ്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം, കൊവിഡ് പ്രതിസന്ധി കഴിയുന്നത് വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയായി നിചപ്പെടുത്തിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് പ്രസിഡണ്ട് അറിയിച്ചു. മെഡിക്കൽ ഷോപ്പുകൾ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Read More

സംസ്ഥാന സർക്കാരിന്റേത് സ്വജനപക്ഷപാതവും അക്രമവും മാത്രം: പ്രിയങ്ക ഗാന്ധി

സംസ്ഥാന സർക്കാർ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് തീറെഴുതാൻ ശ്രമിച്ചുവെന്ന് പ്രിയങ്ക ഗാന്ധി. വ്യക്തി ആരോഗ്യവിവരങ്ങൾ വിൽക്കാൻ ശ്രമിച്ചു. തൊഴിൽ അവസരങ്ങൾ വേണ്ടപ്പെട്ടവർക്ക് മാത്രം നൽകുന്ന സർക്കാരാണിത്. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് സ്വജനപക്ഷപാതവും അക്രമവും മാത്രമാണെന്നും പ്രിയങ്ക ആരോപിച്ചു. പ്രളയ സഹായത്തിലും സർക്കാർ വിവേചനം കാണിച്ചു. പുറത്തുവന്നതെല്ലാം അഴിമതി കഥകളാണ്. പ്രളയ ഫണ്ടിൽ 15 കോടി രൂപ സിപിഎം പറ്റിച്ചു. അധികാരത്തിലെത്തിയാൽ കേരളത്തിൽ ന്യായ് പദ്ധതി നടപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

Read More

കോവിഷീല്‍ഡിനും കോവാക്സിനും ബൂസ്റ്റര്‍ ഡോസ് വേണ്ടിവരും: ആന്റിബോഡി കുത്തനെ കുറയുന്നുവെന്ന് റിപ്പോർട്ട്

  ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ സ്വീകരിച്ച് നാലു മാസം കഴിയുമ്പോള്‍ ശരീരത്തിലെ ആന്റിബോഡിയുടെ അളവില്‍ കുറവ് സംഭവിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ആന്റിബോഡിയുടെ അളവ് കുറയുന്നത് തടയാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുകയോ, വാക്സിന്‍ നവീകരിക്കുകയോ ചെയ്യണമെന്ന് പഠനറിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഐസിഎംആര്‍ ഭുവനേശ്വര്‍ സെന്ററും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച 614 ആരോഗ്യപ്രവര്‍ത്തകരെയാണ് പഠന വിധേയരാക്കിയത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ്…

Read More

ദീപക്കിന്റെ മരണം: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍, പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയില്‍ കിട്ടിയ ഷിംജിതയെ മെഡിക്കല്‍ കോളേജ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ലൈംഗിക ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ നിയമനടപടി സ്വീകരിക്കാതെ, സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ വൈറലാകാനുള്ള ശ്രമമാണ് ഷിംജിതയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്റെ വാദം. (Deepak’s death:…

Read More

അതിതീവ്ര മഴ: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കനത്ത ജാഗ്രത

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായാണ് മഴ ശക്തമായത്. വരും ദിവസങ്ങളിലും കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ 19ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും സെപ്റ്റംബർ 20ന് ഇടുക്കി, മലപ്പുറം,…

Read More

രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീംകോടതി വിമര്‍ശനത്തിന് എതിരായ പരാമര്‍ശങ്ങള്‍: പ്രിയങ്കയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ബിജെപി

രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീംകോടതി നിരീക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ബിജെപി. പ്രിയങ്കാ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ മനന്‍ കുമാര്‍ മിശ്ര പ്രതികരിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിയ അവര്‍ കോടതിയലക്ഷ്യമാണ് ചെയ്തത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. കോടതി എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാതെയാണ ഇത്രയും നിരുത്തരവാദപരമായ പ്രസ്താവനകള്‍ അവര്‍ നടത്തുന്നത്. ഇത്തരം പ്രസ്താവനകള്‍ പൊതുജനങ്ങള്‍ സഹിക്കില്ല – മനന്‍…

Read More

കൊറോണ വൈറസിന്റെ പുതിയ വേര്‍ഷന്‍ പടര്‍ന്നുപിടിക്കുന്നതില്‍ രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍

ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ വേര്‍ഷന്‍ പടര്‍ന്നുപിടിക്കുന്നതില്‍ രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്. സര്‍ക്കാര്‍ ജാഗ്രതയിലാണ്. ഭയപ്പെടേണ്ട സാഹചര്യമില്ല. എല്ലാക്കാര്യത്തിലും സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്നത് മുഴുവന്‍ ഭാവന കലര്‍ന്ന സാഹചര്യവും സംസാരങ്ജളും ആശങ്കയുമാണ്. അതില്‍ നിങ്ങളെ ഉള്‍പ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല.- ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി കൊവിഡ് 19 സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഇന്ത്യയും ബ്രിട്ടണുമായുള്ള വിമാന സര്‍വീസുകള്‍ 31…

Read More