ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ജവാന് വീരമൃത്യു; പത്ത് ജവാൻമാർക്ക് പരുക്ക്

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. സുഖ്മയിൽ ഇന്നലെ രാത്രിയാണ് സി ആർ പി എഫ് സംഘത്തിന് നേർക്ക് ആക്രമണം നടന്നത്. പത്ത് ജവാൻമാർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട് സി ആർ പി എഫ് അസി. കമാൻഡന്റ് ആണ് കൊല്ലപ്പട്ടത്. പരുക്കേറ്റ ജവാൻമാരിൽ പലരുടെയും നില ഗുരുതരമാണ്. പ്രദേശത്തെ വനമേഖലയിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തിയ ശേഷം ജവാൻമാർ മടങ്ങുമ്പോൾ സ്‌ഫോടനമുണ്ടാകുകയായിരുന്നു

Read More

ഇന്ത്യയെ വൻ സൈനിക ശക്തിയാക്കും; ഏഴ് പ്രതിരോധ കമ്പനികൾ രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏഴ് പ്രതിരോധ കമ്പനികൾ രാഷ്ട്രത്തിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . പുതിയ കമ്പനികൾ പ്രതിരോധ മേഖലയുടെ മുഖം മാറ്റുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മ്യുനിഷൻസ് ഇന്ത്യ ലിമിറ്റഡ് (എംഐഎൽ), ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ് (അവാനി), അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (എഡബ്ല്യുഇ ഇന്ത്യ), ട്രൂപ് കംഫർട്ട്‌സ് ലിമിറ്റഡ് (ടിസിഎൽ), യന്ത്ര ഇന്ത്യ ലിമിറ്റഡ് (വൈൽ), ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡ്…

Read More

‘അവഗണിക്കപ്പെടുന്ന ലൈംഗിക ആരോഗ്യം’

ഡോ: ബിഷുറുൽ ഹാഫി എൻ എ ഇക്ക്റ ഹോസ്പിറ്റൽ, കോഴിക്കോട് മനുഷ്യൻറെ (പുരുഷനും സ്ത്രീക്കും) നിലനിൽപ്പിന് അടിസ്ഥാന പ്രക്രിയകളിൽ ഒന്നാണല്ലോ ലൈംഗികത. ജൈവ ഉൽപ്പത്തി ക്ക് ശേഷം ജീവൻറെ പ്രജനനത്തിന് ഇത് അത്യന്താപേക്ഷിതമായി. ഒരു സമൂഹം ആയും സംസ്കാരമായും മനുഷ്യൻ പരിണാമ പെട്ടപ്പോൾ ലൈംഗികതയുടെ സ്ഥാനം സ്വകാര്യതയിലെ അമൂല്യ അനുഭൂതിയായി തുടർന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ ആശയക്കുഴപ്പങ്ങൾക്ക് ശേഷം ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ തുടങ്ങിയ ‘ലൈംഗിക വിപ്ലവം’ അവസാനപാദം ആയപ്പോഴേക്കും അതിൻറെ പാരമ്യതയിൽ എത്തി. കൗമാരക്കാരന്റെ പവിത്രതയെ നിലനിർത്താൻ…

Read More

‘നരിവേട്ട’ സിനിമ സത്യത്തെ വളച്ചൊടിക്കുന്നു, പൊലീസിന്റെ ക്രൂരതയെ ലഘൂകരിച്ചു’; സി.കെ ജാനു

‘നരിവേട്ട ‘യ്ക്കെതിരെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. നരിവേട്ട സിനിമ അടുത്തകാലത്താണ് കണ്ടതെന്നും സിനിമ തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകിയതെന്നും സി കെ ജാനു പറഞ്ഞു. മുത്തങ്ങയിൽ പൊലീസുകാർ വേട്ടപ്പട്ടിക്ക് തുല്യരായിരുന്നു. ഒരു മനുഷ്യനെ പോലും അവിടെ ഞങ്ങൾ കണ്ടിരുന്നില്ല. ആദിവാസി ആയതുകൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാം എന്നത് മാടമ്പി മനോഭാവമാണ്. ആദിവാസികളെ നാണ്യവിളയായി കാണുന്ന മനോഭാവം ശരിയല്ലെന്നും സി കെ ജാനു പറഞ്ഞു. സിനിമ കണ്ട ജനങ്ങൾ കരുതുക ഈ രീതിയിലാണെന്നാണ്. സിനിമയായിട്ടല്ല…

Read More

ഇന്ത്യൻ ഹോക്കി ഇതിഹാസവും മുൻ ക്യാപ്റ്റനുമായിരുന്ന ചരൺജിത്ത് സിംഗ് അന്തരിച്ചു

ഇതിഹാസ ഹോക്കി താരവും ഹോക്കി ടീം ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന ചരൺജിത്ത് സിംഗ് അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം ജന്മനാടായ ഹിമാചൽപ്രദേശിലെ ഉനയിൽ വെച്ചാണ് മരണം സംഭവിച്ചത്. 1964 ടോക്യോ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു. അഞ്ച് വർഷം മുമ്പ് സ്‌ട്രോക്ക് വന്നതോടെ അദ്ദേഹത്തിന് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. വെള്ളി മെഡൽ നേടിയ 1960 റോം ഒളിമ്പിക്‌സിലും 1962ലെ ഏഷ്യൽ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ടീമിലും അദ്ദേഹം…

Read More

‘അടി വരുമ്പോൾ ഓടരുത്’, തിരിച്ചടിക്കണമെന്ന് അച്ഛൻ പറഞ്ഞു; അന്ന് തുടങ്ങിയ അച്യുതാനന്ദൻ്റെ പോരാട്ടം

ലാളനകളേറ്റ് വളർന്ന നേതാവല്ല വി എസ് അച്യുതാനന്ദൻ. കുഞ്ഞുപ്രായം മുതലേ, കഠിനാനുഭവങ്ങളുടെ തീച്ചുളയിലൂടെ നടന്നു കയറിയതാണ് ജനഹൃദയങ്ങളിലേക്ക്. സമരം രാഷ്ട്രീയ ജീവിതത്തിന്റെ ഭാ​ഗമായി ഇടക്കിടെ സംഭവിച്ച ഒന്നല്ല, ജീവിതം തന്നെ സമരമായിരുന്നു അച്യുതാനന്ദന്. കുട്ടിക്കളി മാറും മുമ്പേ അച്യുതാനന്ദന് അമ്മയെ നഷ്ടമായി. അക്കമ്മയെ വസൂരി കൊണ്ടുപോകുമ്പോൾ അച്യുതാനന്ദന് പ്രായം നാല് വയസ് മാത്രം. ശ്രീനാരായണ ധർമപരിപാലന യോ​ഗത്തിന്റെ സജീവ പ്രവർത്തകനായിരുന്നു അച്ഛൻ ശങ്കരൻ. അമ്മയുടെ അഭാവം അച്യുതാനന്ദനെയും സഹോദരങ്ങളെയും അറിയിക്കാതിരിക്കാൻ ശങ്കരൻ പരമാവധി ശ്രമിച്ചു. പുന്നപ്ര പറവൂർ…

Read More

കണ്ണൂർ രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി

  കണ്ണൂർ ആലക്കോട് രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. വട്ടക്കയം സ്വദേശി ജോഫിൻ, അരങ്ങം സ്വദേശി അക്ഷയ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടത്. പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും തെരച്ചിൽ നടത്തുകയാണ്. കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നുണ്ട്.  

Read More

നാലാം വിവാഹത്തിന് സമ്മതിച്ചില്ല; ഭിന്നശേഷിക്കാരനായ നാലുവയസ്സുകാരനെ അമ്മ കൊലപ്പെടുത്തി

പുനര്‍ വിവാഹത്തിന് തടസമാകാതിരിക്കാന്‍ ഭിന്നശേഷിക്കാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ. ബീഹാര്‍ ഹസന്‍പുര്‍ ഖണ്ഡ സ്വദേശിനി ധര്‍മ്മശീല ദേവി എന്ന 23 കാരിയാണ് നാലാം വിവാഹത്തിന് തടസമാകുമെന്ന് കരുതി നാലുവയസുകാരനായ മകനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. സംഭവത്തില്‍ അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ഇവരുടെ ആദ്യവിവാഹത്തിലുണ്ടായ മകന്‍ സജന്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഊമയായ കുട്ടി ഭാഗികമായി അന്ധനുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അഞ്ച് വര്‍ഷം മുമ്ബായിരുന്നു ഭദൗല്‍ സ്വദേശിയായ അരുണ്‍ കുമാര്‍ എന്നയാളുമായി യുവതിയുടെ…

Read More

കോവിഡ് കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കും

  മുംബൈ: ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെങ്കിൽ വീണ്ടുംലോക്ക്ഡൗൺ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാമാരിയില്‍ നിന്നും സംസ്ഥാനത്തെയും രാജ്യത്തെയും മോചിപ്പിക്കാൻ ജനങ്ങള്‍ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രിപറഞ്ഞു. ഇപ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ്. കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കോവിഡ് കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമുണ്ടാവില്ല. മരുന്നുകളും വാക്സിനുകളും ലഭ്യമാണെങ്കിലും ഓക്സിജന്‍ ലഭ്യതയില്‍ കുറവുണ്ട്’- ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിൽ ഇതുവരെ 64 ലക്ഷത്തോളം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1.35 ലക്ഷത്തിലധികം മരണങ്ങളും…

Read More

വയനാട് പുൽപ്പള്ളിയിൽ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാപ്പിസെറ്റ് കുരുക്കൂര്‍ സനോജ്-ദീപ ദമ്പതികളുടെ മകള്‍ നന്ദന(16)യെയാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പെരിക്കല്ലൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം പ്ലസ് വണ്ണിന് അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥിനിയായിരുന്നു.എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനിയാണ്.കാപ്പിസെറ്റ് ഗവ.ഹൈസ്‌ക്കൂളിലായിരുന്നു പത്താം ക്ലാസ് പഠനം.വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടിലുള്ളവര്‍ പുറത്ത് പോയ സമയത്തായിരുന്നു സംഭവം.പുല്‍പ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം…

Read More