ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 25 പേർക്ക്

യുകെയിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊവിഡ് ഇന്ത്യയിൽ അഞ്ച് പേർക്ക് കൂടി സ്ഥിരീകരിച്ചു. ഇതിനോടകം 25 പേർക്കാണ് രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിലാണ് കൊവിഡിന്റെ പുതിയ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട് സാധാരണ കൊവിഡ് വൈറസിനേക്കാൾ 70 ശതമാനം അധികവേഗത്തിൽ ഈ വൈറസ് പടരുമെന്നാണ് റിപ്പോർട്ടുകൾ. യുകെയിൽ കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജനുവരി ഏഴ് വരെ അവിടെ…

Read More

തിരുവനന്തപുരത്ത് അട്ടിമറി മണക്കുന്നുവോ, എൻഡിഎ മുന്നേറുന്നു

തിരുവനന്തപുരം: കോർപ്പറേഷനിൽ അട്ടിമറി സൂചനകളുമായി ആദ്യഫല സൂചനകൾ. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ എട്ട് സീറ്റിൽ ലീഡ് ചെയ്യുന്നു. എൽഡിഎഫ് നാല് സീറ്റിലും യുഡിഎഫ് ഒരുസീറ്റിലും മുന്നേറുന്നു. ബാക്കി സീറ്റിലെക്കൂടി ഫലം വന്നാലെ അന്തിമചിത്രം തെളിയൂ. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ. ഇക്കുറി ഭരണം പിടിക്കുമെന്നായിരുന്നു അവകാശ വാദം. അതേസമയം, നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് ആശ്വസിക്കാനുള്ള ഫലമല്ല നിലവിൽ പുറത്തുവരുന്നത്. ശബരീനാഥനെ രം​ഗത്തിറക്കിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെ എന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്. അതേസമയം, തദ്ദേശതെരഞ്ഞെടുപ്പിൽ അനുകൂല…

Read More

പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തു

അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തു. അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു പുനീത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് പുനീത് നല്‍കിയത്. കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയും അദ്ദേഹം നല്‍കി. സ്വന്തം നിര്‍മാണകമ്പനികള്‍ക്കല്ലാത്ത സിനിമകള്‍ക്കായി പാടുന്നതിന് ലഭിക്കുന്ന പ്രതിഫലവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പുനീത് മാറ്റിവെക്കാറുണ്ടായിരുന്നു. പുനീതിന്റെ പിതാവ് രാജ്കുമാറിന്റേയും കണ്ണുകള്‍ മരണശേഷം ദാനം ചെയ്തിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യവേ ഇന്നലെ രാവിലെയായിരുന്നു പുനീതിന് ഹൃദയാഘാതം സംഭവിച്ചത്….

Read More

കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ രാജ്യത്തെ എല്ലാവര്‍ക്കും നല്‍കും; പ്രധാനമന്ത്രി

കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ അത് രാജ്യത്തെ എല്ലാവര്‍ക്കും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് രാജ്യത്തെ ആരും ഒഴിവാക്കപ്പെടില്ലെന്നും ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. വിതരണത്തിന്റെ രീതി തീരുമാനിക്കാന്‍ ദേശീയതലത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും. രോഗസാധ്യത കൂടുതലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യുക. രാജ്യവ്യാപകമായി 28000 സംഭരണപോയിന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്. വാക്‌സിന്‍ വിതരണത്തിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രാദേശിക തലത്തിലും പ്രത്യേകം സമിതികളെ നിയോഗിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, രാജ്യത്തെ കോവിഡ് കേസുകൾ…

Read More

അമ്മയുടെ പ്രസിഡന്റാകാൻ മത്സരം ശക്തം; ജഗദീഷും ശ്വേത മേനോനും പത്രിക നൽകി

അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം കനക്കും. ജഗദീഷും ശ്വേത മേനോനും നേർക്കുനേർ മത്സരിക്കും. ഇരുവരും നാമനിർദേശപത്രിക നൽകി.ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും പത്രിക നൽകി. ജോയ് മാത്യു, രവീന്ദ്രൻ, ജയൻ ചേർത്തല, അനന്യ, സരയു, ലക്ഷ്മി പ്രിയ, അഞ്ജലി നായർ, തുടങ്ങിയവരും പത്രിക നൽകി. അമ്മ ഓഫീസിൽ നിന്ന് നൂറിലേറെ പേരാണ് ഫോം കൈപ്പറ്റിയത്. ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മ പരിശോധനക്ക് ശേഷം…

Read More

മുംബൈയിൽ ഇരുനില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു

മുംബൈയിൽ കനത്ത മഴയിൽ ഇരുനില കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. മുംബൈയിലെ ഗോവന്ദി പ്രദേശത്താണ് അപകടം. ആഴ്ചകളായി കനത്ത മഴയാണ് മുംബൈയിൽ പെയ്യുന്നത്. ഞായറാഴ്ച കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ 36 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്.

Read More

ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ശക്തിപകരാന്‍ മുന്നില്‍ നില്‍ക്കുന്നത് കേരളം: മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും കൂടുതല്‍ സംഭാവനകള്‍ നല്‍കാനും മുന്നില്‍ നില്‍ക്കുന്ന പാരമ്പര്യമാണ് കേരളത്തിനെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന 72 -ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്ന് വിഘടനവാദം ഒരിക്കലും ഉണ്ടായിട്ടില്ല. കേരളം കേരളത്തിനു വേണ്ടി മാത്രമാണെന്ന് ഒരു രാഷ്ട്രീയ നേതൃത്വമോ നിയമ നിര്‍മ്മാണ സഭകളോ ഇന്നുവരെ പറഞ്ഞിട്ടില്ല. പല സംസ്ഥാനങ്ങളുടെയും സ്ഥിതി…

Read More

കൊവിഡ് ഭേദമായവരിൽ കണ്ട് വരുന്ന ക്ഷീണം; ഡോക്ടർ എഴുതുന്നു

  കൊവിഡ് 19 ൽ നിന്ന് സുഖം പ്രാപിക്കുന്ന 69 ശതമാനം രോഗികളും നിരന്തരമായ ക്ഷീണം അനുഭവിക്കുന്നുണ്ട് എന്ന് റിപ്പോർട്ട് ചെയ്തതായി അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. മഹാമാരിയുടെ വരവോട് കൂടി നമ്മുടെ ആരോഗ്യത്തിന് നൽകേണ്ട ശ്രദ്ധ വർദ്ധിച്ചിരിക്കുന്നു. കൊവിഡ്-19 പോലെ സാംക്രമികവും അപകടകരവുമായ ഒരു രോഗം ഉള്ളതിനാൽ, ഉടനടിയുള്ളതും ദീർഘകാലവുമായ ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും അറിയിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഈ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നത്തിലൂടെ, നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും വേണ്ടി ശരിയായ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും എടുക്കുന്നുണ്ടെന്ന്…

Read More

മാർത്തോമ്മ സഭയുടെ പുതിയ സഫ്രഗൻ മെത്രാപ്പോലീത്തമാർ ഇന്ന് ചുമതലയേൽക്കും

മാർത്തോമ്മ സഭയുടെ പുതിയ സഫ്രഗൻ മെത്രാപ്പോലീത്തമാർ ഇന്ന് ചുമതലയേൽക്കും മാർത്തോമ്മ സഭയുടെ പുതിയ സഫ്രഗൻ മെത്രാപ്പോലീത്തമാർ ഇന്ന് ചുമതലയേൽക്കും. ഡോ.യുയാക്കീം മാർ കൂറിലോസ്, ജോസഫ് മാർ ബർന്നബാസ് എന്നിവരുടെ നിയോഗ ശുശ്രൂഷ രാവിലെ സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീൻ അരമനച്ചാപ്പലിൽ വെച്ച് നടക്കും. വികാരി ജനറൽ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ചെന്നൈ ചെട്പെട്ട് മാർത്തോമ്മാ പള്ളി വികാരി റവ. ജോർജ് മാത്യുവിൻ്റെ സ്ഥാനാരോഹണവും ഇതോടൊപ്പം നടക്കും. സഭാ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മർത്തോമ്മ മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കുന്ന…

Read More

24 മണിക്കൂറിനിടെ 2.34 ലക്ഷം പേർക്ക് കൂടി കൊവിഡ്; 893 മരണം

  രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,281 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.50 ശതമാനമായി കുറഞ്ഞു അതേസമയം മരണനിരക്ക് ഉയരുന്നത് ആശങ്കക്ക് വഴിവെക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 893 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,52,784 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്നത് 18,84,937 പേരാണ് സജീവരോഗികളുടെ എണ്ണത്തിൽ ഇന്നലത്തെ അപേക്ഷിച്ച് 1.19 ലക്ഷത്തിന്റെ കുറവുണ്ട്. രാജ്യത്ത് ഇതിനോടകം 165.70 കോടി ഡോസ് വാക്‌സിൻ വിതരണം…

Read More